യശ്വന്ത് സിൻഹ

ഇന്ത്യയിലെ രാഷ്ട്രീയ പ്രവർത്തകന്‍

2002 മുതൽ 2004 വരെ കേന്ദ്ര വിദേശകാര്യ വകുപ്പ് മന്ത്രി, 1998 മുതൽ 2002 വരെ കേന്ദ്ര ധനകാര്യ വകുപ്പ് മന്ത്രി, മൂന്ന് തവണ ലോക്സഭാംഗം, രണ്ട് തവണ രാജ്യസഭാംഗം എന്നീ നിലകളിൽ പ്രവർത്തിച്ച ബീഹാറിൽ നിന്നുള്ള മുതിർന്ന ബി.ജെ.പി[1] നേതാവായിരുന്നു യശ്വന്ത് സിൻഹ.(ജനനം: 6 നവംബർ 1937)[2] 2018-ൽ പാർട്ടി നേതൃത്വവുമായുള്ള അഭിപ്രായഭിന്നതയെ തുടർന്ന് ബി.ജെ.പിയിൽ നിന്ന് രാജിവച്ചു.[3][4][5][6][7]

യശ്വന്ത് സിൻഹ
കേന്ദ്ര വിദേശകാര്യ വകുപ്പ് മന്ത്രി
ഓഫീസിൽ
2002-2004
മുൻഗാമിജസ്വന്ത് സിംഗ്
പിൻഗാമികെ. നട്വർ സിംഗ്
കേന്ദ്ര ധനകാര്യ വകുപ്പ് മന്ത്രി
ഓഫീസിൽ
1998-2002, 1990-1991
മുൻഗാമിപി. ചിദംബരം
പിൻഗാമിജസ്വന്ത് സിംഗ്
ലോക്സഭാംഗം
ഓഫീസിൽ
2009, 1999, 1998
മുൻഗാമിഎം.എൽ.വിശ്വകർമ്മ
പിൻഗാമിജയന്ത് സിൻഹ
മണ്ഡലംഹസാരിബാഗ്
രാജ്യസഭാംഗം
ഓഫീസിൽ
2004-2009, 1988-1994
മണ്ഡലംബീഹാർ
വ്യക്തിഗത വിവരങ്ങൾ
ജനനം (1937-11-06) 6 നവംബർ 1937  (86 വയസ്സ്)
പട്ന, ബീഹാർ
രാഷ്ട്രീയ കക്ഷി
  • തൃണമൂൽ കോൺഗ്രസ്(2021-2022)
  • ബി.ജെ.പി(1992-2018)
  • ജനതാദൾ(1989-1992)
  • ജനതാ പാർട്ടി(1984-1989)
പങ്കാളിനീലിമ
കുട്ടികൾ3
As of 6 നവംബർ, 2022
ഉറവിടം: പതിനഞ്ചാം ലോക്സഭ

ജീവിതരേഖ തിരുത്തുക

ബീഹാറിലെ പട്ന ജില്ലയിൽ ഒരു കയസ്ഥ കുടുംബത്തിൽ ബിപിൻ ബീഹാരി സരണിൻ്റേയും ധന ദേവിയുടേയും മകനായി 1937 നവംബർ 6ന് ജനനം. പ്രാഥമിക വിദ്യാഭ്യാസത്തിനു ശേഷം പട്ന യൂണിവേഴ്സിറ്റിയിൽ നിന്ന് നേടിയ എം.എയാണ് വിദ്യാഭ്യാസ യോഗ്യത. 1958-ൽ പൊളിറ്റിക്കൽ സയൻസിൽ മാസ്റ്റർ ബിരുദം ലഭിച്ച സിൻഹ 1960-ൽ ഐ.എ.എസ് നേടി 24 വർഷം ഭരണ തലത്തിലെ വിവിധ ചുമതലകൾ വഹിച്ചു. 1984-ൽ ഐ.എ.എസ് പദവി രാജിവച്ച് രാഷ്ട്രീയത്തിൽ സജീവമായി.

