മാരിയ അൽ ഖിബ്തിയ
മാരിയ അൽ ഖിബ്തിയ (അറബിക്: مارية القبطية) ഇസ്‌ലാമിക പ്രവാചകനായ മുഹമ്മദ് നബിയുടെ 12 ഭാര്യമാരിൽ ഒരാളായിരുന്നു. മുഹമ്മദ്നബിയുടെ ഭാര്യയാകുന്നതിനു മുൻപ് അവർ ക്രിസ്തുമതവിശ്വാസിയായ ഒരു അടിമ ആയിരുന്നു. മുഹമ്മദ് നബിയുടെ മകനായ ഇബ്രാഹീമിന് ജന്മം നൽകിയത് മാരിയയാണ്. ചെറുപ്പത്തിൽത്തന്നെ ഇബ്രാഹീം മരണമടഞ്ഞു. മാരിയയുടെ സഹോദരിയായ സിറിനെ വിവാഹം ചെയ്തത് ഹസ്സൻ ഇബ്നു താബിത് ആണ്. മുഹമ്മദ് നബി മരണമടഞ്ഞ അഞ്ച് വർഷങ്ങൾക്കു ശേഷം 637-ലാണ് അവർ മരണപ്പെടുന്നത്.