സുമതി (ചലച്ചിത്ര നടി)
മലയാള സിനിമയിലെ പഴയ ബാലതാരമായിരുന്നു സുമതി അഥവാ ബേബി സുമതി (Tamil: சுமதி) . 1964 ആഗസ്റ്റ് 19 ന് തമിഴ്നാട്ടിലെ മധുരയിൽ ജനിച്ചു. അവരുടെ മാതൃഭാക്ഷ സൌരാഷ്ട്രയാണ്. 2 വയസു മുതലാണ് സുമതി സിനിമകളിൽ അഭിനയിച്ചു തുടങ്ങുന്നത്. ബാലതാരമായി, മലയാളം, തമിഴ്, തെലുങ്ക്, കന്നട, ഹിന്ദി സിനിമകളിൽ അഭിനയിച്ചു.[1][2] അച്ഛൻ ഒരു ഫോട്ടോഗ്രാഫറായിരുന്നു. സുമതിയ്ക്ക് 7 സഹോദരൻമാരും 3 സഹോദരികളുമുണ്ട്. മാസ്റ്റർ പ്രഭാകർ എന്നറിയപ്പെട്ടിരുന്ന മൂത്ത സഹോദരനാണ് ആദ്യമായി സിനിമാരംഗത്ത് എത്തിയത്.[3][4] 1966 കാലഘട്ടത്തിൽ ഒരു സംവിധായകൻ തന്റെ ചിത്രത്തില് അഭിനയിക്കുന്നതിന് ഒരു ബാലതാരത്തെ അന്വേഷിച്ചു നടക്കവേയാണ് സുമതിയെ അദ്ദേഹം കണ്ടെത്തുന്നത്. ആ ചിത്രത്തിൽ ഭരത്ഗോപിയുടെ മകളായിട്ടായിരുന്നു സിനിമയിലേയ്ക്കുള്ള അരങ്ങേറ്റം.
സുമതി | |
---|---|
ജനനം | സുമതി (സുമി) ഓഗസ്റ്റ് 19, 1964 |
ദേശീയത | ഇന്ത്യ |
മറ്റ് പേരുകൾ | ബേബി സുമതി |
തൊഴിൽ | Actress, ചലച്ചിത്രനടി. |
സജീവ കാലം | 1966-1989 |
സിനിമാ ജീവിതം
തിരുത്തുകസുമതി അഭിനയജീവിതം ആരംഭിക്കുന്നത് ബേബി സുമതി എന്ന പേരിൽ മലയാള ചിത്രങ്ങളിലൂടെയാണ്. അനേകം മലയാള സിനിമകളിൽ ബാലതാരമായി അഭിനയിച്ചിട്ടുണ്ട്. ചില സിനിമകളിൽ ആൺകുട്ടികളുടെ വേഷത്തിലും അഭിനയിച്ചിരിക്കുന്നു. സേതുബന്ധനം പോലെയുള്ള സിനിമകളിൽ ഡബിൾ റോളുകളിലും തിളങ്ങിയിരുന്നു. അക്കാലത്തെ ബാലതാരങ്ങളിലെ സൂപ്പർ താരമായിരുന്നു ബേബി സുമതി. ബാലതാരത്തിൽ നിന്നു കാലക്രമേണ മോഡലിംഗിലേയ്ക്കും ശ്രദ്ധ ചെലുത്തിയിരുന്നു. അവർ ബാലതാരമായിരുന്നപ്പോൾ അനേകം ഫിലിംഫെയർ, നന്തി അവാർഡുകള്ക്ക് അക്കാലത്ത് അർഹയായി. മൂന്നാമത്തെ സഹോദനായ മാസ്റ്റർ പ്രഭാകർ, ഇളയ സഹോദനായ മാസ്റ്റർ കുമാറിനോടൊപ്പവും കുറേ ചിത്രങ്ങളിൽ ഒരുമിച്ചഭിനയിച്ചു. കുടുംബത്തിലെ ഒരാളല്ലെങ്കിൽ മറ്റൊരാൾ സിനിമാരംഗവുമായി ചേർന്നു പ്രവർത്തിച്ചിരുന്നു. മിക്ക ഭാഷകളിലും ബാലതാരങ്ങൾക്കുവേണ്ടി ഡബ്ബിംഗ് ആർട്ടിസ്റ്റായും പ്രവർത്തിച്ചിട്ടുണ്ട്. പ്രേംനസീർ, ജയൻ, സത്യൻ, തിക്കുറിശ്ശി, എം.ജി. രാമചന്ദ്രൻ, ശിവാജി ഗണേശൻ, ജെമിനി ഗണേശൻ, രജനീകാന്ത്, ജയലളിത, അംബിക, ഭാഗ്യരാജ് തുടങ്ങി പ്രശസ്തായ അക്കാലത്തെ പ്രശസ്തരായ താരങ്ങളോടൊപ്പം അഭിനയിച്ചിട്ടുണ്ട്. യുവതിയായ ശേഷം ഭാഗ്യരാജിന്റെ സുവരില്ലാത്ത ചിത്രങ്കൾ (1979) എന്ന ചിത്രത്തിൽ നായികയായി അഭിനയിച്ചു. 