പി.ജെ. കുര്യൻ

ഇന്ത്യയിലെ രാഷ്ട്രീയ പ്രവർത്തകന്‍

കേരളത്തിലെ ഒരു പൊതു പ്രവർത്തകനാണ് പി.ജെ. കുര്യൻ. 2012 ആഗസ്റ്റ് 21 ന് രാജ്യസഭാ ഉപാധ്യക്ഷനായി തെരഞ്ഞെടുക്കപ്പെട്ടു.[1] മാവേലിക്കര, ഇടുക്കി ലോക്‌സഭാ മണ്ഡലങ്ങളിൽനിന്ന് ആറുതവണ വിജയിച്ചിട്ടുള്ള പി.ജെ. കുര്യൻ ചീഫ് വിപ്പ്, കേന്ദ്ര മന്ത്രി തുടങ്ങിയ സ്ഥാനങ്ങളും വഹിച്ചിട്ടുണ്ട്. രാജ്യസഭയിലും അംഗമായിരുന്നു. ഐ.ഐ.ടി. ചെയർമാൻ സ്ഥാനവും വഹിച്ചിട്ടുണ്ട്.[2] 2012 ജൂണിൽ രാജ്യസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു.[3]

പി.ജെ. കുര്യൻ
രാജ്യസഭയുടെ ഡപ്യൂട്ടി ചെയർമാൻ
In office
പദവിയിൽ വന്നത്
21 ഓഗസ്റ്റ് 2012
മുൻഗാമികെ. റഹ്മാൻ ഖാൻ
വ്യക്തിഗത വിവരങ്ങൾ
ജനനം (1941-03-30) 30 മാർച്ച് 1941  (82 വയസ്സ്)
വെണ്ണിക്കുളം, കേരളം, ബ്രിട്ടീഷ് ഇന്ത്യ
രാഷ്ട്രീയ കക്ഷിഇന്ത്യൻ നാഷണൽ കോൺഗ്രസ്
മറ്റ് രാഷ്ട്രീയ
അംഗത്വം
യുണൈറ്റഡ് പ്രോഗ്രസ്സീവ് അലയൻസ്
(2004–)
പങ്കാളി(കൾ)സൂസൻ
അൽമ മേറ്റർസെന്റ്. തോമസ് കോളേജ്, കോഴഞ്ചേരി
ഗവണ്മെന്റ് സയൻസ് കോളേജ്, റേവ

ജീവിതരേഖ തിരുത്തുക

തിരുവല്ല വെണ്ണിക്കുളം പടുത്തോട് പള്ളത്ത് പരേതരായ പി.ജി. ജോസഫിന്റെയും റാഹേലമ്മ ജോസഫിന്റെയും നാല് മക്കളിൽ മൂന്നാമനായി ജനിച്ച കുര്യൻ കോഴഞ്ചേരി സെന്റ് തോമസ് കോളജിലെ ഫിസിക്‌സ് പ്രൊഫസറായിരുന്നു. ലോക്‌സഭയും, രാജ്യസഭയും നിയന്ത്രിക്കുവാനുള്ള അവസരവും അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്. കഴിഞ്ഞ തവണ രാജ്യസഭാംഗമായിരുന്നപ്പോൾ പാനൽ ഓഫ് ചെയർമാന്മാരുടെ പട്ടികയിലും അംഗമായിരുന്നു. കേന്ദ്ര വ്യവസായ വാണിജ്യ വകുപ്പ് മന്ത്രി, ഊർജ്ജവകുപ്പ് മന്ത്രി എന്നീ സ്ഥാനങ്ങൾ അദ്ദേഹം വർഷങ്ങളോളം കൈകാര്യം ചെയ്തു. 1980ൽ ആണ് പി.ജെ. കുര്യൻ ആദ്യമായി ലോക്‌സഭയിൽഎത്തുന്നത്. ചീഫ് വിപ്പ്, രാജ്യസഭയിലെ സീനിയർ വൈസ് ചെയർമാൻ, എ.ഐ.ടി. ചെയർമാൻ, യു.എൻ. പ്രതിനിധിയായി 1994, 1997, 2011 ഇന്ത്യൻ പ്രതിനിധിയായി പങ്കെടുത്തു. ഇപ്പോൾ എ.എഫ്.പി.പി.ഡി. വൈസ് ചെയർമാൻ ആണ്.[4]

