ചില ജീവികൾ പൂർണ്ണവളർച്ച എത്തിയ രൂപം കൈവരിക്കുന്നതിനു മുൻപ് കടന്നുപോവുന്ന ഒരു ദശയാണ് ലാർവ (Larva ബഹുവചനം Larvae) . മുട്ടയിടുന്ന ഈ ജീവികളുടെ മുട്ട വിരിഞ്ഞ് പുറത്തുവരുന്ന ചിറകില്ലാത്ത, രൂപാന്തരീകരണത്തിനു മുൻപുള്ള പുഴുവിനെയാണ് ലാർവ എന്നു വിളിക്കുന്നത്.[1] ഷഡ്പദങ്ങൾ, ഉഭയജീവികൾ മുതലായവയ്ക്കാണ് സാധാരണ ലാർവയുടെ ദശ ഉണ്ടാവുക. ലാർവയ്ക്ക് വളർച്ചയെത്തിയ ജീവിയുമായി ഒരു സാമ്യവും ഉണ്ടാവണമെന്നില്ല. ലാർവയ്ക്കുള്ള അവയവങ്ങളും രൂപവും പ്രായപൂർത്തിയായ ജീവിയ്ക്കുള്ളതിൽ നിന്നും വ്യത്യസ്തവുമാവും, ഭക്ഷണവും ഒന്നാവണമെന്നില്ല.

ഉദാഹരണങ്ങൾതിരുത്തുക

ഇതും കാണുകതിരുത്തുക

അവലംബംതിരുത്തുക

പുറത്തേക്കുള്ള കണ്ണികൾതിരുത്തുക


"https://ml.wikipedia.org/w/index.php?title=ലാർവ&oldid=1768009" എന്ന താളിൽനിന്ന് ശേഖരിച്ചത്