രാഷ്ട്രീയ ജീവിതം തിരുത്തുക

1984-ൽ ജനതാ പാർട്ടിയിൽ അംഗമായതോടെയാണ് സിൻഹയുടെ രാഷ്ട്രീയ ജീവിതം ആരംഭിക്കുന്നത്. 1986-ൽ ജനതാ പാർട്ടിയുടെ ദേശീയ ജനറൽ സെക്രട്ടറിയായി നിയമിതനായ സിൻഹ 1988-ൽ ജനതാ ടിക്കറ്റിൽ ബീഹാറിൽ നിന്നുള്ള രാജ്യസഭാംഗമായി പാർലമെൻറിലെത്തി. 1989-ൽ ജനതാ പാർട്ടി പിളർന്ന് ജനതാദൾ രൂപീകരിച്ചതോടെ പാർട്ടിയുടെ ദേശീയ ജനറൽ സെക്രട്ടറിയായി. 1990-1991 കാലയളവിൽ ഇന്ത്യയുടെ പ്രധാനമന്ത്രിയായിരുന്ന ചന്ദ്രശേഖർ മന്ത്രിസഭയിലെ ധനകാര്യ വകുപ്പ് മന്ത്രിയായിരുന്നു സിൻഹ.

പിന്നീടുള്ള ധ്രുവീകരണത്തിൽ ജനതാദൾ വിട്ട് 1992-ൽ ബി.ജെ.പിയിൽ ചേർന്ന സിൻഹ 1995-1996 കാലയളവിൽ ബീഹാർ നിയമസഭയിലെ പ്രതിപക്ഷ നേതാവായിരുന്നു. 1996-ൽ ബി.ജെ.പിയുടെ അഖിലേന്ത്യ വക്താവായി നിയമിക്കപ്പെട്ടു. 1998-ലെ ലോക്സഭ തിരഞ്ഞെടുപ്പിൽ ഹസാരിബാഗിൽ നിന്ന് ആദ്യമായി ലോക്സഭാംഗമായി. 1998-ലെ രണ്ടാം വാജ്പേയി മന്ത്രിസഭയിലെ ധനകാര്യ വകുപ്പ് മന്ത്രിയായിരുന്ന സിൻഹ 1999-ൽ ഹസാരിബാഗിൽ നിന്ന് വീണ്ടും ലോക്സഭാംഗമായി. 1999-ലെ മൂന്നാം വാജ്പേയി മന്ത്രിസഭയിലും ധനകാര്യ വകുപ്പിൻ്റെ ചുമതല വഹിച്ച സിൻഹ 2002 മുതൽ 2004 കേന്ദ്ര വിദേശകാര്യ വകുപ്പ് മന്ത്രിയായിരുന്നു.

2004-ലെ ലോക്സഭ തിരഞ്ഞെടുപ്പിൽ ഹസാരിബാഗിൽ നിന്ന് മത്സരിച്ചെങ്കിലും സി.പി.ഐ സ്ഥാനാർത്ഥിയോട് പരാജയപ്പെട്ടു. 2005-ൽ ബീഹാറിൽ നിന്ന് രണ്ടാം തവണ രാജ്യസഭാംഗമായി തിരഞ്ഞെടുക്കപ്പെട്ടു. 2009 വരെ രാജ്യസഭാംഗമായി തുടർന്ന സിൻഹ 2009-ലെ ലോക്സഭ തിരഞ്ഞെടുപ്പിൽ സി.പി.ഐ സ്ഥാനാർത്ഥിയെ പരാജയപ്പെടുത്തി വീണ്ടും ലോക്സഭാംഗമായി.

ബി.ജെ.പി പ്രതിപക്ഷത്തിരുന്ന 2004-2014 കാലയളവിൽ വിവിധ വിഷയങ്ങളിൽ ബി.ജെ.പി കേന്ദ്ര നേതൃത്വത്തോട് കലഹിച്ച സിൻഹ 2009 ജൂൺ 13ന് പാർട്ടിയുടെ ദേശീയ ഉപാധ്യക്ഷ പദവി രാജിവച്ചു. 2004-ലെ ലോക്സഭ തിരഞ്ഞെടുപ്പോടെ എ.ബി.വാജ്പേയി സജീവരാഷ്ട്രീയത്തിൽ നിന്ന് വിരമിച്ചതിനെ തുടർന്ന് എൽ.കെ.അദ്വാനിയെ മുൻനിർത്തി ലോക്സഭ തിരഞ്ഞെടുപ്പിൽ പരാജയമേറ്റു വാങ്ങിയതിലും സിൻഹ അതൃപ്തനായിരുന്നു.

