ചിദംബരം സുബ്രമണ്യം
ചിദംബരം സുബ്രമണ്യം (തമിഴ്: சிதம்பரம் சுப்பிரமணியம்) ജനുവരി 30, 1910 നവംബർ 7 2000) ഹരിതവിപ്ലവത്തിലൂടെ ഭാരതത്തിന് ഭക്ഷ്യധാന്യോല്പ്പാദനത്തിൽ സ്വയംപര്യാപ്തത കൈവരിക്കാൻ സഹായിച്ചവരിൽ പ്രമുഖനാണ്. കൂടാതെ പ്രമുഖ ഗാന്ധീയനും മുൻ കേന്ദ്രമന്ത്രിയുമായ സി.സുബ്രമണ്യം പല പ്രമുഖ വകുപ്പുകളുടെയും ചുമതല ഭംഗിയായി നിർവ്വഹിച്ചയാളാണ്. പൊള്ളാച്ചിയിൽ ഒരു കർഷക കുടുംബത്തിലാണ് അദ്ദേഹം ജനിച്ചത്. അദ്ദേഹത്തിന് 1998-ൽ രാജ്യം ഇദ്ദേഹത്തെ ഭാരതരത്നം ബഹുമതി നൽകി ആദരിച്ചു..[1]
ചിദംബരം സുബ്രമണ്യം | |
---|---|
ജനനം | 1910 ജനുവരി 30 |
മരണം | നവംബർ 7, 2000 | (പ്രായം 90)
ദേശീയത | ഇന്ത്യൻ |
ആദ്യകാല ജീവിതം
തിരുത്തുക1910 ജനുവരി 30-ന് ചിദംബര ഗൗണ്ടറുടെ മകനായി കോയമ്പത്തൂരിൽ ജനിച്ചു. പൊള്ളാച്ചിയിൽ പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കി. പിന്നീട് ചെന്നൈയിലേക്ക് പോവുകയും ചെന്നൈ പ്രസിഡൻസി കോളേജിൽ നിന്നും ഭൗതികശാസ്ത്രത്തിൽ ബിരുദം സമ്പാദിക്കുകയും ചെയ്തു. പിന്നീട് മദ്രാസ് ലോ കോളേജിൽ നിന്നും നിയമബിരുദവും കരസ്ഥമാക്കി.
ഹരിത വിപ്ലവം
തിരുത്തുകഅറുപതുകളിലെ കേന്ദ്രമന്ത്രിയായിരിക്കെയാണ് ഇദ്ദേഹം ഹരിതവിപ്ലവത്തിന് നേതൃത്വം നൽകിയത്. വിളവ് കൂടിയ ഒരുതരം മെക്സിക്കൻ ഗോതമ്പ് ഇന്ത്യയിൽ വ്യാപകമാക്കാൻ എടുത്ത നടപടിയാണ് സി.സുബ്രമണ്യത്തിന്റെ ഏറ്റവും വലിയ സംഭാവന.
രാഷ്ട്രീയ ജീവിതം
തിരുത്തുകരാജാജിയുടെ ശിഷ്യനായി ചിദംബരം സുബ്രമണ്യം രാക്ഷ്ട്രീയത്തിൽ പ്രവേശിച്ചു. തമിഴ്നാട്ടിലെ കോൺഗ്രസ്സ് നേതാവായ കുമാരസ്വാമി കാമരാജിന്റെ കീഴിൽ ഇദ്ദേഹത്തിന്റെ രാക്ഷ്ട്രീയ ജീവിതം ശക്തിപ്പെട്ടു. 1932-ൽ സ്വാതന്ത്രന്മരത്തിൽ പങ്കെടുത്ത് അറസ്റ്റ് കൈവരിച്ചു. പിന്നീട് ക്വിറ്റ് ഇന്ത്യാ സമരത്തിൽ അറ്സ്റ്റിലായി. 1952 മുതൽ 1962 വരെ മദ്രാസ് സംസ്ഥാനത്തിൽ ധനകാര്യം, ഭക്ഷ്യവകുപ്പ്, വിദ്യാഭ്യാസം എന്നീ വകുപ്പുകളുടെ മന്ത്രിയായിരുന്നു. 1962-ൽ നെഹ്രുവിന്റെ ആവശ്യപ്രകാരം ലോക്‌സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട അദ്ദേഹം കേന്ദ്രമന്ത്രിസഭയിൽ ഉരുക്ക്, ഖനി വകുപ്പുമന്ത്രിയായിരുന്നു. 1965-ൽ കൃഷി വകുപ്പുമന്ത്രിയായിരിക്കുമ്പോൾ ഹരിതവിപ്ലവത്തിന്റെ ശിൽപ്പികളിലൊരാളായി, ഭാരതത്തിന് ഭക്ഷ്യധാന്യോല്പ്പാദനത്തിൽ സ്വയംപര്യാപ്തത കൈവരിക്കാൻ സഹായിച്ചു. പിന്നീട് ധനകാര്യം, പ്രതിരോധം എന്നീ പ്രധാന വകുപ്പുകൾ കൈകാര്യം ചെയ്യുകയുണ്ടായി.1967-ൽ കോൺഗ്രസ്സ് പ്രസിഡന്റായി.
സി.എസ്. എന്ന ഓമനപ്പേരിൽ അറിയപ്പെട്ട സുബ്രമണ്യം 1977-നു ശേഷം സജീവ രാക്ഷ്ട്രീയത്തിൽ നിന്നും വിരമിച്ചു. 1990-ൽ ഇദ്ദേഹം മഹാരാഷ്ട്ര ഗവർണറായി.
അവലംബം
തിരുത്തുക- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2016-03-07. Retrieved 2010-05-11.