ഓസ്കർ മത്സ്യം

(Oscar (fish) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

തെക്കേ അമേരിക്കൻ ഭൂഖണ്ഡത്തിലെ ഉഷ്ണമേഖലാപ്രദേശങ്ങളിലെ നദികളിലും, ആമസോൺ നദീതടങ്ങളിലും സ്വാഭാവികമായ ആവാസവ്യവസ്ഥയിൽ കാണപ്പെടുന്ന ഒരിനം ശുദ്ധജലമത്സ്യമാണ് ഓസ്കർ (Astronotus ocellatus). അപൈയാരി,[1] ടൈഗർ ഓസ്കർ, വെൽവെറ്റ് സിക്ലിഡ്, മാർബിൾ സിക്ലിഡ് എന്നിങ്ങനെ വിഭിന്നങ്ങളായ നാമങ്ങളിലും അറിയപ്പെടുന്ന[2] ഇവ ലോകത്തിന്റെ വിവിധ പ്രദേശങ്ങളിൽ; പ്രത്യേകിച്ച് ചൈന, ആസ്ട്രേലിയ, അമേരിക്കൻ ഐക്യനാടുകളിലെ ഫ്ലോറിഡയിലെ ജലാശയങ്ങൾ എന്നിവിടങ്ങളിലും പൊതുവായി കണ്ടുവരുന്നു. ഓസ്കർ മത്സ്യങ്ങളുടെ കൂട്ടത്തിൽ ഭക്ഷ്യയോഗ്യമായ ഓസില്ലേറ്റസ് ഇനങ്ങൾ തെക്കേ അമേരിക്കൻ വിപണികളിൽ വില്ക്കപ്പെടുന്നുണ്ട്.[3][4] യൂറോപ്പിലും, അമേരിക്കൻ ഐക്യനാടുകളിലും ഇവയെ പേരുകേട്ട അക്വേറിയം മത്സ്യമായാണ് പരിഗണിക്കപ്പെടുന്നത്.[5][6][7] കൂടാതെ ഫ്ലോറിഡയിൽ ഇവയെ ഗെയിം മത്സ്യം ആയും ഉപയോഗിക്കുന്നു.[8]

ഓസ്കർ മത്സ്യം
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Order:
Family:
Genus:
(Agassiz, 1831)
Species:
A. ocellatus
Binomial name
Astronotus ocellatus
(Agassiz, 1831)
രണ്ടു ടൈഗർ ഓസ്കറുകൾ

പദോല്പത്തി

തിരുത്തുക

"അസ്ട്രോ" എന്നാൽ "കിരണം", "നോട്ടൺ" എന്നാൽ "പിന്നിലുള്ള" എന്നീ രണ്ടു ഗ്രീക്ക് പദങ്ങളിൽ നിന്നുമാണ് "അസ്ട്രോനോട്ടസ്" എന്ന പദം ഉരുത്തിരിഞ്ഞത്. "ഒസെല്ലറ്റസ്" എന്ന ലാറ്റിൻ പദം ഈ മത്സ്യത്തിൻറെ ഉടലിലെ പുള്ളി പാറ്റേണിനെയാണ് പരാമർശിക്കുന്നത്.[9]

വർഗ്ഗീകരണം

തിരുത്തുക

1831-ൽ ലോബോറ്റസ് ഓസിലേറ്റസ് എന്ന ഒരു സമുദ്ര സ്പീഷീസായി തെറ്റിദ്ധരിച്ചാണ് ലൂയിസ് അഗാസ്സിസ് ആദ്യമായി ഈ മത്സ്യത്തെക്കുറിച്ചുള്ള വിവരണം നൽകിയത്. പിന്നീടുള്ള വിവിധ പഠനങ്ങളിൽ ഈ സ്പീഷീസിന്റെ ജീനസ് അസ്ട്രോനോട്ടസ്[10] ആണെന്ന് തിരുത്തപ്പെട്ടു. അകാരാ കംപ്രെസെസ് (Acara compressus), അകാരാ ഹൈപോസ്റ്റിഗ്റ്റ (Acara hyposticta), അസ്ട്രോനോട്ടസ് ഓസിലേറ്റസ് സീബ്ര (Astronotus ocellatus zebra), അസ്ട്രോനോട്ടസ് ഓർബികുലേറ്റസ് (Astronotus orbiculatus) എന്നിവ ഈയിനം മത്സ്യങ്ങളുടെ മറ്റ് അപരനാമങ്ങളാണ്.[11] സിക്ലിഡേ കുടുംബത്തിൽപ്പെടുന്ന ഇവയെ സിക്ലിഫോംസ് നിരയിലാണ് ഉൾപ്പെടുത്തിയിരിക്കുന്നത്.

