എച്ച്.ഡി. ദേവഗൗഡ

ഇന്ത്യയുടെ 11-ആമത് പ്രധാനമന്ത്രി ആയിരുന്നു.

2020 ജൂൺ 26 മുതൽ കർണ്ണാടകയിൽ നിന്നുള്ള രാജ്യസഭാംഗമായി തുടരുന്ന[1] ഇന്ത്യയുടെ മുൻ പ്രധാനമന്ത്രിയും മുതിർന്ന ജനതാദൾ (സെക്കുലർ) നേതാവുമാണ് ഹരദനഹള്ളി ദൊഡ്ഡഗൗഡ ദേവഗൗഡ എന്നറിയപ്പെടുന്ന എച്ച്.ഡി.ദേവഗൗഡ. (ജനനം: 18 മെയ് 1933) [2] ആറ് തവണ ലോക്സഭാംഗം, ഏഴ് തവണ നിയമസഭാംഗം, കർണ്ണാടക മുൻ മുഖ്യമന്ത്രി എന്ന നിലകളിലും ശ്രദ്ധേയമായ വ്യക്തിത്വമാണ് എച്ച്.ഡി.ദേവഗൗഡയുടേത്.[3][4][5]

എച്ച്.ഡി.ദേവഗൗഡ
രാജ്യസഭാംഗം
ഓഫീസിൽ
2020-തുടരുന്നു, 1996-1998
മണ്ഡലംകർണാടക
ലോക്സഭാംഗം
ഓഫീസിൽ
2014, 2009, 2004, 2002(കനകപുര), 1998, 1991
മണ്ഡലംഹാസൻ
ഇന്ത്യൻ പ്രധാനമന്ത്രി
ഓഫീസിൽ
1996-1998
മുൻഗാമിഐ.കെ.ഗുജറാൾ
പിൻഗാമിഎ.ബി.വാജ്പേയി
വ്യക്തിഗത വിവരങ്ങൾ
ജനനം (1933-05-18) 18 മേയ് 1933  (91 വയസ്സ്)
ഹരദനഹള്ളി, ഹോളനരസിപ്പൂർ താലൂക്ക്, ഹാസൻ ജില്ല, കർണാടക
രാഷ്ട്രീയ കക്ഷിജനതാദൾ (സെക്കുലർ) (1999 മുതൽ), ജനതാദൾ (1990-1999), ജനതാപാർട്ടി (1977-1990), ഇന്ത്യൻ നാഷണൽ കോൺഗ്രസ് (ഒ) (1972-1977), ഇന്ത്യൻ നാഷണൽ കോൺഗ്രസ് (1953-1962)
പങ്കാളിചെന്നമ്മ
കുട്ടികൾ6
As of 6 ഏപ്രിൽ, 2022
ഉറവിടം: പതിനാറാം ലോക്സഭ

ജീവിതരേഖ

തിരുത്തുക

കർണ്ണാടകയിലെ ഹാസൻ ജില്ലയിലെ ഹോളാനരസിപ്പൂർ താലൂക്കിലെ ഹരദനഹള്ളി എന്ന ഗ്രാമത്തിലെ വൊക്കലിംഗ സമുദായംഗമായ നെൽകൃഷിക്കാരനായിരുന്ന ദൊഡ്ഡഗൗഡയുടേയും ദേവമ്മയുടേയും മകനായി 1933 മെയ് 18ന് ജനിച്ചു. സിവിൽ എൻജിനീയറിംഗ് ഡിപ്ലോമയാണ് വിദ്യാഭ്യാസയോഗ്യത.

രാഷ്ട്രീയ ജീവിതം

തിരുത്തുക

ആദ്യകാലങ്ങളിൽ ഹോളാനരസിപ്പൂരിലെ ആഞ്ജനേയ സഹകരണ സൊസൈറ്റിയുടെ പ്രസിഡൻ്റ്, താലൂക്ക് വികസന ബോർഡംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്ന ദേവഗൗഡ 1962-ലെ കർണ്ണാടക നിയമസഭ തിരഞ്ഞെടുപ്പിൽ ഹോളാനരസിപ്പൂർ മണ്ഡലത്തിൽ നിന്ന് സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിച്ച് ജയിച്ചതോടെയാണ് രാഷ്ട്രീയത്തിലെത്തുന്നത്.

