ന്യൂ ഡെൽഹി (ചലച്ചിത്രം)
ഡെന്നിസ് ജോസഫിന്റെ തിരക്കഥയിൽ ജോഷി സംവിധാനം ചെയ്ത് 1987-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് ന്യൂ ഡെൽഹി. മമ്മൂട്ടി ജി.കെ. എന്ന കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്ന ഈ ചിത്രത്തിൽ സുമലത, ഉർവ്വശി, സുരേഷ് ഗോപി, ത്യാഗരാജൻ, സിദ്ദിഖ്, വിജയരാഘവൻ, മോഹൻ ജോസ്, ദേവൻ, ജഗന്നാഥ വർമ്മ തുടങ്ങിയവർ മറ്റു പ്രധാനവേഷങ്ങളിൽ അഭിനയിച്ചിരിക്കുന്നു. ജൂബിലി പ്രൊഡക്ഷൻസിന്റെ ബാനറിൽ ജോയ് തോമസാണ് ചിത്രം നിർമ്മിച്ചത്.വാണിജ്യപരമായി ഈ ചിത്രം വൻ വിജയമായിരുന്നു.
ന്യൂ ഡെൽഹി | |
---|---|
സംവിധാനം | ജോഷി |
നിർമ്മാണം | ജോയ് തോമസ് |
രചന | ഡെന്നിസ് ജോസഫ് |
അഭിനേതാക്കൾ | |
സംഗീതം | ശ്യാം |
ഗാനരചന | ഷിബു ചക്രവർത്തി |
ഛായാഗ്രഹണം | ജയാനൻ വിൻസെന്റ് |
ചിത്രസംയോജനം | കെ. ശങ്കുണ്ണി |
സ്റ്റുഡിയോ | ജൂബിലി പ്രൊഡക്ഷൻസ് |
വിതരണം | ജൂബിലി പിക്ചേഴ്സ് |
റിലീസിങ് തീയതി | 1987 ജൂലൈ 24 |
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
ബജറ്റ് | ₹29 ലക്ഷം |
സമയദൈർഘ്യം | 143 മിനിറ്റ് |
ആകെ | 2 കോടി |
അഴിമതിക്കാരായ രണ്ടു രാഷ്ട്രീയക്കാരുടെ ദുഷ്കൃത്യങ്ങൾ വെളിച്ചത്തുകൊണ്ടുവന്നതിനെത്തുടർന്ന് തടവിലാക്കപ്പെടുന്ന ഡെൽഹിയിലെ ഒരു പത്രപ്രവർത്തകന്റെ പ്രതികാരത്തിന്റെ കഥയാണ് ഈ ചിത്രം പറയുന്നത്. ഇർവിങ് വാല്ലസിന്റെ ദ ഓൾമൈറ്റി എന്ന നോവലുമായി ചിത്രത്തിന്റെ കഥയ്ക്കു സാമ്യമുണ്ട്.
മലയാളസിനിമാചരിത്രത്തിലെ ഏറ്റവും വലിയ ഹിറ്റുകളിലൊന്നാണ് ന്യൂ ഡെൽഹി. മമ്മൂട്ടിയുടെ അഭിനയജീവിതത്തിലെ ഒരു വലിയ വഴിത്തിരിവായിരുന്നു ഈ ചിത്രം.
അഭിനേതാക്കൾ
തിരുത്തുക- മമ്മൂട്ടി – ജി. കൃഷ്ണമൂർത്തി അഥവാ ജി.കെ.
- സുമലത – മറിയ ഫെർണാണ്ടസ്
- ഉർവ്വശി – ഉമ
- ത്യാഗരാജൻ – നടരാജ് വിഷ്ണു അഥവാ സേലം വിഷ്ണു
- സിദ്ദിഖ് – സിദ്ദിഖ്
- വിജയരാഘവൻ – അനന്തൻ
- മോഹൻ ജോസ് – അപ്പു
- ദേവൻ – ശങ്കർ
- ജഗന്നാഥ വർമ്മ – സി.ആർ. പണിക്കർ
- സുരേഷ് ഗോപി – സുരേഷ്
- പ്രതാപചന്ദ്രൻ – ജെയിലർ
സംഗീതം
തിരുത്തുകഗാനരചന നിർവ്വഹിച്ചിരിക്കുന്നത് ഷിബു ചക്രവർത്തി, സംഗീതസംവിധാനം നിർവ്വഹിച്ചിരിക്കുന്നത് ശ്യാം.
ഗാനങ്ങൾ | ||||||||||
---|---|---|---|---|---|---|---|---|---|---|
# | ഗാനം | ഗായകർ | ദൈർഘ്യം | |||||||
1. | "തൂമഞ്ഞിൻ" | എസ്.പി. ബാലസുബ്രഹ്മണ്യം |
പുറത്തേക്കുള്ള കണ്ണികൾ
തിരുത്തുക- ന്യൂ ഡെൽഹി ഇന്റർനെറ്റ് മൂവി ഡാറ്റാബേസിൽ
- മലയാളസംഗീതം ഡാറ്റാബേസിൽ നിന്ന് ന്യൂ ഡെൽഹി