ആവാസവ്യവസ്ഥ

തിരുത്തുക

ഓസ്കർ മത്സ്യങ്ങൾ പെറു, ഇക്വഡോർ, കൊളംബിയ, ബ്രസീൽ, ഫ്രഞ്ചു ഗയാന എന്നീ രാജ്യങ്ങളിലും ലോകത്തിലെ ഏറ്റവും വലിയ ജൈവവൈവിധ്യമുള്ള പരിസ്ഥിതികളിൽ ഒന്നായ ആമസോൺ നദീതടത്തിലും അതിനു ചുറ്റുപാടുമുള്ള പ്രദേശങ്ങളിലും കൂടാതെ ആമസോൺ, ഇക്കാ, നീഗ്രോ, സോലിമൂസ്, ഉകായാലി നദി സംവിധാനങ്ങൾ, അപോറോഗു, ഒയപ്പോക്ക് നദീ ഡ്രെയിനേജുകൾ എന്നിവിടങ്ങളിലും തദ്ദേശീയമായി കണ്ടുവരുന്നു.[2][12] സ്വാഭാവിക പരിതഃസ്ഥിതിയിൽ, സാധാരണയായി ഈ സ്പീഷീസുകൾ ഒഴുക്കുകുറവുള്ള ശുദ്ധജലത്തിൻറെ അടിത്തട്ടിലെ ആവാസവ്യവസ്ഥയിൽ സുരക്ഷിതത്വത്തിനായി ചെടികളുടെ ശാഖകൾക്കിടയിലാണ് കൂടുതലായും കാണപ്പെടുന്നത്.[6] ഓസ്കർ മത്സ്യങ്ങളുടെയിടയിലെ ഇണങ്ങാത്ത ഇനങ്ങളെ ചൈന,[13] വടക്കേ ആസ്ട്രേലിയ,[14] ഫ്ലോറിഡ, യു.എസ്.എ[15] എന്നിവിടങ്ങളിൽ അലങ്കാര മത്സ്യ വ്യാപാരത്തിന്റെ ഒരു ഉപോൽപ്പന്നമായി ഉപയോഗിക്കുന്നുണ്ട്. ഉഷ്ണമേഖലാ താപനില 22-25 ഡിഗ്രി സെൽഷ്യസ് ഉള്ള ശുദ്ധജലത്തിൽ (പി.എച്ച് 6-8)[16] കാണപ്പെടുന്ന ഈ സ്പീഷീസിനു ജീവിക്കാനുള്ള കുറഞ്ഞ ഊഷ്മാവ് 12.9 ഡിഗ്രി സെൽഷ്യസ് (55.22 ഡിഗ്രി ഫാരൻഹീറ്റ്) ആയതിനാൽ ഇവയുടെ വിതരണം തികച്ചും പരിമിതപ്പെട്ടിരിക്കുന്നു.[17]

ശരീരഘടന

തിരുത്തുക
 
ഓസ്കർ ഫിഷ്

അസ്ട്രോനോട്ടസ് ഓസിലേറ്റസിന് സാധാരണയായി ഏകദേശം 45 സെന്റിമീറ്റർ നീളവും, 1.6 കിലോഗ്രാം ഭാരവും കാണപ്പെടുന്നതായി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.[2] ഇണങ്ങാൻ കൂട്ടാക്കാത്ത ഇവ ചാര, കറുപ്പ്, ഒലിവ് പച്ച നിറങ്ങളിൽ കാണപ്പെടുന്നുണ്ടെങ്കിലും ഇവയുടെ പൊതുവേയുള്ള നിറം ഇരുണ്ടതാണ്. മഞ്ഞ നിറത്തിൽ വളയങ്ങളുള്ള കുത്തുകൾ ഇവയുടെ വശങ്ങളിലെ ചിറകുകളിലും (dorsal fin) വാൽച്ചിറകുകളിലും (caudal peduncle) കാണപ്പെടുന്നു.[6]

 
ഡോഴ്സൽ ഫിന്നിലെയും കോഡൽ പെഡൻഗിളിലെയും ഓസെല്ലി

പിരാനയെപ്പോലുള്ള (Serrasalmus spp.) ചില ആക്രമണകാരികളായ മറ്റിനം മത്സ്യങ്ങൾ സ്വാഭാവിക ചുറ്റുപാടിൽ കാണപ്പെടുന്ന അസ്ട്രോനോട്ടസ് ഓസിലേറ്റസിന്റെ ചിറകുകളെ (ocelli) നശിപ്പിക്കാറുണ്ട്.[10][18] ഈ ഇനങ്ങൾ ചുറ്റുപാടുമുള്ള നിറവുമായി യോജിക്കുന്ന വിധത്തിൽ തങ്ങളുടെ ശരീരത്തിനു നിറവ്യത്യാസം വരുത്തി മറ്റു മത്സ്യങ്ങളുടെ ആക്രമണത്തിൽ നിന്ന് സ്വയരക്ഷ നേടുന്നു. കൂടാതെ കോൺസ്പെസഫിക്കിനിടയിൽ പ്രത്യാക്രമണം നടത്തുന്ന സ്വഭാവവും കണ്ടുവരുന്നുണ്ട്.[19] ഓസ്കർ മത്സ്യക്കുഞ്ഞുങ്ങളിൽ നിന്നും മുതിർന്ന ഓസ്കർ, കാര്യമായ നിറവ്യത്യാസം കാണിക്കുന്നു. മത്സ്യക്കുഞ്ഞുങ്ങൾക്ക് വെള്ളയും ഓറഞ്ചും നിറങ്ങളിൽ തരംഗരൂപത്തിലുള്ള വരകളും തലയിൽ കുത്തുകളും കാണപ്പെടുന്നു.[10]