രാജ്യസഭാ ഉപാധ്യക്ഷൻ തിരുത്തുക

2012 ആഗസ്റ്റ് 21 ന് രാജ്യസഭാ ഉപാധ്യക്ഷനായി തെരഞ്ഞെടുക്കപ്പെട്ടു.[5] പ്രതിപക്ഷം സ്‌ഥാനാർത്ഥിയെ നിർത്താതിരുന്നതിനാൽ ഏകകണ്‌ഠമായിരുന്നു തെരഞ്ഞെടുപ്പ്‌. കുര്യന്റെ പേര്‌ പ്രധാനമന്ത്രി മൻമോഹൻ സിംഗ് നിർദ്ദേശിച്ചു. രാജ്യസഭാ ഉപാധ്യക്ഷനാകുന്ന രണ്ടാമത്തെ മലയാളിയാണ് പി.ജെ. കുര്യൻ. ഭാര്യ : സൂസൻ കുര്യൻ

സൂര്യനെല്ലി സ്ത്രീപീഡനക്കേസ് തിരുത്തുക

സൂര്യനെല്ലി സ്ത്രീപീഡനക്കേസിൽ പി.ജെ കുര്യനെ പ്രതിചേർക്കണമെന്നാവശ്യപ്പെട്ട് പെൺകുട്ടി അഭിഭാഷകന് കത്തയച്ചിരുന്നു[6]. കുമളി പഞ്ചായത്ത് ഗസ്റ്റ് ഹൗസിൽ വെച്ച് കുര്യൻ പീഡിപ്പിച്ചതായി അന്വേഷണ ഉദ്യോഗസ്ഥരോട് പറഞ്ഞെങ്കിലും കുര്യനെ രക്ഷിക്കാൻ അന്വേഷണ ഉദ്യോഗസ്ഥർ ശ്രമിച്ചതായി പെൺകുട്ടി ആരോപിച്ചിരുന്നു. കുര്യനെതിരെ പീരുമേട് കോടതിയിൽ പെൺകുട്ടി സ്വകാര്യ അന്യായം നൽകിയിരുന്നുവെങ്കിലും കുര്യനെ കോടതി വിചാരണ ചെയ്തില്ല.[7] കുര്യനെ പ്രതിപ്പട്ടികയിൽനിന്ന് ഒഴിവാക്കിയതിനെതിരെ സംസ്ഥാന സർക്കാർ സമർപ്പിച്ച ഹർജി 2007ൽ മുൻ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് കെ.ജി. ബാലകൃഷ്ണന്റെ നേതൃത്വത്തിലുള്ള ബെഞ്ച് മുമ്പാകെയാണ് വന്നത്. കുര്യനെ പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്തി വിചാരണ നേരിടണമെന്നായിരുന്നു അന്നത്തെ ഇടത് സർക്കാർ സുപ്രീംകോടതിയിൽ സമർപ്പിച്ച ഹർജിയിൽ ആവശ്യപ്പെട്ടിരുന്നത്. എന്നാൽ, കേസിന്റെ വിശദാംശങ്ങളിലേക്ക് കടക്കാതെ ഹർജി തള്ളി.[8]

