പി.എച്ച്. മൂല്യം
പൊട്ടൻഷ്യൽ ഓഫ് ഹൈഡ്രജൻ(Potential of Hydrogen) എന്നതിന്റെ ചുരുക്കെഴുത്താണ് പി.എച്ച്.മൂല്യം (pH)എന്നറിയപ്പെടുന്നത്. 1909 ൽ ഡാനിഷ് ശാസ്ത്രജ്ഞനായിരുന്ന സോറേൻ സോറേൻസൺ ആണ് ഈ മൂല്യസമ്പ്രദായം വികസിപ്പിച്ചെടുത്തത്. ഇത് ലായനികളുടെ അമ്ല-ക്ഷാര മൂല്യം അളക്കുന്നതിനുള്ള ഏകകം ആണ്. ഈ രീതിയനുസരിച്ച് ഒരു ലായനിയുടെ മൂല്യം 0 മുതൽ 14 വരെയുള്ള അക്കങ്ങളാൽ സൂചിപ്പിക്കുന്നു. 7-ൽ താഴെ പി.എച്ച്.മൂല്യമുള്ളവ അമ്‌ളഗുണമുള്ളവയെന്നും 7-നു മുകളിൽ പി.എച്ച്.മൂല്യമുള്ളവ ക്ഷാരഗുണമുള്ളവയെന്നും തരംതിരിച്ചിരിക്കുന്നു[1] ഈ ഏകകം അനുസരിച്ച് ശുദ്ധജലത്തിന്റെ പി.എച്ച്.മൂല്യം 7 ആണ്[1].
ചില ലായനികളുടെ പി.എച്ച്.മൂല്യം
തിരുത്തുകലായനി | പി.എച്ച്.മൂല്യം | ഗുണം |
---|---|---|
രക്തം | 7.4 | ക്ഷാരം |
കടൽ വെള്ളം | 8 | ക്ഷാരം |
നാരങ്ങാ വെള്ളം | 2.4 | അമ്ലം |
ബിയർ | 4.5 | അമ്ലം |
കാപ്പി | 5 | അമ്ലം |
ചായ | 5.5 | അമ്ലം |
പാൽ | 6.5 | അമ്ലം |
സൂചകങ്ങൾ
തിരുത്തുകപി.എച്ച്.മൂല്യം അളക്കാൻ ഉപയോഗിക്കുന്ന പദാർഥങ്ങളാണ് സൂചകങ്ങൾ (indicators). ഫിനോഫ്തലീൻ, ലിറ്റ്മസ് (litmus), മീഥൈൽ റെഡ് (methyl red), മീഥൈൽ ഓറഞ്ച്(methyl orange) എന്നിവ സംസൂചകങ്ങളാണ്. കൂടാതെ ഹൈഡ്രാഞ്ചിയ തുടങ്ങിയ ചെടികളുടെ പുഷ്പങ്ങളുടെ നിറം, മണ്ണിലെ പി എച്ച് മൂല്യം അനുസരിച്ച് മാറാം, പൊതുവേ അമ്‌ളഗുണമുള്ള മണ്ണിൽ വളരുന്ന ഹൈഡ്രാഞ്ചിയ ചെടികളിൽ നീലനിറത്തിലും ക്ഷാരഗുണമുള്ള മണ്ണിൽ വളരുന്നവയിൽ പിങ്കുനിറത്തിലുമുള്ള പൂക്കളാണ് കാണപ്പെടുന്നത്.
ഇതും കൂടി കാണുക
തിരുത്തുക== അവലംബം == a
a