പ്രത്യുൽപ്പാദനം

തിരുത്തുക
 
രണ്ടിഞ്ച് വലിപ്പമുള്ള ഓസ്കർ കുഞ്ഞുങ്ങൾ

മോണോഗാമസ് സ്പീഷീസുകളാണ് ഓസ്കർ മത്സ്യങ്ങൾ. ഓസ്കർ മത്സ്യങ്ങളിൽ ആൺ-പെൺ രൂപവ്യത്യാസം കാണപ്പെടുന്നു. വളരെവേഗം വളരുന്ന ആൺമീനുകൾക്ക് അവയുടെ മുതുകിലെ ചിറകിൽ ഇരുണ്ട അടയാളം കാണപ്പെടുന്നു.[7][10] പതിനാലുമാസമാകുമ്പോൾ പ്രായപൂർത്തിയാകുന്ന ഈ മത്സ്യങ്ങൾ 9 മുതൽ 10 വർഷം വരെ പ്രത്യുല്പാദനം നടത്തുന്നു. മഴയുടെ ലഭ്യതയനുസരിച്ച് ഈയിനം മത്സ്യങ്ങളുടെ പ്രത്യുൽപ്പാദനത്തിന്റെ തോത് ഏറിയും കുറഞ്ഞുമിരിക്കുന്നു. ഒരുസമയം ഏകദേശം 1,000 മുതൽ 3,000 മുട്ടകൾ വരെ ഇവ ഇടാറുണ്ട്. മുട്ടകളുടെ എണ്ണം സാധാരണയായി പെൺ മത്സ്യങ്ങളുടെ വലിപ്പത്തെ ആശ്രയിച്ചിരിക്കുന്നു. ചെറിയ പെൺമത്സ്യങ്ങൾ 300-500 മുട്ടകൾ വരെ ഇടുന്നു. അതേസമയം വലിയ പെൺ ഓസ്കാർ മത്സ്യങ്ങൾ ഏകദേശം 2500-3000 മുട്ടകൾ വരെ ഇടുന്നു. 46-58 മണിക്കൂറുകൾക്ക് ശേഷമാണ് നേരിയ നിറമുള്ളതും ദീർഘവൃത്താകൃതിയോടുകൂടിയതുമായ ഈ മുട്ടകൾ വിരിയുന്നത്. 3.25 മില്ലീമീറ്റർ നീളവും 1.55 മില്ലീമീറ്റർ ഉയരവും ഉണ്ടാകും മുട്ട വിരിഞ്ഞ് പുറത്തുവരുന്ന ലാർവകൾക്ക്. എന്നാൽ ബീജസങ്കലനം നടക്കാത്ത മുട്ടകൾ മാതാപിതാക്കൾ ഭക്ഷണവിധേയമാക്കുന്നു. കിക്ലിഡ്സുകളെപ്പോലെ അസ്ട്രോനോട്ടസ് ഓസിലേറ്റസ് ഇനങ്ങൾ ആൺമീനും പെൺമീനും ഒന്നിച്ചാണ് (biparental) ഇവയുടെ കുഞ്ഞുങ്ങളെ വളർത്തുന്നത്. മുട്ടകൾ വിരിഞ്ഞ് ഒന്നിച്ച് കൂട്ടമായി വരുന്ന കുഞ്ഞുങ്ങളെ മാതാപിതാക്കൾ സംരക്ഷിക്കുന്നു. സംരക്ഷണ കാലാവധി ഇതുവരെയും അറിയാൻ കഴിഞ്ഞിട്ടില്ല.[7]

ആശയവിനിമയം

തിരുത്തുക

മറ്റ് ഓസ്കർ ഇനങ്ങളെയോ അല്ലെങ്കിൽ മറ്റ് മത്സ്യങ്ങളെയോ തിരിച്ചറിയുന്നതിനായി ഭൂരിഭാഗം സിക്ലിഡുകളും അവയുടെ ഹൃദയത്തുടിപ്പ് ഉപയോഗിച്ച് വളരെ കുറഞ്ഞ ആവൃത്തിയിലുള്ള ആശയവിനിമയ ശബ്ദങ്ങൾ പുറപ്പെടുവിക്കുന്നു. അതുകൂടാതെ ഓസ്കർ മത്സ്യങ്ങൾക്ക് വേഗത്തിൽ നിറം മാറ്റാൻ കഴിയുന്ന സവിശേഷതയും സഹജീവികളുമായി ആശയവിനിമയം നടത്തുന്നതിന് വളരെയധികം സഹായിക്കുന്നു. ഓസ്കർ മത്സ്യങ്ങളുടെ കണ്ണുകളുടെ വ്യതിയാനങ്ങൾ അവയുടെ സ്വഭാവത്തെ അടിസ്ഥാനമാക്കിയുള്ളവയാണ്. സാധാരണയായി മറ്റൊരു മത്സ്യവുമായുള്ള ഏറ്റുമുട്ടലിൽ തോൽക്കുന്ന ഓസ്കർ മത്സ്യത്തിന്റെ കണ്ണുകൾ കറുത്തനിറമായി മാറുന്നു. കൂടാതെ ചില സിക്ക്ലിഡുകൾക്ക് പെരുമാറ്റം കൊണ്ട് അവയുടെ നിറം അല്ലെങ്കിൽ പാറ്റേൺ മാറ്റുവാൻ കഴിയുന്നു. മാത്രമല്ല, ഓസ്കർ മത്സ്യങ്ങളുടെ വർണ്ണവും അവയുടെ പ്രായത്തിനനുസരിച്ച് മാറുന്നു.[8]

