പി. ചിദംബരം
ഇന്ത്യയിലെ ഒരു രാഷ്ട്രീയക്കാരന്
ഒരു ഇന്ത്യൻ രാഷ്ട്രീയനേതാവും ഇന്ത്യയുടെ മുൻ ധനകാര്യ മന്ത്രിയുമാണ് പളനിയപ്പൻ ചിദംബരം (തമിഴ്: பழனியப்பன் சிதம்பரம்) (ജനനം:16 സെപ്റ്റംബർ, 1945). 2004 മെയ് മുതൽ 2008 നവംബർ വരെ കേന്ദ്ര ധനകാര്യ മന്ത്രിയായി പ്രവർത്തിച്ചു. (ഇതിന് മുൻപ് 1996 മുതൽ 1998 വരെ നിലനിന്ന ഐക്യ മുന്നണി സർക്കാരിലും ചുരുങ്ങിയ കാലം ഇദ്ദേഹം ധനകാര്യ മന്ത്രിയായിരുന്നു). ശിവ്രാജ് പാട്ടീലിന്റെ രാജിയെത്തുടർന്ന് ഇദ്ദേഹം ആഭ്യന്തര മന്ത്രിയായി സ്ഥാനമേറ്റു.[1] പ്രണബ് മുഖർജി രാഷ്ട്രപതിയായതിനെ തുടർന്ന് ചുരുങ്ങിയ ദിനങ്ങൾ പ്രധാന മന്ത്രിയായ മൻമോഹൻ സിംഗ് ചുമതല വഹിച്ചിരുന്ന ധനകാര്യ വകുപ്പ് ചിദംബരത്തിനു കൈമാറപ്പെടുകയായിരുന്നു. ഇദ്ദേഹം കൈകാര്യം ചെയ്തിരുന്ന ആഭ്യന്തര വകുപ്പ് സുശീൽ കുമാർ ഷിൻഡെയ്ക്ക് നൽകപ്പെട്ടു.
P. Chidambaram | |
---|---|
![]() At the World Economic Forum in Delhi, 2008. | |
Minister of Finance | |
പദവിയിൽ | |
പദവിയിൽ വന്നത് 30 November 2008 | |
പ്രധാനമന്ത്രി | Manmohan Singh |
മുൻഗാമി | Manmohan Singh |
Minister of Finance of India | |
ഔദ്യോഗിക കാലം 16 May 1996 – 19 March 1998 | |
പ്രധാനമന്ത്രി | Pamulaparthi Venkata Narasimha Rao |
മുൻഗാമി | Manmohan Singh |
പിൻഗാമി | Yashwant Sinha |
ഔദ്യോഗിക കാലം 22 May 2004 – 20 November 2008 | |
പ്രധാനമന്ത്രി | Manmohan Singh |
മുൻഗാമി | Jaswant Singh |
പിൻഗാമി | Manmohan Singh |
വ്യക്തിഗത വിവരണം | |
ജനനം | Kandanur, British Raj | 16 സെപ്റ്റംബർ 1945
രാഷ്ട്രീയ പാർട്ടി | Indian National Congress |
പങ്കാളി(കൾ) | Nalini Chidambaram |
മക്കൾ | Karti Palaniappan Chidambaram |
വസതി | Chennai, India |
Alma mater | Presidency College, Chennai Madras Law College Harvard Business School |
ജോലി | Lawyer |
വെബ്സൈറ്റ് | http://www.pchidambaram.org/ |