1962 മുതൽ 1989 വരെ ഹോളാനരസിപ്പൂരിൽ നിന്ന് തുടർച്ചയായി ആറ് തവണ നിയമസഭാംഗമായി തിരഞ്ഞെടുക്കപ്പെട്ടു. 1989-ലെ നിയമസഭ തിരഞ്ഞെടുപ്പിൽ ഹോളാനരസിപ്പൂരിൽ നിന്ന് വീണ്ടും മത്സരിച്ചെങ്കിലും ആദ്യമായി പരാജയപ്പെട്ടു.

പിന്നീട് 1991-ലെ ലോക്സഭ തിരഞ്ഞെടുപ്പിൽ ഹാസൻ മണ്ഡലത്തിൽ നിന്ന് ആദ്യമായി പാർലമെൻ്റംഗമായെങ്കിലും 1994-ലെ സംസ്ഥാന നിയമസഭ തിരഞ്ഞെടുപ്പിൽ ജനതാദളിന് ഭൂരിപക്ഷം കിട്ടിയതോടെ കർണ്ണാടക മുഖ്യമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ടതിനെ തുടർന്ന് ലോക്സഭാംഗത്വം രാജിവച്ചു.

1996-ൽ കർണ്ണാടക മുഖ്യമന്ത്രിയായി തുടരവെ നടന്ന ലോക്സഭ തിരഞ്ഞെടുപ്പിൽ സഖ്യകക്ഷികൾക്ക് ഭൂരിപക്ഷം കിട്ടിയതോടെ ഐ.കെ.ഗുജറാൾ രാജിവച്ച ഒഴിവിൽ ഇന്ത്യയുടെ പതിനൊന്നാമത് പ്രധാനമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ടതിനെ തുടർന്ന് കർണ്ണാടക മുഖ്യമന്ത്രി സ്ഥാനം രാജിവച്ചു രാജ്യസഭാംഗമായി തിരഞ്ഞെടുക്കപ്പെട്ടു.

1998-ൽ പ്രധാനമന്ത്രി സ്ഥാനമൊഴിഞ്ഞ ദേവഗൗഡ 1998-ലെ ലോക്സഭ തിരഞ്ഞെടുപ്പിൽ ഹാസനിൽ നിന്ന് വീണ്ടും പാർലമെൻ്റംഗമായി തിരഞ്ഞെടുക്കപ്പെട്ടു.

1999-ലെ ലോക്സഭ തിരഞ്ഞെടുപ്പിൽ ഹാസനിൽ നിന്ന് വീണ്ടും മത്സരിച്ചെങ്കിലും പരാജയപ്പെട്ടു എങ്കിലും 2002-ലെ കനകപുരയിൽ നടന്ന ഉപതിരഞ്ഞെടുപ്പിൽ ലോക്സഭാംഗമായി തിരഞ്ഞെടുക്കപ്പെട്ടു.

2004-ലെ ലോക്സഭ തിരഞ്ഞെടുപ്പിൽ കനകപുരയിൽ നിന്നും ഹാസനിൽ നിന്നും ലോക്സഭയിലേക്ക് മത്സരിച്ചു. കനകപുരയിൽ പരാജയപ്പെട്ടെങ്കിലും ഹാസനിൽ നിന്ന് വിജയിച്ചു.

2009, 2014 ലോക്സഭ തിരഞ്ഞെടുപ്പുകളിൽ ഹാസനിൽ നിന്ന് പാർലമെൻ്റിലേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ടു.