ഓസ്കർ മത്സ്യങ്ങൾ അവയുടെ ഉടമകളുമായി ഇടപഴകുന്ന രീതിയുടെ അടിസ്ഥാനത്തിൽ ഇതിനെ "റിവർ ഡോഗ്" അല്ലെങ്കിൽ "വാട്ടർ ഡോഗ്" എന്നും വിളിക്കുന്നു. കാരണം ഒരു നായ അതിൻറെ യജമാനനെക്കാണുമ്പോൾ തലയും വാലും അനക്കി എങ്ങനെയാണോ പെരുമാറുന്നത് അതുപോലെതന്നെ ഈ മത്സ്യങ്ങളും പെരുമാറുന്നു.[20]

ഓസ്കർ മത്സ്യങ്ങൾ മിശ്രഭോജികളാണ്. പായൽ, ഒച്ചുകൾ, ക്രേ ഫിഷുകൾ, ചെമ്മീൻ, പുഴുക്കൾ, പ്രാണികൾ (ഈച്ചകൾ, ചീവീട്, പുൽച്ചാടികൾ) തുടങ്ങിയവയെയാണ് പ്രധാനമായും ഇവ ആഹാരമാക്കുന്നത്.

അക്വേറിയത്തിൽ

തിരുത്തുക
 
ഓസ്കർ മത്സ്യങ്ങൾ

അക്വേറിയം ഹോബിയിലെ ഏറ്റവും പ്രശസ്തമായ സിക്ലിഡുകളിൽ ഒന്നാണ് ഓസ്കർ.[21][22] ഓസ്കർ മത്സ്യങ്ങൾ പൊതുവേ വലിയ അക്വേറിയങ്ങളിൽ വളരാൻ ഇഷ്ടപ്പെടുന്നവയാണ്. വിൽപ്പനക്കാർ സാധാരണയായി 1 മുതൽ 2 ഇഞ്ച് വരെ വലിപ്പത്തിലെത്തുമ്പോൾ മത്സ്യക്കുഞ്ഞുങ്ങളെ വിൽക്കുന്നു. കൃത്യമായ ഭക്ഷണം നൽകുന്നതോടെ അക്വേറിയത്തിലെ സാഹചര്യങ്ങളിൽ ആദ്യത്തെ ഏഴ് അല്ലെങ്കിൽ എട്ട് മാസങ്ങളിൽ ഓസ്കർ മത്സ്യക്കുഞ്ഞുങ്ങൾ സാധാരണയായി ഓരോ മാസവും ഏതാണ്ട് ഒരു ഇഞ്ച് വലിപ്പത്തിൽ വളരുന്നതായി കാണുന്നു. ഏകദേശം ഒൻപതു മാസത്തിനുശേഷം ഓസ്കറുകളുടെ വളർച്ച മന്ദഗതിയിലാകുന്നു. 12 മാസത്തെ വളർച്ചയിൽ ഇവയുടെ വലിപ്പം 10 ഇഞ്ച് വലിപ്പത്തിലാകുന്നു. ഓസ്കറുകൾ ഏതാണ്ട് മൂന്ന് വയസ്സ് പ്രായത്തിൽ അതിന്റെ വളർച്ചയുടെ പരമാവധിയിൽ എത്തുന്നു.

ബുനോസെഫാലസ്, റിനെലോറികാരിയ, ഒക്മാക്കാന്തസ്[18] എന്നീ ക്യാറ്റ് ഫിഷ് സ്പീഷീസുകളുടെ അവശിഷ്ടങ്ങളാണ് അസ്ട്രനോറ്റസ് ഓസിലേറ്റസ് ഓസ്കർ മത്സ്യങ്ങൾക്ക് കൂടുതലും അക്വേറിയത്തിൽ ആഹാരമായി നൽകുന്നത്. ഇരകളെ പിടിച്ചെടുക്കാൻ ഈ ഇനം മത്സ്യങ്ങൾ സക്ഷൻ സംവിധാനം ഉപയോഗിക്കുന്നു.[23] നിംബോക്രോമിസ് ലിവിങ്സ്റ്റോണി, പാരക്രോമിസ് ഫ്രീഡ്രിക്സ്താലി തുടങ്ങിയ സ്പീഷീസുകളെപ്പോലെ ഒരു വശത്തേയ്ക്ക് ചരിഞ്ഞുവീണ് മരിച്ചതായി മിമിക്രി കാണിച്ചാണ് ഇവ ഇരയെപിടിക്കുന്നത്.[24][25] മത്സ്യത്തിൻറെ വളർച്ചയ്ക്കും മൊത്തത്തിലുള്ള ആരോഗ്യത്തിനുമായി വിറ്റാമിൻ സി ഇവയ്ക്ക് വളരെയധികം ആവശ്യമുണ്ട്. ഇതിൻറെ അഭാവത്തിൽ ഇതിന് രോഗങ്ങളും ആരോഗ്യപ്രശ്നങ്ങളുമുണ്ടാകുന്നു.[26] വലിയ മാംസഭോജിയായ മത്സ്യങ്ങൾ ഭക്ഷിക്കുന്ന കൊഞ്ച്, കൃമി, ഷഡ്പദങ്ങൾ, ഈച്ചകൾ, പുൽച്ചാടികൾ, വെട്ടുകിളികൾ തുടങ്ങിയവ പോലുള്ളവയെയാണ് ഓസ്കാർ മത്സ്യങ്ങൾ സാധാരണയായി ഭക്ഷിക്കുന്നത്.[27]