കടുത്ത കോൺഗ്രസ് വിരോധവും ഭരണ വിരുദ്ധ വികാരവും ആഞ്ഞടിച്ച 2014-ലെ പതിനാറാമത് ലോക്സഭ തിരഞ്ഞെടുപ്പിൽ 542 സീറ്റിൽ 339ഉം നേടി ബി.ജെ.പി നയിച്ച എൻ.ഡി.എ സർക്കാർ വീണ്ടും കേന്ദ്രത്തിൽ അധികാരത്തിലെത്തി. ഇതിൽ 282 സീറ്റ് ബി.ജെ.പി ഒറ്റയ്ക്ക് നേടി ലോക്സഭയിലെ ഏറ്റവും വലിയ ഭൂരിപക്ഷ പാർട്ടിയായി മാറി.

2014-ലെ ലോക്സഭ തിരഞ്ഞെടുപ്പിൽ ബി.ജെ.പിയെ ചരിത്ര വിജയത്തിലേക്ക് കൈപിടിച്ചുയർത്തിയ ഗുജറാത്ത് മുൻ മുഖ്യമന്ത്രി നരേന്ദ്ര മോദി പ്രധാനമന്ത്രിയായും പാർട്ടി ദേശീയ-ജനറൽ സെക്രട്ടറി അമിത് ഷാ ബി.ജെ.പി ദേശീയ അധ്യക്ഷനായും ചുമതലയേറ്റതോട് കൂടി പാർട്ടിയിലെ പഴയ പടക്കുതിരകളെ പൂർണമായും മാറ്റിനിർത്തി. ഈ കൂട്ടത്തിൽ യശ്വന്ത് സിൻഹയും ഉൾപ്പെട്ടു. 2014-ലെ ലോക്സഭ തിരഞ്ഞെടുപ്പിൽ സിറ്റിംഗ് സീറ്റായ ഹസാരിബാഗിൽ പ്രായാധിക്യം ചൂണ്ടിക്കാട്ടി യശ്വന്ത് സിൻഹയെ ഒഴിവാക്കി മകൻ ജയന്ത് സിൻഹക്കാണ് ബി.ജെ.പി ടിക്കറ്റ് നൽകിയത്. ഇതിൽ യശ്വന്ത് സിൻഹ അസ്വസ്ഥനായിരുന്നു.

2014-ലെ ലോക്സഭ തിരഞ്ഞെടുപ്പിൽ ഹസാരിബാഗിൽ നിന്ന് ബി.ജെ.പി സ്ഥാനാർത്ഥിയായി മത്സരിച്ച ജയന്ത് സിൻഹ വിജയിച്ചു മോദി മന്ത്രിസഭയിൽ അംഗമായി. പ്രായാധിക്യം പറഞ്ഞ് മുതിർന്ന നേതാക്കളെ മാറ്റിനിർത്തുന്നതിൽ പ്രതിഷേധിച്ച് ബി.ജെ.പി കേന്ദ്ര നേതൃത്വത്തെ രൂക്ഷമായി വിമർശിച്ച് 2018 ഏപ്രിൽ 21ന് സിൻഹ ബി.ജെ.പിയിൽ നിന്ന് രാജിവച്ചു.

2018 മുതൽ 2021 വരെ സ്വതന്ത്രനായി നിന്ന സിൻഹ 2021 മാർച്ച് 13 ന് തൃണമൂൽ കോൺഗ്രസിൽ ചേർന്നു. മാർച്ച് 15ന് പാർട്ടിയുടെ ദേശീയ ഉപാധ്യക്ഷനായി നിയമിക്കപ്പെട്ടു. 2021-ലെ പശ്ചിമ ബംഗാൾ നിയമസഭ തിരഞ്ഞെടുപ്പിൽ തൃണമൂലിന് വേണ്ടി പ്രചരണം നടത്തി.[8]

മമതാ ബാനർജി നിർദ്ദേശിച്ചതിനെ തുടർന്ന് 2022-ലെ രാഷ്ട്രപതി തിരഞ്ഞെടുപ്പിൽ പ്രതിപക്ഷ സ്ഥാനാർത്ഥിയായി തിരഞ്ഞെടുക്കപ്പെട്ടു. ഇതിനെ തുടർന്ന് ബി.ജെ.പിയെയും ദ്രൗപതി മുർമുവിനെയും അതിരൂക്ഷമായി സിൻഹ വിമർശിച്ചു.[9] പ്രതിപക്ഷ ബഹുമാനമില്ലാത്ത സിൻഹയുടെ പെരുമാറ്റം പരക്കെ വിമർശിക്കപ്പെട്ടു.[10] ബി.ജെ.പിയുടെ രാഷ്ട്രപതി സ്ഥാനാർത്ഥിയായ ദ്രൗപതി മുർമുവിന് രാഷ്ട്രീയ ഭേദമില്ലാതെ എല്ലാ പാർട്ടികളിൽ നിന്നും പിന്തുണ കിട്ടിയതിനെ തുടർന്ന് പ്രചരണത്തിന് സിൻഹയോട് ബംഗാളിൽ വരണ്ട എന്ന് മമത പറഞ്ഞത് പ്രതിപക്ഷ മുന്നണിയിൽ ആശയക്കുഴപ്പത്തിന് ഇടയാക്കി.[11][12]

