ചരൺ സിംഗ്

ഇന്ത്യയുടെ അഞ്ചാമത്തെ പ്രധാനമന്ത്രിയായിരുന്നു.

ചൗധരി ചരൺസിംഗ് (ഡിസംബർ 23, 1902 - മേയ് 29, 1987) ഇന്ത്യയുടെ ഏഴാമത്തെ പ്രധാനമന്ത്രിയായിരുന്നു. 1979 ജൂലൈ 28 മുതൽ 1980 ജനുവരി 14 വരെയായിരുന്നു അദ്ദേഹത്തിന്റെ പ്രധാനമന്ത്രിപദത്തിന്റെ കാലാവധി.

ചൗധരി ചരൺസിംഗ്
7ആം ഭാരത പ്രധാനമന്ത്രി
ഓഫീസിൽ
28 July 1979 – 14 January 1980
മുൻഗാമിമൊറാർജി
പിൻഗാമിഇന്ദിരാ ഗാന്ധി
വ്യക്തിഗത വിവരങ്ങൾ
ജനനം(1902-12-23)23 ഡിസംബർ 1902
Noorpur, United Provinces, British India
മരണംമേയ് 29, 1987(1987-05-29) (പ്രായം 84)
രാഷ്ട്രീയ കക്ഷിJanata Party
പങ്കാളിഗായത്രി ദേവി

ചരൺസിംഗ് സ്വാതന്ത്ര്യസമരത്തിലൂടെയാണ് രാഷ്ട്രീയത്തിലേക്ക് കടന്നുവന്നത്. സ്വാതന്ത്ര്യലബ്ധിക്കുശേഷം അദ്ദേഹം റാം മനോഹർ ലോഹ്യയുടെ ഗ്രാമീണ സോഷ്യലിസവുമായി ബന്ധപ്പെട്ടു പ്രവർത്തിച്ചു തുടങ്ങി. അദ്ദേഹത്തീന്റെ രാഷ്ട്രീയ മണ്ഡലം പശ്ചിമഉത്തർപ്രദേശും ഹരിയാനയുമായിരുന്നു. ഈ സ്ഥലങ്ങളിൽ പ്രബലമായ ജാട്ട് സമുദായത്തിന്റെ അംഗമായിരുന്നു ചരൺസിംഗ്. ജാട്ട് സമുദായത്തിന് പ്രിയങ്കരമായിരുന്ന ആശയമായിരുന്നു ഗ്രാമീണ സോഷ്യലിസം.

1977-ൽ അടിയന്തരാവസ്ഥയ്ക്കു ശേഷം നടന്ന തിരഞ്ഞെടുപ്പിൽ ജനതാ സഖ്യത്തിൽ അംഗമായ ഭാരതീയ ലോക് ദൾ എന്ന പാ‍ർട്ടിയുടെ തലവനായിരുന്നു അദ്ദേഹം. പ്രധാനമന്ത്രിപദം സ്വപ്നം കണ്ട അദ്ദേഹത്തിന് ജയപ്രകാശ് നാരായണൻ മൊറാർജി ദേശായിയെ പ്രധാനമന്ത്രിപദത്തിലേക്ക് പിന്തുണച്ചത് വലിയ തിരിച്ചടിയായി. അദ്ദേഹം ആ സമയത്ത് ഏറെക്കുറെ ആലങ്കാരിക പദവി മാത്രമായ ഉപപ്രധാനമന്ത്രിപദം കൊണ്ടു തൃപ്തിപ്പെട്ടു. പ്രതിപക്ഷത്തിലെ കോൺഗ്രസ് പാർട്ടിയുടെ നേതാവായിരുന്ന ഇന്ദിരാ‍ഗാന്ധി അദ്ദേഹത്തിന് പ്രധാനമന്ത്രിപദത്തിന് കോൺഗ്രസിന്റെ പിന്തുണ വാഗ്ദാനം ചെയ്തു. ഇതിൽ ആകൃഷ്ടനായി അദ്ദേഹം ലോക്ദളുമൊന്നിച്ച് ജനതാ സഖ്യത്തിൽനിന്നു പിന്മാറി. ഇതോടെ ജനതാ സഖ്യം തകരുകയും മൊറാർജി ദേശായി രാജിവെക്കുകയും ചെയ്തു. വെറും 64 എം.പി. മാരുടെ പിന്തുണയോടെ ചരൺസിംഗ് ഇന്ത്യയുടെ പ്രധാനമന്ത്രിയായി സ്ഥാനമേറ്റു.

അദ്ദേഹം പ്രധാനമന്ത്രിയായിരുന്ന കാലയളവിൽ ലോക്സഭ ഒരിക്കല്പോലും കൂടിയില്ല. ലോക്സഭയുടെ ആദ്യത്തെ സമ്മേളനത്തിനു തലേദിവസം കോൺഗ്രസ് ഭാരതീയ ലോക്ദൾ സർക്കാരിനുള്ള പിന്തുണ പിൻ‌വലിക്കുകയും അദ്ദേഹത്തിന്റെ സർക്കാർ താഴെവീഴുകയും ചെയ്തു. ചരൺസിംഗ് രാജിവെച്ചു. പുതിയ തിരഞ്ഞെടുപ്പ് ആറു മാസത്തിനുശേഷം നടന്നു.

1987-ൽ മരണമടയുന്നതുവരെ അദ്ദേഹം ലോക്ദളിന്റെ പ്രതിപക്ഷനേതാവായിരുന്നു. മരണശേഷം അദ്ദേഹത്തിന്റെ മകൻ അജിത് സിംഗ് പാർട്ടി അദ്ധ്യക്ഷനായി. കർഷകരുമായി ബന്ധപ്പെട്ട ആവശ്യങ്ങൾ നേടിയെടുക്കുന്നതിൽ അദ്ദേഹം കാണിച്ച ശുഷ്കാന്തിയെ മാനിച്ച് ദില്ലിയിലെ അദ്ദേഹത്തിന്റെ സമാധി കിസാൻ ഘട്ട് എന്ന് നാമകരണം ചെയ്യപ്പെട്ടു. ഇദ്ദേഹത്തിന്റെ ജന്മദിനമായ ഡിസംബർ 23 ദേശീയ കർഷകദിനമായി ആചരിക്കുന്നു.

മീറട്ട് സർവകലാശാല അദ്ദേഹത്തിനെ അനുസ്മരിച്ച് ചൌധരി ചരൺസിംഗ് സർവകലാശാല എന്ന് നാമകരണം ചെയ്യപ്പെട്ടിരിക്കുന്നു.

അനുബന്ധം

തിരുത്തുക
"https://ml.wikipedia.org/w/index.php?title=ചരൺ_സിംഗ്&oldid=3306471" എന്ന താളിൽനിന്ന് ശേഖരിച്ചത്