പ്രാദേശികമായ സ്വഭാവം

തിരുത്തുക

അക്വേറിയം അല്ലെങ്കിൽ തടാകത്തിനകത്ത് ഓസ്കാർ മത്സ്യങ്ങളെക്കടത്തിവിട്ടാൽ അവ മറ്റു മത്സ്യങ്ങൾക്കെതിരെ കയ്യേറ്റം നടത്തുകയും അവിടെ തങ്ങളുടെ ആക്രമണസ്വഭാവമുപയോഗിച്ച് ആധിപത്യമുറപ്പിക്കുകയും ചെയ്യുന്നു. ചുറ്റുപാടുകളും മത്സ്യത്തിന്റെ വലിപ്പവും അവയുടെ ആക്രമവും അനുസരിച്ച് അക്വേറിയത്തിൻറെയോ പ്രദേശത്തിന്റെയോ വലിപ്പം വ്യത്യാസപ്പെട്ടിരിക്കും. ഓസ്കാർ മത്സ്യങ്ങൾ ഒരു പ്രദേശത്ത് ഒരിക്കൽ തങ്ങളുടെ ആധിപത്യം സ്ഥാപിച്ചുകഴിഞ്ഞാൽ, മറ്റ് മത്സ്യങ്ങളെ ആക്രമിക്കുകയും തുരത്തുകയും ചെയ്തുകൊണ്ട് അവയുടെ അധീനതയിലുള്ള പ്രദേശത്തെ ശക്തമായി സംരക്ഷിക്കുന്നു.[28]

ഓസ്കർ മത്സ്യങ്ങളെ ബാധിക്കുന്ന രോഗങ്ങൾ

തിരുത്തുക

മിക്ക വലിയ സിക്ക്ലിഡുകളെയുംപോലെ ഓസ്കാർ മത്സ്യങ്ങൾക്കും സാധാരണയായി ബാധിക്കുന്ന ഒരു പ്രധാന രോഗമാണ് ഹോൾ-ഇൻ-ദി-ഹെഡ്" അഥവാ ഹെഡ് ആൻഡ് ലാറ്ററൽ ലൈൻ എറോഷ്യൻ (Head and Lateral Line Erosion (HLLE)). ഇതുമൂലം മത്സ്യത്തിൻറെ തലയിലും മുഖത്തിലും അറകൾ അല്ലെങ്കിൽ കുഴികൾ പോലെ കാണപ്പെടുന്നു. ഇതിനുപുറമേ ബാക്ടീരിയ, ഫംഗസ്സ് എന്നിവ വഴി ഉണ്ടാകുന്ന സാധാരണ രോഗങ്ങളും ഇവയെ ബാധിക്കാറുണ്ട്.[29]

ആയുർദൈർഘ്യം

തിരുത്തുക

ഓസ്കർ മത്സ്യങ്ങളുടെ യഥാർത്ഥ ജീവിതരീതികളെക്കുറിച്ചും അതിൻറെ ആയുസ്സിനെക്കുറിച്ചുമുള്ള കുറച്ചു വിവരങ്ങൾ മാത്രമേ ലഭ്യമുള്ളൂ എങ്കിലും, കുറഞ്ഞത് 10-14 വർഷം വരെയെങ്കിലും ഇവ ജീവിക്കുന്നുവെന്നാണ് ശാസ്ത്രപഠനങ്ങൾ പറയുന്നത്.[8] കൂടാതെ അക്വേറിയങ്ങളിലെ ഓസ്കർ മത്സ്യങ്ങളെ നല്ല ആരോഗ്യത്തോടെ സംരക്ഷിച്ചാൽ 10-20 വർഷം വരെ ഇവയ്ക്കു ജീവിക്കാനാകുമെന്നു ചില പഠനങ്ങൾ സൂചിപ്പിക്കുന്നു.[9]

വിവിധതരത്തിലുള്ള ഓസ്കർ മത്സ്യങ്ങൾ

തിരുത്തുക
 
റെഡ് ഓസ്കർ ഫിഷ്

അക്വേറിയത്തിലെ അലങ്കാരമത്സ്യ വിപണിയിൽ അസ്ട്രോനോട്ടസ് ഓസിലേറ്റസ് ഇനത്തിൽപ്പെട്ട വിവിധതരത്തിലുള്ള അലങ്കാരമത്സ്യങ്ങളെ വളർത്തി വരുന്നുണ്ട്. ശരീരത്തിനുകുറുകേ ചുവന്ന മാർബിൾ അടയാളം ഉള്ള ഇനങ്ങളും ഇവയുടെ കൂട്ടത്തിൽ കാണപ്പെടുന്നു. അൽബിനോ, ല്യൂകിസ്റ്റിക്, ക്സാൻതിസ്റ്റിക് എന്നീ അവസ്ഥകളാണ് ഈ മത്സ്യങ്ങളുടെ വ്യത്യസ്ത വർണ്ണവിതാനങ്ങൾക്കു കാരണം. അസ്ട്രോനോട്ടസ് ഓസിലേറ്റസിൽ ചുവന്ന നിറത്തിലുള്ള മാർബിളിങ് അടയാളങ്ങൾ കാണപ്പെടുന്ന ഇനത്തെ റെഡ് റ്റൈഗർ ഓസ്കർ ഫിഷ് എന്നും ചുവന്നനിറമുള്ള ഓസ്കർ മത്സ്യങ്ങളെ റെഡ് ഓസ്കർ ഫിഷ് എന്നീ വ്യാപാരനാമങ്ങളിൽ അലങ്കാരമത്സ്യങ്ങളായി വിപണനം ചെയ്യപ്പെടുന്നു.[30] യുണൈറ്റഡ് കിങ്ഡത്തിൽ അസ്ട്രോനോട്ടസ് ഓസിലേറ്റസിന്റെ ഒരിനത്തിൽ ചുവന്ന വർണ്ണത്തിൽ അറബിക് വാക്കായ അല്ലാഹു എന്നടയാളം കാണപ്പെടുന്നു.[31] ചിലയവസരങ്ങളിൽ ഈ ഇനങ്ങൾക്ക് കൃത്രിമമായി ചിറകുകളിൽ നിറം കൊടുക്കാറുണ്ട്. ഈ പ്രക്രിയ നടത്തിയ മത്സ്യത്തെ ചായം പൂശിയ മത്സ്യം എന്നു വിളിക്കുന്നു.[32]

