സൂര്യവംശം
പൗരാണിക ഇന്ത്യയിലെ ഒരു പ്രധാന രാജവംശമാണ് സൂര്യവംശം. വിഷ്ണുപുരാണത്തിലും മഹാഭാരതത്തിലും സൂര്യവംശത്തെ പറ്റി പരാമർശിക്കുന്നുണ്ട്. സൂര്യവംശത്തിലെ രാജാവായിരുന്ന ശ്രീരാമനെ കേന്ദ്രകഥാപാത്രമാക്കി രചിക്കപ്പെട്ടതാണ് രാമായണം. കാളിദാസൻ രചിച്ച മഹാകാവ്യമായ രഘുവംശത്തിലെ പ്രതിപാദ്യം സൂര്യവംശത്തിലെ രാജാക്കന്മാരുടെ ചരിത്രമാണ്.
ദിലീപൻ, ഇക്ഷാകു, ഭഗീരഥൻ, ദശരഥൻ എന്നിവരായിരുന്നു സൂര്യവംശത്തിലെ പ്രസിദ്ധരായ രാജാക്കന്മാർ. അയോദ്ധ്യയായിരുന്നു സൂര്യവംശ രാജാക്കന്മാരുടെ ആസ്ഥാനം. സുമിത്രനാണ് സൂര്യവംശത്തിലെ അവസാനത്തെ രാജാവ്. ബി.സി. 400-ൽ നന്ദ രാജവംശത്തിലെ മഹാപത്മ നന്ദ സുമിത്രനെ അയോദ്ധ്യയിൽ നിന്നും പുറത്താക്കിയതോടെ ഈ രാജവംശത്തിന്റെ ഭരണം അവസാനിച്ചു.