1989 ല് വിവാഹശേഷം അഭിനയത്തോടു വിട പറഞ്ഞ് അമേരിക്കയിൽ കുടുംബത്തോടൊപ്പം സ്ഥിരതാമസമാക്കിയിരിക്കുന്നു. നദി എന്ന സിനിമയിൽ പ്രേംനസീറനൊപ്പമുളള കഥാപാത്രമാണ് എടുത്തുപറയേണ്ടത്. ആ ചിത്രത്തിലെ അഭിനയത്തിന് നല്ല ബാലതാരത്തിനുള്ള ആദ്യ കേരള സംസ്ഥാന അവാർഡ് സുമതിയെ തേടിയെത്തി. 47 വർഷങ്ങൾക്കു ശേഷവും നദി എന്ന ചിത്രത്തിലെ -ആയിരം പാദസരങ്ങൾ കിലുങ്ങി - എന്ന ഗാനരംഗവും അതിലെ സുമതി അവതരിപ്പിച്ച കഥാപാത്രത്തെയും മലയാളികൾ നെഞ്ചോടു ചേർക്കുന്നു. മലയാളസിനിമയിൽ 1969 (നദി), 1972 (വിവിധ ചിത്രങ്ങൾ), 1977 (ശംഖുപുഷ്പം) എന്നീ വർഷങ്ങളിലായി 3 തവണ മികച്ച ബാലതാരത്തിനുള്ള സംസ്ഥാന അവാർഡു നേടുവാൻ സുമതിയ്ക്കു സാധിച്ചു.
അഭിനയിച്ച ചിത്രങ്ങൾ
തിരുത്തുകNo. | വർഷം | സിനിമ | കഥാപാത്രം | സംവിധായകൻ | ഒപ്പം അഭിനയിച്ചവർ |
---|---|---|---|---|---|
1 | 1969 | നദി | ബേബിമോൾ | എ. വിൻസെന്റ് | പ്രേംനസീർ, മധു, ശാരദ |
2 | 1970 | കുറ്റവാളി | ശാന്തി | KS Sethumadhavan | സത്യൻ, ശാരദ |
3 | 1971 | കൊച്ചനിയത്തി | ഇന്ദു (നായികയുടെ ചെറുപ്പകാലം) | P. Subramaniam | മധു, ജയഭാരതി |
4 | 1971 | അനുഭവങ്ങൾ പാളിച്ചകൾ | കുമാരി | K. S. Sethumadhavan | സത്യൻ, പ്രേംനസീർ, ഷീല |
5 | 1971 | തെറ്റ് | മിനിമോൾ | ||
6 | 1971 | മുത്തശ്ശി | രേഖ | ||
7 | 1972 | പണിതീരാത്ത വീട് | |||
8 | 1972 | പ്രതികാരം | ലീല | ||
9 | 1972 | പ്രൊഫസർ | റീമ | ||
10 | 1972 | ഗുരുവായൂരപ്പൻ | |||
11 | 1972 | അച്ഛനും ബാപ്പയും | Young ആമിന | ||
12 | 1973 | പത്മവ്യൂഹം | ലീനാ മോൾ | ||
13 | 1973 | അഴകുള്ള സെലീന | സാജൻ | ||
14 | 1974 | കാമിനി | |||
15 | 1974 | മോഹം | |||
16 | 1974 | ചന്ദ്രകാന്തം | |||
17 | 1974 | പൂന്തേനരുവി | Young വത്സമ്മ | ||
18 | 1974 | ജീവിക്കാൻ മറന്നു പോയ സ്ത്രീ | KS Sethumadhavan | Mohan Sharma, Sheela, Vijayasree | |
19 | 1974 | സേതുബന്ധനം | സരിത, കവിത (ഡബിൾ റോൾ) | J. Sasikumar | Prem Naseer, Jayabharathi |
20 | 1975 | സ്വാമി അയ്യപ്പൻ | P. Subramaniam | Madhu, Srividya, Master Raghu, Babysumathi | |
21 | 1975 | ചട്ടമ്പിക്കല്ല്യാണി | Young കല്യാണി | J. Sasikumar | Prem Naseer, Lakshmi, Soman |
22 | 1975 | സൂര്യവംശം | AB Raj | Prem Naseer, Jayabharathi, Babysumathi | |
23 | 1975 | പ്രവാഹം | Young രാഗിണി | ||