വൈൽഡ് ഓസ്കർ മത്സ്യം, ടൈഗർ ഓസ്കർ മത്സ്യം, റെഡ് ഓസ്കർ മത്സ്യം, അൽബിനോ ഓസ്കർ മത്സ്യം, അൽബിനോ ടൈഗർ ഓസ്കർ മത്സ്യം, വെയ്ൽ റ്റെയ്ൽ ഓസ്കർ മത്സ്യം, റെഡ് ലുട്ടിനോ ഓസ്കർ മത്സ്യം, ലെമൺ ഓസ്കർ മത്സ്യം എന്നിവ വിവിധതരത്തിലുള്ള ഓസ്കർ മത്സ്യങ്ങളാണ്.[33]

വൈൽഡ് ഓസ്കർ മത്സ്യം

തിരുത്തുക

അസ്ട്രോനോട്ടസ് ഓസെല്ലറ്റസിന്റെ യഥാർത്ഥ സ്പീഷീസ് വൈൽഡ് ഓസ്കാർ ആണ്. അക്വേറിയം ഹോബിയിലെ മറ്റെല്ലാ വ്യത്യസ്ത ഓസ്കർ മത്സ്യങ്ങളും വൈൽഡ് ഓസ്കറിൽ നിന്ന് (തിരഞ്ഞെടുക്കപ്പെട്ട പ്രജനനത്തിലൂടെയാണ്) ആണ് ഉത്ഭവിച്ചത്. തെരഞ്ഞെടുക്കപ്പെട്ട സങ്കരവർഗ്ഗത്തിൽപ്പെട്ട വിവിധയിനം ഓസ്കർ മത്സ്യങ്ങളേക്കാൾ വൈൽഡ് ഓസ്കർ വളരുന്നതിനാൽ അവ യഥാർത്ഥ സ്പീഷീസ് ആയി കണക്കാക്കപ്പെടുന്നു. വൈൽഡ് ഓസ്കർ മത്സ്യം ആമസോൺ നദീതടത്തിൽ നിന്ന് ധാരാളമായി ശേഖരിക്കപ്പെടുന്നു.[34]

ടൈഗർ ഓസ്കർ മത്സ്യം

തിരുത്തുക

നീലയോ കറുപ്പോ നിറത്തിലുള്ള ശരീരത്തിൽ ക്രമരഹിതമായ ഓറഞ്ച്-ചുവപ്പ് നിറത്തിലുള്ള പുള്ളികളാണ് ടൈഗർ ഓസ്കർ മത്സ്യത്തിന് കാണപ്പെടുന്നത്.[35]

 
അൽബിനോ ടൈഗർ ഓസ്കർ മത്സ്യം

അൽബിനോ ടൈഗർ ഓസ്കർ മത്സ്യം

തിരുത്തുക

സാധാരണ കാണപ്പെടുന്ന കറുത്ത നിറമുള്ള ടൈഗർ ഓസ്കർ മത്സ്യത്തിൽ നിന്നും കാണാൻ തികച്ചും വിഭിന്നമാണ് അൽബിനോ ടൈഗർ ഓസ്കർ മത്സ്യം. ടൈഗർ ഓസ്കർ മത്സ്യത്തിൻറെ അൽബിനോ വകഭേദമാണിത്. ഇവയുടെ ക്രീം അല്ലെങ്കിൽ വെളുത്ത ശരീരത്തിൽ ഓറഞ്ച്-ചുവപ്പ് നിറത്തിലുള്ള പുള്ളികൾ കാണപ്പെടുന്നു.[35]

റെഡ് ഓസ്കർ മത്സ്യം

തിരുത്തുക

തായ് കച്ചവടക്കാരനായിരുന്ന ചാരോൺ പറ്റബൊങ്കെയാണ് ആദ്യമായി റെഡ് ഓസ്കർ മത്സ്യയിനത്തെ വികസിപ്പിച്ചെടുത്തത്. ഇവയുടെ ഓറഞ്ച്-ചുവപ്പു നിറമുള്ള ശരീരത്തിൽ ഇരുണ്ട ചാരനിറത്തിലുള്ള ഷേഡിംഗ് കാണപ്പെടുന്നു. ചുവന്ന ഓസ്കാർ മത്സ്യങ്ങൾക്ക് സാധാരണയായി 3-5 വർഷം മാത്രമേ ആയുസ്സ് കാണപ്പെടുന്നുള്ളൂ.[35]

