നിർമ്മല സീതാരാമൻ

ഭാരതീയ ജനതാ പാർട്ടി നേതാവും രാഷ്ട്രീയ പ്രവര്‍ത്തകയും

2019 മെയ് 30 മുതൽ ഭാരതത്തിൻ്റെ ധനകാര്യ-കോർപ്പറേറ്റ്കാര്യ വകുപ്പ് മന്ത്രിയായി തുടരുന്ന തമിഴ്നാട്ടിൽ നിന്നുള്ള മുതിർന്ന ബി.ജെ.പി നേതാവാണ് നിർമ്മല സീതാരാമൻ.(1959 ഓഗസ്റ്റ് 18) മൂന്നു തവണ രാജ്യസഭാംഗം, 2017 മുതൽ 2019 വരെ കേന്ദ്ര, പ്രതിരോധ വകുപ്പ് മന്ത്രി എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്.[1][2][3]

നിർമ്മല സീതാരാമൻ
കേന്ദ്ര, ധനകാര്യ-കോർപ്പറേറ്റ് കാര്യ വകുപ്പ് മന്ത്രി
ഓഫീസിൽ
2019-തുടരുന്നു
മുൻഗാമിഅരുൺ ജെയ്റ്റ്ലി
കേന്ദ്ര, പ്രതിരോധ വകുപ്പ് മന്ത്രി
ഓഫീസിൽ
2017-2019
മുൻഗാമിഅരുൺ ജെയ്റ്റ്ലി
പിൻഗാമിരാജ്നാഥ് സിംഗ്
കേന്ദ്ര, വാണിജ്യ-വ്യവസായ വകുപ്പ് മന്ത്രി
ഓഫീസിൽ
2014-2017
മുൻഗാമിആനന്ദ് ശർമ്മ
പിൻഗാമിസുരേഷ് പ്രഭു
രാജ്യസഭാംഗം
ഓഫീസിൽ
2022-തുടരുന്നു, 2016-2022, 2014-2016
മണ്ഡലംകർണാടക, ആന്ധ്ര പ്രദേശ്
വ്യക്തിഗത വിവരങ്ങൾ
ജനനം (1959-08-18) 18 ഓഗസ്റ്റ് 1959  (65 വയസ്സ്)
മധുര, മദ്രാസ്, തമിഴ്നാട്
രാഷ്ട്രീയ കക്ഷിബി.ജെ.പി
പങ്കാളിപാറക്കാല പ്രഭാകർ
കുട്ടികൾ1
As of 17 ഡിസംബർ, 2022
ഉറവിടം: ഔദ്യോഗിക വെബ്സൈറ്റ്

ജീവിതരേഖ

തിരുത്തുക

തമിഴ്നാട്ടിലെ മദ്രാസ് ജില്ലയിലെ മധുരയിലെ ഒരു അയ്യങ്കാർ കുടുംബത്തിൽ സാവിത്രിയുടേയും നാരായണൻ സീതാരാമൻ്റെയും മകളായി 1959 ഓഗസ്റ്റ് 18ന് ജനനം. മദ്രാസ്, തിരുച്ചിറപ്പള്ളി സ്കൂളുകളിൽ നിന്ന് പ്രാഥമിക വിദ്യാഭ്യാസം നേടി. തിരുച്ചിറപ്പള്ളി, സീതാലക്ഷ്മി രാമസ്വാമി കോളേജിൽ നിന്ന് ബിരുദവും ജെ.എൻ.യുവിൽ നിന്ന് ബിരുദാനന്തര ബിരുദവും, എം.ഫിലും നേടിയ ശേഷം സാമ്പത്തിക ശാസ്ത്രത്തിൽ ഡോക്ട്രേറ്റ് എടുക്കാൻ ചേർന്നെങ്കിലും കോഴ്സ് പൂർത്തിയാക്കിയില്ല.

രാഷ്ട്രീയ ജീവിതം

തിരുത്തുക

2006-ലാണ് നിർമ്മല ബി.ജെ.പിയിൽ ചേരുന്നത്. 2008 മുതൽ ബിജെപി ദേശീയ നിർവാഹക സമിതി അംഗമാണ്. 2010 മുതൽ 2014 വരെ പാർട്ടിയുടെ മുഖ്യ വക്താവായി പ്രവർത്തിച്ചു. 2014-ലെ ഒന്നാം നരേന്ദ്ര മോദി മന്ത്രിസഭയിലെ വാണിജ്യ വ്യവസായ വകുപ്പ് മന്ത്രിയായിരുന്നു. 2014-ൽ ആദ്യമായി ആന്ധ്രയിൽ നിന്ന് നിന്ന് രാജ്യസഭയിലെത്തി. 2016 മുതൽ 2022 വരെ കർണാടകയിൽ നിന്ന് രാജ്യസഭാംഗമായി. 2017 മുതൽ 2019 വരെ ഭാരതത്തിൻ്റെ പ്രതിരോധ വകുപ്പ് മന്ത്രിയായിരുന്നു. 2019 മെയ് 30 മുതൽ കേന്ദ്ര, ധനകാര്യ-കോർപ്പറേറ്റ് വകുപ്പുകളുടെ മന്ത്രിയായി തുടരുന്നു. 2022-ൽ കർണാടകയിൽ നിന്ന് വീണ്ടും രാജ്യസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു.

സ്വകാര്യ ജീവിതം

തിരുത്തുക

ഭർത്താവ് പാറക്കാല പ്രഭാകർ. മകൾ വാങ്മയി പത്രപ്രവർത്തകയാണ്.

അവലംബങ്ങൾ

തിരുത്തുക
  1. "ഇന്ത്യയെ കരുത്തുറ്റ രാജ്യമാക്കി നിർമല സീതാറാം ഫോർബ്സ് ലിസ്റ്റിലേക്ക്|Nirmala Sitharaman in Malayalam| Manorama Online Sampadyam" https://www.manoramaonline.com/sampadyam/financial-planning/2022/12/08/nirmala-sitharaman-is-in-forbs-list.html
  2. "Nirmala Sitharaman Biography: Birth, Age, Family, Education, Political Career, Recognitions, and More About Finance Minister of India" https://www.jagranjosh.com/general-knowledge/amp/nirmala-sitharaman-1587988863-1
  3. "Things to know about Nirmala Sitharaman" https://wap.business-standard.com/amp/about/who-is-nirmala-sitharaman

പുറം കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=നിർമ്മല_സീതാരാമൻ&oldid=4024546" എന്ന താളിൽനിന്ന് ശേഖരിച്ചത്