2022 ജൂലൈ 18ന് നടന്ന രാഷ്ട്രപതി തിരഞ്ഞെടുപ്പിൽ പ്രതിപക്ഷ സ്ഥാനാർത്ഥിയായി മത്സരിച്ചെങ്കിലും ബി.ജെ.പി സ്ഥാനാർത്ഥിയായ ദ്രൗപതി മുർമുവിനോട് പരാജയപ്പെട്ടു.[13][14][15]

ആത്മകഥ തിരുത്തുക

Relentless[16] എന്നാണ് യശ്വന്ത് സിൻഹയുടെ ആത്മകഥയുടെ പേര്.[17] 2019-ലാണ് പുസ്തകം പുറത്തിറങ്ങിയത്.[18][19]

സ്വകാര്യ ജീവിതം തിരുത്തുക

  • ഭാര്യ : നീലിമ സിൻഹ
  • മക്കൾ :
  • ജയന്ത് സിൻഹ
  • സുമന്ത് സിൻഹ
  • ശർമ്മിള[20][21][22]

അവലംബം തിരുത്തുക

  1. "Yashwant Sinha quits BJP: Party gave Yashwant Sinha a lot, but he acted like a Congress leader: BJP | India News - Times of India" https://m.timesofindia.com/india/party-gave-yashwant-sinha-a-lot-but-he-acted-like-a-congress-leader-bjp/amp_articleshow/63860071.cms
  2. "യശ്വന്ത് സിൻഹ: പ്രായോഗികരാഷ്ട്രീയത്തിന്റെ മുഖം, Yashwant Sinha" https://newspaper.mathrubhumi.com/news/india/yashwant-sinha-opposition-president-candidate-1.7625288
  3. "യശ്വന്ത് സിൻഹ ബിജെപി വിട്ടു; മോദിക്കും ബിജെപിക്കും രൂക്ഷവിമർ‌ശനം | Yashwant Sinha | Yashwant Sinha quits BJP| Manorama Online" https://www.manoramaonline.com/news/india/2018/04/21/int-cpy-yashwant-sinha-quits-bjp.html
  4. "മോഹസാക്ഷാത്കാരത്തിന് പാർട്ടിമുക്തനായി യശ്വന്ത് സിൻഹ | Yashwant Sinha | Manorama News" https://www.manoramaonline.com/news/india/2022/06/21/yashwant-sinha-quits-trinamool-congress-to-contest-presidential-poll.html
  5. "ദ്രൗപദിയുടെ വരവിൽ ചിതറി പ്രതിപക്ഷം; സിൻഹയുടെ ‘പ്രചാരണ യാത്ര’ അവതാളത്തിൽ| Draupadi Murmu | Yashwant Sinha | Manorama News" https://www.manoramaonline.com/news/india/2022/06/23/draupadi-murmu-entry-as-president-candidate-puts-opposition-in-a-fix.html
  6. "യശ്വന്ത് സിൻഹ നാമനിർദേശ പത്രിക സമർപ്പിച്ചു; ഒപ്പം പ്രതിപക്ഷ പ്രമുഖരും–Yashwant Sinha submits nomination | Presidential Poll | Manorama News" https://www.manoramaonline.com/news/latest-news/2022/06/27/yashwant-sinha-oppositions-presidential-candidate-files-nomination.html
  7. "യശ്വന്ത് സിൻഹയ്ക്ക് ബംഗാളിലും ജാർഖണ്ഡിലും ‘പര്യടന വിലക്ക്’ - India President Election Mamata Banerjee | Manorama Online | Manorama News" https://www.manoramaonline.com/news/india/2022/07/08/bound-by-vote-bank-mamata-keeps-her-president-poll-pick-away-india-president-election.html
  8. "ഇനി തൃണമൂലിലേക്ക് മടങ്ങാനില്ലെന്ന് യശ്വന്ത് സിൻഹ, Yashwant Sinha" https://newspaper.mathrubhumi.com/amp/news/india/yashwant-sinha-1.7726737
  9. "Droupadi Murmu: Yashwant Sinha urges Droupadi Murmu to affirm she won't be 'rubber stamp Rashtrapati' - The Economic Times" https://m.economictimes.com/news/politics-and-nation/yashwant-sinha-urges-droupadi-murmu-to-affirm-she-wont-be-rubber-stamp-rashtrapati/amp_articleshow/92633332.cms
  10. "BJP slams Yashwant Sinha, says his appeal to Murmu depicts nasty mindset" https://wap.business-standard.com/article-amp/politics/bjp-slams-yashwant-sinha-says-his-appeal-to-murmu-depicts-nasty-mindset-122070400620_1.html