അൽബിനോ ഓസ്കർ മത്സ്യം

തിരുത്തുക

അൽബിനോ ഓസ്കർ മത്സ്യങ്ങൾ പേരു സൂചിപ്പിക്കുന്നവ പോലെ, വെളുത്ത ഷേഡിംഗ് ഉള്ളവയാണ്. വെള്ള നിറത്തിൻറെ അടിസ്ഥാനത്തിൽ ചുവപ്പ്, ഓറഞ്ച് എന്നീ നിറങ്ങൾ ഇടകലർന്നും കാണപ്പെടുന്നു. മറ്റിനങ്ങളിൽ നിന്ന് വ്യത്യസ്തമായി അൽബിനോ ഓസ്കർ ഇനങ്ങളിലും പെരുമാറ്റത്തിൽ അവയുടെ തനതായ കാഴ്ചപ്പാട് പ്രബലമാണ്. അവയ്ക്ക് മിനുസമാർന്ന വെളുത്ത ചെതുമ്പലുകൾ തിളക്കമുള്ള കാഴ്ച നല്കുന്നു. ഒരു യഥാർത്ഥ ആൽബിനോയെ അതിൻറെ വെളുത്ത പുറം ആവരണവും ചുവന്ന കണ്ണുകളും കൊണ്ട് മനസ്സിലാക്കാൻ സാധിക്കുന്നു.[35]

വെയ്ൽ റ്റെയ്ൽ ഓസ്കർ മത്സ്യം

തിരുത്തുക
 
ല്യൂകിസ്റ്റിക് ലോങ് ഫിന്നെഡ് ഓസ്കർ (വെയ്ൽ റ്റെയ്ൽ ഓസ്കർ മത്സ്യം)

വെയ്ൽ റ്റെയ്ൽ ഓസ്കർ മത്സ്യങ്ങളുടെ പ്രത്യേകത അവയ്ക്ക് മറ്റ് ഇനങ്ങളേക്കാൾ വലിയ ചിറകുകൾ കാണപ്പെടുന്നു എന്നതാണ്.[35]

റെഡ് ലുട്ടിനോ ഓസ്കർ മത്സ്യം

തിരുത്തുക

റെഡ് ലുട്ടീനോ ഓസ്കർ മത്സ്യങ്ങളുടെ വശങ്ങൾ പ്രധാനമായും ചുവന്ന നിറത്തിലുള്ളതാണ്.[35]

ലെമൺ ഓസ്കർ മത്സ്യം

തിരുത്തുക

ക്രീം-വെളുത്ത ശരീരത്തിൽ ചിതറികിടക്കുന്ന രീതിയിൽ മഞ്ഞനിറത്തിലുള്ള പുള്ളികളാണ് ലെമൺ ഓസ്കർ മത്സ്യത്തിന് കാണപ്പെടുന്നത്.[36][35]

