ഇന്ത്യൻ ധനകാര്യ മന്ത്രി
(Minister of Finance (India) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ധനകാര്യ മന്ത്രാലയത്തിന്റെ തലവനാണ് ഇന്ത്യൻ ധനകാര്യ മന്ത്രി. സ്വതന്ത്ര ഇന്ത്യയുടെ ആദ്യത്തെ ധനകാര്യ മന്ത്രി ആർ.കെ. ഷണ്മുഖം ചെട്ടിയായിരുന്നു. സർക്കാരിന്റെ ധനനയത്തിന്റെ ഉത്തരവാദിത്തം ധനമന്ത്രിക്കാണ്. ധനമന്ത്രിയുടെ ഒരു പ്രധാന കടമ, സർക്കാരിന്റെ പദ്ധതി വിശദമാക്കുന്ന വാർഷിക കേന്ദ്ര ബജറ്റ് പാർലമെന്റിൽ അവതരിപ്പിക്കുക എന്നതാണ്. കേന്ദ്ര ധനകാര്യ മന്ത്രിയെ സഹായിക്കാൻ സഹമന്ത്രിമാരും ഉണ്ട്. ക്യാബിനറ്റ് പദവിയുള്ള ഒരു മന്ത്രിയെ ആണ് ധനകാര്യ മന്ത്രിയായി നിയമിക്കുന്നത്. നിലവിലെ കേന്ദ്ര ധനകാര്യ മന്ത്രി നിർമ്മല സീതാരാമൻ ആണ്.
ഇന്ത്യൻ ധനകാര്യ മന്ത്രി (Union Minister of Finance) | |
---|---|
നാമനിർദ്ദേശകൻ | ഇന്ത്യൻ പ്രധാനമന്ത്രി |
നിയമിക്കുന്നത് | രാഷ്ട്രപതി |
പ്രഥമവ്യക്തി | ആർ.കെ. ഷണ്മുഖം ചെട്ടി |
അടിസ്ഥാനം | 1946 ഒക്ടോബർ 29 |
മുൻഗാമി | അരുൺ ജെയ്റ്റ്ലി |
ഡെപ്യൂട്ടി | ധനകാര്യ സഹമന്ത്രി |
വെബ്സൈറ്റ് | https://finance.gov.in |