24 | 1976 | ഹൃദയം ഒരു ക്ഷേത്രം | സുമം | മധു, ശ്രീവിദ്യ | |
25 | 1976 | ചെന്നായ് വളർത്തിയ കുട്ടി | |||
26 | 1976 | തുലാവർഷം | Young അമ്മിണി | ||
27 | 1977 | ശംഖുപുഷ്പം | മിനി | ||
28 | 1977 | സത്യവാൻ സാവിത്രി | |||
28 | 1977 | ഹൃദയമേ സാക്ഷി | |||
30 | 1977 | ശ്രീ മുരുകൻ | |||
31 | 1977 | ആരാധന | |||
32 | 1977 | സ്നേഹയമുന | |||
33 | 1977 | അമ്മേ അനുപമേ | |||
34 | 1977 | ആ നിമിഷം | IV Sasi | Madhu, Sheela, Sreedevi, Babysumathi | |
35 | 1977 | വിടരുന്ന മൊട്ടുകൾ | കാഞ്ചന | P. Subramaniam | Madhu, Raghavan, Saikumar, Babysumathi |
36 | 1977 | സമുദ്രം | ബിന്ദു | ||
37 | 1978 | രതി നിർവ്വേദം | ശാന്തി | കൃഷ്ണചന്ദ്രൻ, ജയഭാരതി | |
38 | 1978 | കൈതപ്പൂ | |||
39 | 1978 | അവളുടെ രാവുകൾ | |||
40 | 1978 | അവൾക്കു മരണമില്ല | |||
41 | 1978 | മുദ്രമോതിരം | Amina | Shashikumar | Prem Nasir, Jayabharathi, Babysumathi |
42 | 1979 | ശരപഞ്ജരം | Young Baby | ജയൻ, ഷീല. | |
43 | 1979 | ചൂള | Shashikumar | എം.ജി. സോമൻ | |
44 | 1979 | ലജ്ജാവതി | സന്ധ്യ | Krishnachandran, Ambika, Baby Sumathi | |
45 | 1983 | എന്നെ ഞാൻ തേടുന്നു | ജാനകി | Madhu, ശുഭ | |
46 | 1986 | അവൾ കാത്തിരുന്നു അവനും |
അഭിനയിച്ച തമിഴ് ചിത്രങ്ങൾ
No. | വർഷം | സിനിമ | കഥാപാത്രം | സംവിധായകൻ | ഒപ്പം അഭിനയിച്ചവർ |
---|---|---|---|---|---|
1 | 1967 | ഇരു കൊടുഗൾ | |||
2 | 1969 | വാ രാജാ വാ | |||
3 | 1970 | ബാലരാജു കഥ | |||
4 | 1970 | തിരുമലൈ തെൻകുമാരി | |||
5 | 1972 | വെള്ളി വിഴ | |||
6 | 1972 | ദിക്കു തെരിയാത കാട്ടിൽ | |||
7 | 1979 | സുവരില്ലാത ചിത്രങ്കൾ | |||
8 | 1985 | നാൻ സികപ്പു മനിതൻ |
അഭിനയിച്ച ഹിന്ദിചിത്രങ്ങൾ
No. | വർഷം | സിനിമ | കഥാപാത്രം | സംവിധായകൻ | ഒപ്പം അഭിനയിച്ചവർ |
---|---|---|---|---|---|
1 | 1978 | സ്വർഗ്ഗ നരക് | ബേബി സുമതി |
അവലംബം
തിരുത്തുക- ↑ Sumathi : Malayalam Film Actress Photo Gallery & Biography - Movie Stills & Pics, News & Gossips | Cine Talkies Archived 31 March 2014 at the Wayback Machine.
- ↑ Sumathi
- ↑ Stars : Star Interviews : Exclusive: Interview with Prabhakar Archived 2009-05-02 at the Wayback Machine.
- ↑ Grill Mill – Master Prabhakar - The Hindu