  1. Mazzuchelli, Juliana; Martins, Cesar (2008). "Genomic organization of repetitive DNAs in the cichlid fish Astronotus ocellatus" (PDF). Genetica. 136: 461–469. doi:10.1007/s10709-008-9346-7 – via Springer. {{cite journal}}: line feed character in |title= at position 60 (help)
  2. 2.0 2.1 2.2 Froese, R. and D. Pauly. Editors. "Astronotus ocellatus, Oscar". FishBase. Archived from the original on 2007-09-29. Retrieved 2007-03-16. {{cite web}}: |author= has generic name (help)
  3. Kullander SO. "Cichlids: Astronotus ocellatus". Swedish Museum of Natural History. Retrieved 2007-03-16.
  4. Kohler, CC; et al. "Aquaculture Crsp 22nd Annual Technical Report" (PDF). Oregon State University, USA. Archived from the original (PDF) on 2006-08-31. Retrieved 2007-03-16.
  5. Keith, P. O-Y. Le Bail & P. Planquette, (2000) Atlas des poissons d'eau douce de Guyane (tome 2, fascicule I). Publications scientifiques du Muséum national d'Histoire naturelle, Paris, France. p. 286
  6. 6.0 6.1 6.2 Staeck, Wolfgang; Linke, Horst (1995). American Cichlids II: Large Cichlids: A Handbook for Their Identification, Care, and Breeding. Germany: Tetra Press. ISBN 1-56465-169-X.
  7. 7.0 7.1 7.2 Loiselle, Paul V. (1995). The Cichlid Aquarium. Germany: Tetra Press. ISBN 1-56465-146-0.
  8. 8.0 8.1 8.2 https://animaldiversity.org/accounts/Astronotus_ocellatus/#F95BB0DE-63B2-11E5-8A0D-A820662394EA
  9. 9.0 9.1 "Astronotus ocellatus". Florida Museum (in അമേരിക്കൻ ഇംഗ്ലീഷ്). 2017-05-08. Retrieved 2019-05-04.
  10. 10.0 10.1 10.2 10.3 Robert H. Robins. "Oscar". Florida Museum of Natural History. Archived from the original on 2007-03-05. Retrieved 2007-03-18.
  11. Froese, R. and D. Pauly. Editors. "Synonyms of Astronotus ocellatus". FishBase. Archived from the original on September 29, 2007. Retrieved 2007-03-21. {{cite web}}: |author= has generic name (help)
  12. Kullander SO. "Cichlids: Astronotus ocellatus". Swedish Museum of Natural History. Archived from the original on 2007-02-27. Retrieved 2007-03-16.
  13. Ma, X.; Bangxi, X.; Yindong, W.; Mingxue, W. (2003). "Intentionally Introduced and Transferred Fishes in China's Inland Waters". Asian Fisheries Science. 16: 279–290. {{cite journal}}: Unknown parameter |lastauthoramp= ignored (|name-list-style= suggested) (help)
  14. Department of primary industry and fisheries. "Noxious fish – species information". Queensland Government, Australia. Archived from the original on 2007-08-29. Retrieved 2007-03-16.
  15. United States Geological Survey. "NAS – Species FactSheet Astronotus ocellatus (Agassiz 1831)". United States Government. Archived from the original on 2010-01-07. Retrieved 2007-03-17.
  16. G, Barlow (2000). The Cichlid Fishes. Cambridge, Massachusetts: Perseus Publishing.
  17. Shafland, P. L.; J. M. Pestrak (1982). "Lower lethal temperatures for fourteen non-native fishes in Florida". Environmental Biology of Fishes. 7 (2): 139–156. doi:10.1007/BF00001785. {{cite journal}}: Unknown parameter |lastauthoramp= ignored (|name-list-style= suggested) (help)
  18. 18.0 18.1 Winemiller KO (1990). "Caudal eye spots as deterrents against fin predation in the neotropical cichlid Astronotus ocellatus" (PDF). Copeia. 3 (3): 665–673. doi:10.2307/1446432. JSTOR 1446432. Archived from the original (PDF) on 2012-05-04.
  19. Beeching, SC (1995). "Colour pattern and inhibition of aggression in the cichlid fish Astronotus ocellatus". Journal of Fish Biology. 47: 50–58. doi:10.1111/j.1095-8649.1995.tb01872.x.
  20. "{title}". The Aquarium Guide (in ഇംഗ്ലീഷ്). 2014-09-13. Retrieved 2019-05-10.
  21. Learning Center (2019-04-08), Most colorful 🐟 Oskar Fish 🐟 For Your Aquarium #Fishing Vlog - 26, retrieved 2019-04-12
  22. igor ishi (2010-12-29), peixes Oscar com fome!!!, retrieved 2019-04-12
  23. Waltzek,TB and Wainwright, PC (2003). "Functional morphology of extreme jaw protrusion in Neotropical cichlids". Journal of Morphology. 257 (1): 96–106. doi:10.1002/jmor.10111. PMID 12740901.{{cite journal}}: CS1 maint: multiple names: authors list (link)
  24. Tobler, M. (2005). "Feigning death in the Central American cichlid Parachromis friedrichsthalii". Journal of Fish Biology. 66 (3): 877–881. doi:10.1111/j.0022-1112.2005.00648.x.
  25. Gibran,FZ. (2004). Armbruster, J. W. (ed.). "Dying or illness feigning: An unreported feeding tactic of the Comb grouper Mycteroperca acutirostris (Serranidae) from the Southwest Atlantic". Copeia. 2004 (2): 403–405. doi:10.1643/CI-03-200R1. JSTOR 1448579.
  26. Fracalossi, DM; Allen, ME; Nicholsdagger, DK; Oftedal, OT (1998). "Oscars, Astronotus ocellatus, Have a Dietary Requirement for Vitamin C". The Journal of Nutrition. 128 (10): 1745–1751. doi:10.1093/jn/128.10.1745. PMID 9772145. {{cite journal}}: Unknown parameter |lastauthoramp= ignored (|name-list-style= suggested) (help)
  27. "Oscar Fish Diet". Archived from the original on 2019-04-11. Retrieved 31 Jan 2019.
  28. Zaret, Thomas (June 1980). "Life History and Growth Relationships of Cichla ocellaris, a Predatory South American Cichlid". Biotropica. 12 (2). Association for Tropical Biology and Conservation: 144–157. doi:10.2307/2387730. JSTOR 2387730.
  29. http://animal-world.com/encyclo/fresh/cichlid/Oscar.php
  30. Sandford, Gina; Crow, Richard (1991). The Manual of Tank Busters. USA: Tetra Press. ISBN 3-89356-041-6.
  31. BBC News (2006-01-31). "Tropical fish 'has Allah marking'". BBC, UK. Retrieved 2007-03-18.
  32. Mike Giangrasso. "Death by Dyeing – dyed fish list". Death by Dyeing.org. Retrieved 2007-03-18.
  33. "ആർക്കൈവ് പകർപ്പ്". Archived from the original on 2018-03-12. Retrieved 2018-03-18.
  34. "Wild Oscar Info » Wild Oscar". Aquariumdomain.com Aquariumdomain.com (in ഇംഗ്ലീഷ്). Retrieved 2019-05-10.
  35. 35.0 35.1 35.2 35.3 35.4 35.5 35.6 "Types of Oscar Fish - (2019 Updated)". Nerd Aquarist (in അമേരിക്കൻ ഇംഗ്ലീഷ്). 2018-12-22. Archived from the original on 2019-05-10. Retrieved 2019-05-10.
  36. https://www.liveaquaria.com/product/6580/?pcatid=6580
"https://ml.wikipedia.org/w/index.php?title=ഓസ്കർ_മത്സ്യം&oldid=4144241" എന്ന താളിൽനിന്ന് ശേഖരിച്ചത്