ഐ.കെ. ഗുജ്റാൾ

ഇന്ത്യയുടെ പന്ത്രണ്ടാമത്തെ പ്രധാനമന്ത്രിയായിരുന്നു ഐ.കെ. ഗുജ്റാൾ എന്ന ഇന്ദർ കുമാർ ഗുജ്റാൾ

ഇന്ത്യയുടെ പന്ത്രണ്ടാമത്തെ പ്രധാനമന്ത്രിയായിരുന്നു ഐ.കെ. ഗുജ്റാൾ എന്ന ഇന്ദർ കുമാർ ഗുജ്റാൾ(ഡിസംബർ 4 1919 - നവംബർ 30 2012). ഇന്ദർ കുമാർ ഗുജ്‌റാൾ 1919 ഡിസംബർ 4-ന് പാകിസ്താനിലെ ഛലം എന്ന പട്ടണത്തിൽ ജനിച്ചു. ഇന്ത്യയുടെ സ്വാതന്ത്ര്യസമരത്തിൽ പങ്കെടുക്കുകയും ‘ക്വിറ്റ് ഇന്ത്യാ സമരത്തിൽ‘ പങ്കെടുത്ത് 1942-ൽ ജയിൽ‌വാസം അനുഭവിക്കുകയും ചെയ്തു [അവലംബം ആവശ്യമാണ്].

ഇന്ദർ കുമാർ ഗുജ്‌റാൾ
Inder Kumar Gujral 071.jpg
12th Prime Minister of India
In office
21 April 1997 – 19 March 1998
മുൻഗാമിH D Deve Gowda
പിൻഗാമിAtal Bihari Vajpayee
Personal details
Born (1919-12-04) 4 ഡിസംബർ 1919  (102 വയസ്സ്)
Jhelum, Punjab, British India
Diedനവംബർ 30, 2012(2012-11-30) (പ്രായം 92)
Gurgaon, Harayana
Political partyJanata Dal
Spouse(s)Sheila Gujral

1997 ഏപ്രിലിൽ പ്രധാനമന്ത്രിയാവുന്നതിനുമുൻപ് അദ്ദേഹം വിവിധ കേന്ദ്രസർക്കാരുകളിൽ പല പദവികളും വഹിച്ചിട്ടുണ്ട്. അദ്ദേഹം പാർലമെന്ററികാര്യ, വാർത്താവിനിമയ മന്ത്രാലയത്തിലും വിവര-പ്രക്ഷേപണ മന്ത്രാലയത്തിലും പൊതുമരാമത്ത്-ഭവനനിർമ്മാണ മന്ത്രാലയത്തിലും ആസൂത്രണ മന്ത്രാലയത്തിലും വിദേശകാര്യ മന്ത്രാലയത്തിലും മന്ത്രിപദം അലങ്കരിച്ചിട്ടുണ്ട്. അടിയന്തരാവസ്ഥയ്ക്കു തൊട്ടുമുൻപ് 1975-ൽ അദ്ദേഹം ഇന്ദിരാഗാന്ധിയുടെ മന്ത്രിസഭയിൽ വിവര പ്രക്ഷേപണ മന്ത്രിയായിരുന്നു. അന്ന് അലഹബാദ് ഹൈക്കോടതി ഇന്ദിര നേരായമാർഗ്ഗങ്ങളുപയോഗിച്ചല്ല തിരഞ്ഞെടുപ്പ് വിജയിച്ചത് എന്നു വിധിക്കുകയും ഇന്ദിരയുടെ തിരഞ്ഞെടുപ്പ് അസാധുവാക്കുകയും ചെയ്തു. അന്ന് ജാഥകൾക്കായി ഇന്ദിരയുടെ ഇളയമകനായ സഞ്ജയ് ഗാന്ധി ലോറികൾ നിറയെ അയൽഗ്രാമങ്ങളിൽ നിന്നും സംസ്ഥാനങ്ങളിൽ നിന്നും ജനങ്ങളെ കൊണ്ടുവന്നു. ഇന്ദിരയുടെ തിരഞ്ഞെടുപ്പു പ്രചരണങ്ങളും ജാഥകളും‍ റേഡിയോയിലൂടെയും ടെലിവിഷനിലൂടെയും രാജ്യമൊട്ടാകെ അറിയിക്കുവാൻ ഭരണഘടനാപരമായ ഒരു പദവിയും വഹിക്കാത്ത സഞ്ജയ് ഗാന്ധി ആവശ്യപ്പെട്ടെങ്കിലും ഗുജ്‌റാൾ ഈ ആവശ്യം നിരാകരിച്ചു എന്നും, ഇതുകാരണമാണ് ഇന്ദിര ഗുജ്‌റാളിനെ മാറ്റി വിദ്യാ ചരൺ ശുക്ലയെ വിവര-പ്രക്ഷേപണ മന്ത്രിയായി നിയമിച്ചത് എന്നും ശ്രുതിയുണ്ട്. [അവലംബം ആവശ്യമാണ്]

പിന്നീട് ഗുജ്‌റാൾ റഷ്യയിലെ ഇന്ത്യയുടെ സ്ഥാനപതിയായി നിയമിക്കപ്പെട്ടു. ഇന്ദിരാഗാന്ധി 1980-ൽ ഭരണത്തിൽ തിരിച്ചുവന്നപ്പോൾ മോസ്കോവിലെ ഇന്ത്യൻ സ്ഥാനപതിയായിരുന്ന ഗുജ്‌റാൾ ഇന്ദിരയെ റഷ്യയുടെ 1979-ലെ അഫ്ഗാൻ ആക്രമണത്തെ എതിർക്കാൻ നിർബന്ധിച്ചു.[അവലംബം ആവശ്യമാണ്] ഇത് ഹംഗറി, ചെക്കോസ്ലാവാക്യ (യാൻ മസാരിക്, ദൂബ്ചെക്ക്, പ്രാഗ് വസന്തം എന്നിവ കാണുക), എന്നിവിടങ്ങളിലെ റഷ്യൻ കടന്നുകയറ്റത്തെയും ആക്രമണങ്ങളെയും പരസ്യമായി ന്യായീകരിച്ച ഇന്ത്യയുടെ നിലപാടിൽനിന്നും ഒരു വ്യതിയാനമായിരുന്നു. ഗുജ്‌റാളിന്റെ ഉപദേശത്തിനുവഴങ്ങി ഇന്ദിരാഗാന്ധി സ്വകാര്യമായി സോവിയറ്റ് നേതാവായ ബ്രഷ്നേവിനെ വിളിച്ച് ക്രെം‌ലിൻ അഫ്ഗാനിസ്ഥാനിൽ കാണിച്ചത് വിഢ്ഡിത്തമായിപ്പോയി എന്ന് അറിയിച്ചു.[അവലംബം ആവശ്യമാണ്]

"https://ml.wikipedia.org/w/index.php?title=ഐ.കെ._ഗുജ്റാൾ&oldid=2678186" എന്ന താളിൽനിന്ന് ശേഖരിച്ചത്