അത്-ത്വുഫൈൽ ഇബ്നു അംരിദ്ദൗസി
പ്രവാചകൻ മുഹമ്മദിന്റെ സഹചാരിയാണ് അത്-ത്വുഫൈൽ ഇബ്നു അംരിദ്ദൗസി (മരണം 633).
മക്കയിലാണു ഇദ്ദേഹം ജനിച്ചത്, തിഹാമയിൽ. പിതാവ്: അംറുബിനു ഹുമമഃ. ദൗസ് ഗോത്രത്തലവനായിരുന്ന പിതാവ് ജാഹിലിയ്യാ കാലഘട്ടത്തിലെ സമുന്നതരായ അപൂർവ്വം സദ്ഗുണസമ്പന്നരിൽ ഒരാളായിരുന്നു. അന്നദാന തല്പരനും, ആദിത്യപ്രിയരുമായിരുന്നു കുടുംബം. ആഗതർക്കായി വാതിൽ സദാ തുറന്നിട്ടിരിക്കും. വിശക്കുന്നവന്ന് ആഹാരവും, വിഹ്വലനു അഭയവും സഹായാർത്ഥിക്ക് ദാക്ഷിണ്യവും അവിടെനിന്നും ലഭിക്കുമായിരുന്നു. വിവേകിയും കുശാഗ്രബുദ്ധിയുമായ തുഫൈൽ സാഹിത്യത്തിലും കവിതയിലും തനതായ മുദ്ര പതിപ്പിച്ചിട്ടുണ്ട്. ഉക്കാളു ഉത്സവത്തിൽ, നാനാദിക്കിൽനിന്നും സാഹിത്യകാരന്മാരും കവികളും ഒന്നിക്കുമ്പോൾ തുഫൈൽ കഴിവും മേന്മയും പ്രകടിപ്പിക്കുന്നതിന്നായി അവരുടെ മുൻ നിരയിലുണ്ടാവും.