വൃക്ഷങ്ങളുടെ പുറം തോടിൽ ഇരുന്ന് പാട്ടുപാടുന്ന ഒരു ജീവിയാണ് ചീവീട് (cicada). മിക്കവാറും മരത്തൊലിയുടെ നിറം തന്നെയുള്ള ഇവയെ ആർക്കും പെട്ടെന്ന് കണ്ടുപിടിക്കാനാവില്ല എന്നതുകൊണ്ട് ശത്രുക്കളിൽ നിന്നും രക്ഷപെടുവാൻ കഴിയുന്നു. വൃക്ഷങ്ങളുടെ തടിയിലോ ശാഖകളിലോ വീടുണ്ടാക്കി തൊലിക്കിടയിൽ മുട്ടയിടുന്നു. ഷഡ്പദങ്ങളുടെ ഗണത്തിൽപ്പെടുന്ന ഇവയെ അന്റാർട്ടിക്കയിലൊഴികെ മിക്കവാറും എല്ലാ വൻകരകളിലും കാണാം.

ചീവീട്
Annual Cicada,
(Neotibicen linnei)
ശാസ്ത്രീയ വർഗ്ഗീകരണം e
Domain: Eukaryota
കിങ്ഡം: Animalia
Phylum: ആർത്രോപോഡ
Class: പ്രാണി
Superorder: Condylognatha
Order: Hemiptera
Bolívar, 1878
Subfamilies

Tettigarctidae
Cicadidae
See Taxonomy section

ന്യൂസിലാന്റിൽ കാണുന്ന ഒരിനം ചീവീട്

ഘടന തിരുത്തുക

സുതാര്യമായ നാലുചിറകുകളും ശരീരം മിക്കവാറും ഇരുണ്ടനിറവും മനോഹരമായ സംയുക്തനേത്രങ്ങളും ഇവയ്ക്കുണ്ട്[1]. രണ്ട് സെന്റി മീറ്റർ മുതൽ 5 സെന്റി മീറ്റർ വരെയാണ് ഇവയുടെ വലിപ്പം.

ജീവിതം തിരുത്തുക

 
ചീവീടുകളിലെ ഒരിനം
 
ഇണ ചേരുന്ന ചിവീടുകൾ

ഏകദേശം 3000 ലധികം ഇനം ചീവീടുകളുണ്ട്. ചില ഇനം ചീവീടുകൾ വർഷത്തിൽ മിക്കവാറും കാലം മണ്ണിൽ സുഷുപ്താവസ്തയിലായിരിക്കും ഈ സുഷുപ്തി ചിലപ്പോൾ വർഷങ്ങളോളം നീണ്ടുനിൽക്കും. അമേരിക്കയിൽ കാണുന്ന പിരിയോഡിക്കൽ സിക്കാഡ (piriodical cicada) ക്ക് 17 വർഷം വരെ ഈ സുഷുപ്തി നീണ്ടുനിൽക്കുന്നു.[2] മുട്ടയിൽ നിന്നും പുറത്തുവന്ന് നിംഫ് ആയി 12 വർഷത്തോളം മണ്ണിനടിയിൽ കഴിയുന്നു. മരനീരുകളാണ് ചീവീടുകളുടെ പ്രധാന ഭക്ഷണം. ധാരാളം മരങ്ങൾ ഉള്ള ഒരു തോപ്പിൽ ആയിരക്കണക്കിനു ചീവീടുകൾ ഉണ്ടായിരിക്കും. ഓരോന്നും അരിമണിയോട് സാമ്യമുള്ള നൂറുകണക്കിനു മുട്ടകളിടും. ആറാഴ്ചയാണ് മുട്ട വിരിയാൻ ആവശ്യം. അതിനുശേഷം അവ നിംഫ് ആയി മണ്ണിലേക്കു വീഴും. കുറച്ചുകാലം പിന്നെ മണ്ണിനകത്താണ്. അതിനുശേഷം പുറത്തുവരുന്ന അവ മരത്തിൽ പറ്റിക്കയറി തോടുകൾക്കിടയിൽ താമസമാക്കും. ഇതിനിടയിൽ അവയുടെ പുറം തോടുകൾ നഷ്ടപ്പെടുന്നു. മണ്ണിൽ വസിക്കുന്ന കാലം വ്യത്യസ്തമാണെങ്കിലും മിക്കവാറും ചീവീടുകളും മണ്ണിൽ നിന്നും പുറത്തുവന്നാൽ ആറാഴ്ച മാത്രമേ പിന്നീട് ജീവിക്കുകയുള്ളു[3].

ശബ്ദം തിരുത്തുക

ചെവി കിരു കിരു ആക്കുന്ന ചീവീടുകളുടെ ശബ്ദം പ്രസിദ്ധമാണ്. ഉദരത്തിനു താഴെയുള്ള ടിംബൽ എന്ന ഭാഗം കൊണ്ടാണ് ആൺ ചീവീടുകൾ ശബ്ദം ഉണ്ടാക്കുന്നത്. നിശ്ശബ്ദജീവികളാണ് സ്ത്രീ ചീവീടുകൾ. അപായസൂചനയും ഇണയെ ആകർഷണവുമാണ് ഈ ശബ്ദത്തിന്റെ ലക്ഷ്യം. ശബ്ദം കേട്ട് അടുത്തുചെന്നാൽ ചീവീടുകൾ നിശ്ശബ്ദരാകും. ജീവികളെ കടിക്കുമെങ്കിലും അത് മരത്തിന്റെ കാണ്ഡമെന്ന് തെറ്റിധാരണയിലാണ് അവ കടിക്കുന്നത്.

അവലംബം തിരുത്തുക

  1. https://www.britannica.com/animal/cicada
  2. https://www.usgs.gov/faqs/are-cicadas-harmful?qt-news_science_products=0#qt-news_science_products[പ്രവർത്തിക്കാത്ത കണ്ണി]
  3. മനോരമ പത്രം, 2018 സെപ്റ്റംബർ 21 വെള്ളി. പേജ് 8.
"https://ml.wikipedia.org/w/index.php?title=ചീവീട്&oldid=3804165" എന്ന താളിൽനിന്ന് ശേഖരിച്ചത്