ജൂൺ 1
തീയതി
(ജൂൺ 01 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ജൂൺ 1 ഗ്രിഗോറിയൻ കലണ്ടർ പ്രകാരം വർഷത്തിലെ 152 ആം ദിനമാണ് (അധിവർഷത്തിൽ 153).
ചരിത്രസംഭവങ്ങൾ
തിരുത്തുക- 193 - റോമൻ ചക്രവർത്തി ദിദിയുസ് ജൂലിയാനസ് വധിക്കപ്പെട്ടു.
- 1792 - കെന്റക്കി അമേരിക്കൻ ഐക്യനാടുകളിലെ പതിനഞ്ചാമത് സംസ്ഥാനമായി ചേർക്കപ്പെട്ടു.
- 1796 - ടെന്നിസി അമേരിക്കൻ ഐക്യനാടുകളിലെ പതിനാറാമതു സംസ്ഥാനമായി ചേർക്കപ്പെട്ടു.
- 1869 - തോമസ് എഡിസൺ വൈദ്യുത വോട്ടിങ്ങ് യന്ത്രത്തിന്റെ പേറ്റന്റ് സമ്പാദിച്ചു.
- 1980 - സി.എൻ.എൻ. സംപ്രേഷണം ആരംഭിച്ചു.
- 1990 - രാസായുധ നിർമ്മാണം അവസാനിപ്പിക്കുവാനുള്ള ഉടമ്പടിയിൽ അമേരിക്കൻ പ്രസിഡന്റ് ജോർജ് ബുഷും സോവ്യറ്റ് നേതാവ് ഗോർബചോവും ഒപ്പുവച്ചു.
- 2001 - നേപ്പാളിലെ ദീപേന്ദ്ര രാജകുമാരൻ അത്താഴത്തിനിടെ കുടുംബാംഗങ്ങളെ വെടിവച്ചു കൊന്നു.
ജന്മദിനങ്ങൾ
തിരുത്തുക- 1926 - മെർലിൻ മൺറോ, വിവാദ ഹോളിവുഡ് ചലച്ചിത്ര താരം.
- 1965 - നിജെൽ ഷോർട്ട്, ഇംഗ്ലണ്ടിൽ നിന്നുള്ള രാജ്യാന്തര ചെസ് താരം.
- 1970 -മാധവൻ, തമിഴ് ചലച്ചിത്ര താരം.
- 1982 - ജസ്റ്റിൻ ഹെനിൻ, ബെൽജിയത്തിൽ നിന്നുള്ള വനിതാ ടെന്നിസ് താരം.
ചരമവാർഷികങ്ങൾ
തിരുത്തുക- 1846 - ഗ്രിഗറി പതിനാറാമൻ മാർപ്പാപ്പ.
- 1868 -ജയിംസ് ബുക്കാനൻ, അമേരിക്കയുടെ പതിനഞ്ചാമത്തെ പ്രസിഡന്റ്.
- 1968 - അമേരിക്കൻ സാഹിത്യകാരിയും സാമൂഹ്യപ്രവർത്തകയുമായ ഹെലൻ കെല്ലർ
- 1996 - നീലം സഞ്ജീവ റെഡ്ഡി, ഇന്ത്യയുടെ അഞ്ചാമത് രാഷ്ട്രപതി.
- 2002 - ഹാൻസി ക്രോണ്യേ, ദക്ഷിണാഫ്രിക്കൻ ക്രിക്കറ്റ് ടീമിന്റെ മുൻ നായകൻ.
ഇതര പ്രത്യേകതകൾ
തിരുത്തുകലോക പാൽ ദിനം
2001 മുതൽ എല്ലാ വർഷവും ജൂൺ 1 ആം തിയ്യതി ലോക ക്ഷീര ദിനമായി കൊണ്ടാടുന്നു.
ഈ വർഗ്ഗത്തിലെ പ്രധാന ലേഖനം: ജൂൺ 1
ജൂൺ 1 എന്ന വർഗ്ഗത്തിന്റെ അതിവർഗ്ഗവൃക്ഷം
തിരുത്തുകജൂൺ 1 എന്ന വർഗ്ഗത്തിന്റെ ഉപവർഗ്ഗവൃക്ഷം
തിരുത്തുകആഗോള രക്ഷാകർത്യ ദിനം
2012 ജൂൺ 1 മുതൽ യു എൻ അസംബ്ലി മാതാപിതാക്കളുടെ ആഗോള ദിനമായി ആചരിച്ചു വരുന്നു.