കടത്ത് (ചലച്ചിത്രം)

മലയാള ചലച്ചിത്രം

പി.ജി. വിശ്വംഭരൻ സംവിധാനം ചെയ്ത് 1981-ൽ പുറത്തിറങ്ങിയ ഒരു ഇന്ത്യൻ മലയാളം ചലച്ചിത്രമാണ് കടത്ത്. നസീർ, ശങ്കർ, സോമൻ, ചെമ്പരത്തി ശോഭന എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ചിത്രത്തിന് സംഗീതം നൽകിയിരിക്കുന്നത് ശ്യാമാണ് . [1] [2] [3] യഥാർത്ഥത്തിൽ പ്രിയദർശനാണ് തിരക്കഥ എഴുതിയത്. പക്ഷേ ചിത്രം തിയേറ്ററുകളിൽ പ്രദർശിപ്പിച്ചപ്പോൾ അതിന്റെ ക്രെഡിറ്റ് സംവിധായകൻ എറ്റെടുത്തു. സംഭാഷണമാണ് പ്രിയദർശനു നൽകിയത്.

കടത്ത്
സംവിധാനംപി.ജി. വിശ്വംഭരൻ
നിർമ്മാണംഎം. മണി
രചനകാനം ഇ.ജെ.
തിരക്കഥപി.ജി. വിശ്വംഭരൻ
സംഭാഷണംപ്രിയദർശൻ
അഭിനേതാക്കൾനസീർ,
ശങ്കർ,
സോമൻ,
ചെമ്പരത്തി ശോഭന
സംഗീതംശ്യാം
പശ്ചാത്തലസംഗീതംസി ഡി വിശ്വനാഥൻ
ഗാനരചനപൂവച്ചൽ ഖാദർ
ഛായാഗ്രഹണംഎസ് എസ് ചന്ദ്രമോഹൻ,സി ഇ ബാബു
സംഘട്ടനംകെ എസ് മാധവൻ
ചിത്രസംയോജനംവി പി കൃഷ്ണൻ
സ്റ്റുഡിയോമെരിലാൻഡ്
ബാനർസുനിത പ്രൊഡക്ഷൻസ്
വിതരണംഅരോമ റിലീസ്
പരസ്യംഎസ് എ നായർ
റിലീസിങ് തീയതി
  • 30 ഒക്ടോബർ 1981 (1981-10-30)
രാജ്യം ഇന്ത്യഭാരതം
ഭാഷമലയാളം

താരനിര[4] തിരുത്തുക

ക്ര.നം. താരം വേഷം
1 പ്രേംനസീർ ഗോപിനാഥ്
2 ശങ്കർ രാജപ്പൻ
3 എം.ജി. സോമൻ രവി
4 ചെമ്പരത്തി ശോഭന മാളു
5 സുമലത തുളസി
6 ജഗതി ശ്രീകുമാർ മീശ വാസു പിള്ള
7 അടൂർ ഭാസി സ്കൂൾ ഹെഡ് മാസ്റ്റർ
8 ആലുംമൂടൻ സ്കൂൾ പ്യൂൺ കിട്ടുപിള്ള
9 നെല്ലിക്കോട് ഭാസ്കരൻ തേവൻ (മാളുവിന്റെ അച്ഛൻ)
10 ടി.ജി. രവി കാളദാമു
11 കെ.പി.എ.സി. അസീസ് പോലീസ് ഓഫീസർ
12 ഭീമൻ രഘു ഗുണ്ട
13 ശുഭ സരള ടീച്ചർ
14 പൂജപ്പുര രവി ആണ്ടിപ്പണ്ടാരം
15 അടൂർ ഭവാനി തുളസിയുടെ അമ്മ
16 ബേബി പൊന്നമ്പിളി
17 ബീന കുമ്പളങ്ങി
18 ആര്യാട് ഗോപാലകൃഷ്ണൻ

ഗാനങ്ങൾ[5] തിരുത്തുക

നമ്പർ. പാട്ട് പാട്ടുകാർ രാഗം
1 മഞ്ചണാത്തി കുന്നുമ്മേൽ എസ്. ജാനകി
2 പ്രേമരാഗം പടിവന്നൊരു എസ്. ജാനകി
3 പുന്നരേ പൂന്തികളേ ഉണ്ണി മേനോൻ പഹാഡി
4 വെണ്ണിലാച്ചോലയിൽ എസ്.ജാനകി
5 ഓളങ്ങൾ താളം തല്ലുമ്പോൾ ഉണ്ണിമേനോൻ, എസ്.ജാനകി

കുറിപ്പുകൾ തിരുത്തുക

  • പി. ജി വിശ്വംഭരനു സംവിധാനം ചെയ്യുന്നതിനായി താൻ എഴുതിയ ആദ്യ തിരക്കഥയുമായി പ്രിയദർശൻ നിർമ്മാതാവ് അരോമ എം. മണിയെ സമീപിച്ചു, എന്നാൽ തിരക്കഥാകൃത്ത് എന്ന നിലയിൽ നവാഗതൻ വിപണിയിൽ വിജയിക്കില്ലെന്ന് തീരുമാനിച്ചതിനാൽ തിരക്കഥ സംവിധായകനെ ഏൽപ്പിച്ചു.

അവലംബം തിരുത്തുക

  1. "കടത്ത്(1981)". www.malayalachalachithram.com. Retrieved 2014-10-17.
  2. "കടത്ത്(1981)". malayalasangeetham.info. Retrieved 2014-10-17.
  3. "കടത്ത്(1981)". spicyonion.com. Archived from the original on 17 October 2014. Retrieved 2014-10-17.
  4. "കടത്ത്(1981)". മലയാളം മൂവി& മ്യൂസിക് ഡാറ്റബേസ്. Retrieved 16 ജൂൺ 2022.
  5. "കടത്ത്(1981)". മലയാളസംഗീതം ഇൻഫൊ. Retrieved 2022-06-17.

പുറംകണ്ണികൾ തിരുത്തുക

"https://ml.wikipedia.org/w/index.php?title=കടത്ത്_(ചലച്ചിത്രം)&oldid=3787320" എന്ന താളിൽനിന്ന് ശേഖരിച്ചത്