തിരഞ്ഞെടുപ്പുകൾ തിരുത്തുക

തിരഞ്ഞെടുപ്പുകൾ [9] [10]
വർഷം മണ്ഡലം വിജയിച്ച സ്ഥാനാർത്ഥി പാർട്ടിയും മുന്നണിയും മുഖ്യ എതിരാളി പാർട്ടിയും മുന്നണിയും രണ്ടാമത്തെ മുഖ്യ എതിരാളി പാർട്ടിയും മുന്നണിയും
1999 ഇടുക്കി ലോകസഭാമണ്ഡലം കെ. ഫ്രാൻസിസ് ജോർജ് കേരള കോൺഗ്രസ് (ജെ.), എൽ.ഡി.എഫ്. പി.ജെ. കുര്യൻ കോൺഗ്രസ് (ഐ.), യു.ഡി.എഫ്.
1998 മാവേലിക്കര ലോകസഭാമണ്ഡലം പി.ജെ. കുര്യൻ കോൺഗ്രസ് (ഐ.), യു.ഡി.എഫ്. നൈനാൻ കോശി സി.പി.എം., എൽ.ഡി.എഫ്
1996 മാവേലിക്കര ലോകസഭാമണ്ഡലം പി.ജെ. കുര്യൻ കോൺഗ്രസ് (ഐ.), യു.ഡി.എഫ്. എം.ആർ. ഗോപാലകൃഷ്ണൻ സി.പി.എം., എൽ.ഡി.എഫ്
1991 മാവേലിക്കര ലോകസഭാമണ്ഡലം പി.ജെ. കുര്യൻ കോൺഗ്രസ് (ഐ.), യു.ഡി.എഫ്. സുരേഷ് കുറുപ്പ് സി.പി.എം., എൽ.ഡി.എഫ്
1989 മാവേലിക്കര ലോകസഭാമണ്ഡലം പി.ജെ. കുര്യൻ കോൺഗ്രസ് (ഐ.), യു.ഡി.എഫ്. തമ്പാൻ തോമസ് ജനതാ ദൾ, എൽ.ഡി.എഫ്
1984 ഇടുക്കി ലോകസഭാമണ്ഡലം പി.ജെ. കുര്യൻ കോൺഗ്രസ് (ഐ.) യു.ഡി.എഫ്. സി.എ. കുര്യൻ സി.പി.ഐ., എൽ.ഡി.എഫ്.
1980 മാവേലിക്കര ലോകസഭാമണ്ഡലം പി.ജെ. കുര്യൻ ഐ.എൻ.സി. (യു.) തേവള്ളി മാധവൻ പിള്ള സ്വതന്ത്ര സ്ഥാനാർത്ഥി

അവലംബം തിരുത്തുക

  1. http://mangalam.com/index.php?page=detail&nid=597298&lang=malayalam
  2. http://veekshanam.com/content/view/17447/1/[പ്രവർത്തിക്കാത്ത കണ്ണി]
  3. "ആർക്കൈവ് പകർപ്പ്". മൂലതാളിൽ നിന്നും 2012-06-28-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2012-06-25.
  4. http://www.parliamentofindia.nic.in/ls/lok12/biodata/12KL16.htm
  5. http://www.manoramaonline.com/cgi-bin/MMOnline.dll/portal/ep/malayalamContentView.do?contentId=12257415&programId=1073753760&tabId=11&contentType=EDITORIAL[പ്രവർത്തിക്കാത്ത കണ്ണി]
  6. "ആർക്കൈവ് പകർപ്പ്". മൂലതാളിൽ നിന്നും 2013-02-01-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2013-02-02.
  7. http://www.madhyamam.com/news/211446/130202[പ്രവർത്തിക്കാത്ത കണ്ണി]
  8. "ആർക്കൈവ് പകർപ്പ്". മൂലതാളിൽ നിന്നും 2013-02-04-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2013-02-02.
  9. http://www.ceo.kerala.gov.in/electionhistory.html
  10. http://www.keralaassembly.org

പുറം കണ്ണികൾ തിരുത്തുക

  • രാജ്യസഭാ വെബ്സൈറ്റ് [1]
"https://ml.wikipedia.org/w/index.php?title=പി.ജെ._കുര്യൻ&oldid=3661092" എന്ന താളിൽനിന്ന് ശേഖരിച്ചത്