  11. "ദ്രൗപദിക്ക് വോട്ട് കൂടും; പരക്കെ ‘കൂറുമാറ്റം’- Presidential poll | Manorama Online" https://www.manoramaonline.com/news/india/2022/07/18/president-election-polling.html
  12. "രാഷ്ട്രപതി: മുർമുവിന്റെ സ്ഥാനാർഥിത്വം പ്രതിപക്ഷനിരയിൽ വിള്ളൽവീഴ്ത്തും, droupadi murmu, presidential candidate,malayalam news,president election 2022" https://newspaper.mathrubhumi.com/news/india/presidential-candidate-draupadi-murmu-1.7627275
  13. "സ്ഥാനാർഥി പ്രഖ്യാപനത്തിലേ പ്രതിപക്ഷം തോറ്റു | Draupadi Murmu | Yashwant Sinha | Manorama News" https://www.manoramaonline.com/news/india/2022/07/22/setback-to-opposition-in-presidential-poll.html
  14. "രാഷ്ട്രപതി തിരഞ്ഞെടുപ്പ്: മൂന്നിടത്ത് യശ്വന്ത് സിൻഹ സം‘പൂജ്യ’ൻ | Yashwant Sinha | Manorama News" https://www.manoramaonline.com/news/india/2022/07/22/yashwant-sinha-did-not-get-any-vote-in-three-states.html
  15. "വിജയം വലുതോ, തോൽവി ചെറുതോ?; രാഷ്ട്രപതി തിരഞ്ഞെടുപ്പ് വിലയിരുത്തി ഭരണ, പ്രതിപക്ഷങ്ങൾ | Presidential Poll | Manorama News" https://www.manoramaonline.com/news/india/2022/07/23/political-parties-review-presidential-poll-result.html
  16. "'Relentless' Yashwant Sinha to come out with his autobiography in July | India News - Times of India" https://m.timesofindia.com/india/relentless-yashwant-sinha-to-come-out-with-his-autobiography-in-july/amp_articleshow/69990631.cms
  17. "Book Review: Relentless | Deccan Herald -" https://www.deccanherald.com/amp/sunday-herald/sunday-herald-books/book-review-relentless-767845.html
  18. "Relentless: An Autobiography eBook : Sinha, Yashwant: Amazon.in: Kindle Store" https://www.amazon.in/Relentless-Autobiography-Yashwant-Sinha-ebook/dp/B07VC1HQX9
  19. "Yashwant Sinha all set to come out with his autobiography 'Relentless' in July - India Today" https://www.indiatoday.in/amp/india/story/yashwant-sinha-autobiography-relentless-july-1558162-2019-06-28
  20. "ദ്രൗപതി മുർമു രാഷ്ടപതി കസേരയിലേക്ക്‌; ഇനി പ്രതിപക്ഷ പാർട്ടികളുടെ മുൻപിലെന്ത്? | ഭാഗം 4, Indian president election 2022, Draupadi Murmu, Latest news, Malayalam news" https://www.mathrubhumi.com/social/social-issues/indian-president-election-2022-draupadi-murmu-1.7701942
  21. "Yashwant Sinha: A virulent critic of the Modi government - The Hindu" https://www.thehindu.com/news/national/yashwant-sinha-a-virulent-critic-of-the-modi-government/article65550298.ece/amp/
  22. "'ഒരു പാർട്ടിയിലും ചേരില്ല, സ്വതന്ത്രനായി തുടരും'; ഭാവിയെ കുറിച്ച് യശ്വന്ത് സിൻഹ | Madhyamam" https://www.madhyamam.com/amp/india/wont-join-any-political-party-will-remain-independent-yashwant-sinha-1046218
"https://ml.wikipedia.org/w/index.php?title=യശ്വന്ത്_സിൻഹ&oldid=3815766" എന്ന താളിൽനിന്ന് ശേഖരിച്ചത്