2019-ലെ പതിനേഴാം ലോക്സഭ തിരഞ്ഞെടുപ്പിൽ ഹാസൻ മണ്ഡലം ചെറുമകനായ പ്രജുൽ രേവണ്ണയ്ക്ക് കൈമാറി തുംകൂറിൽ നിന്ന് ലോക്സഭയിലേയ്ക്ക് മത്സരിച്ചെങ്കിലും പരാജയപ്പെട്ടു.[6]

പ്രധാന പദവികളിൽ

  • 1962-1989 : നിയമസഭാംഗം, (6 തവണ) ഹോളാനരസിപ്പൂർ മണ്ഡലം
  • 1972-1976 : നിയമസഭയിലെ പ്രതിപക്ഷ നേതാവ്
  • 1978 : ജനതാ പാർട്ടി അംഗം
  • 1983-1988 : സംസ്ഥാന കാബിനറ്റ് വകുപ്പ് മന്ത്രി
  • 1989 : സുബ്രമണ്യൻ സ്വാമിയുടെ പുതിയ പാർട്ടിയിൽ ചേർന്ന് നിയമസഭയിലേയ്ക്ക് മത്സരിച്ച് പരാജയപ്പെട്ടു
  • 1990 : സുബ്രമണ്യൻ സ്വാമിയുടെ പാർട്ടി വിട്ട് വീണ്ടും ജനതാദൾ അംഗമായി
  • 1991 : ലോക്സഭാംഗം, (1) ഹാസൻ
  • 1994 : സംസ്ഥാന പ്രസിഡൻറ്, ജനതാദൾ, നിയമസഭാംഗം രാമനഗർ
  • 1994-1996 : കർണ്ണാടക മുഖ്യമന്ത്രി
  • 1996-1998 : ഇന്ത്യൻ പ്രധാനമന്ത്രി
  • 1996-1998 : രാജ്യസഭാംഗം
  • 1996-1997 : രാജ്യസഭയിലെ പാർലമെൻ്ററി പാർട്ടി നേതാവ്
  • 1998 : ലോക്സഭാംഗം, (2) ഹാസൻ
  • 1999 : ഹാസനിൽ നിന്ന് ലോക്സഭയിലേയ്ക്ക് മത്സരിച്ചെങ്കിലും പരാജയപ്പെട്ടു
  • 1999 : ദേശീയ പ്രസിഡൻറ്, ജനതാദൾ (സെക്കുലർ)
  • 2002 : ലോക്സഭാംഗം, (3) കനകപുര
  • 2004 : ലോക്സഭാംഗം, (4) ഹാസൻ
  • 2009 : ലോക്സഭാംഗം, (5) ഹാസൻ
  • 2014 : ലോക്സഭാംഗം, (6) ഹാസൻ
  • 2019 : തുംകൂറിൽ നിന്ന് ലോക്സഭയിലേയ്ക്ക് മത്സരിച്ചെങ്കിലും പരാജയപ്പെട്ടു
  • 2020-തുടരുന്നു : രാജ്യസഭാംഗം

സ്വകാര്യ ജീവിതം

തിരുത്തുക
  1. "ദേവഗൗഡയും ഖാർഗെയും രാജ്യസഭയിലേക്ക്" https://keralakaumudi.com/news/mobile//news-amp.php?id=324526&u=national
  2. "Sacrifice for grandsons proves costly for Deve Gowda, he loses Tumkur | The News Minute" https://www.thenewsminute.com/article/sacrifice-grandsons-proves-costly-deve-gowda-he-loses-tumkur-102297?amp
  3. "Shri H. D. Deve Gowda | Prime Minister of India" https://www.pmindia.gov.in/en/former_pm/shri-h-d-deve-gowda/
  4. "Deve Gowda loses in Tumkur in a blow to Congress-JD(S) alliance | India News - Times of India" https://m.timesofindia.com/india/deve-gowda-loses-in-tumkur-in-a-blow-to-congress-jds-alliance/amp_articleshow/69469495.cms
  5. "കർണാടകയിൽ ബിജെപി തരംഗം" https://www.janmabhumi.in/read/news858429/
  6. "എച്ച് ഡി ദേവഗൗഡ: പ്രായം, കുടുംബം, ജീവചരിത്രം, ഭാര്യ, രാഷ്ട്രീയജീവിതം, വിദ്യാഭ്യാസം, നേട്ടങ്ങൾ, സമ്പത്ത് തുടങ്ങിയ കാര്യങ്ങൾ - Malayalam Oneindia" https://malayalam.oneindia.com/politicians/h-d-devegowda-33771.html
"https://ml.wikipedia.org/w/index.php?title=എച്ച്.ഡി._ദേവഗൗഡ&oldid=4133593" എന്ന താളിൽനിന്ന് ശേഖരിച്ചത്