എ.വി. താമരാക്ഷൻ

ഇന്ത്യയിലെ ഒരു രാഷ്ട്രീയക്കാരന്‍

അഞ്ച്, ആറ്, ഏഴ്, എട്ട്, പത്ത് കേരള നിയമ സഭകളിലംഗമായിരുന്നു എ.വി. താമരാക്ഷൻ (24 ഏപ്രിൽ 1946).

എ.വി. താമരാക്ഷൻ
മണ്ഡലംമാരാരിക്കുളം നിയമസഭാമണ്ഡലം;ഹരിപ്പാട് നിയമസഭാമണ്ഡലം
വ്യക്തിഗത വിവരങ്ങൾ
ജനനം(1946-04-24)ഏപ്രിൽ 24, 1946
ആലപ്പുഴ, കേരളം
രാഷ്ട്രീയ കക്ഷിആർ.എസ്.പി ;
പങ്കാളിഡോ. കെ.എം. സുകൃത ലത
വസതിആലപ്പുഴ

ജീവിതരേഖ

തിരുത്തുക

ആലപ്പുഴ ജില്ലയിൽ വേലുവിന്റെ മകനാണ്. കോളേജ് അധ്യാപകനായിരുന്നു. ആർ.എസ്.പി യുവജന വിഭാഗമായിരുന്ന പി.വൈ.എഫിന്റെ സംസ്ഥാന ജനറൽ സെക്രട്ടറിയായിരുന്നു. ആർ.എസ്.പി സംസ്ഥാന സെക്രട്ടേറയറ്റിലും സെൻട്രൽ കമ്മിറ്റിയിലും പ്രവർത്തിച്ചു. പിളർപ്പിനെത്തുടർന്ന് ആർ.എസ്.പി -ബി രൂപീകരിക്കാൻ മുൻ നിരയിൽ നിന്നു. ഇതിനുശേഷം ഇവിടെ നിന്ന് പിണങ്ങി ജെ.എസ്.എസിൽ ചേർന്നു. പിന്നീട് അവിടെ നിന്നും രാജി വെച്ചു.[1] നിലവിൽ ആർ.എസ്.പി (ബോൾഷെവിക്)ന്റെ സംസ്ഥാന സെക്രട്രയായി പ്രവർത്തിക്കുന്നു. 2014 ലോക്സഭാ തെരഞ്ഞെടുപ്പിൽ ബി.ജെ.പി പിന്തുണയോടെ ആലപ്പുഴയിൽ എൻ.ഡി.എ സ്ഥാനാർത്ഥിയായി മത്സരിക്കുന്നു.[2][3]

തിരഞ്ഞെടുപ്പുകൾ

തിരുത്തുക
തിരഞ്ഞെടുപ്പുകൾ [4] [5]
വർഷം മണ്ഡലം വിജയിച്ച സ്ഥാനാർത്ഥി പാർട്ടിയും മുന്നണിയും മുഖ്യ എതിരാളി പാർട്ടിയും മുന്നണിയും രണ്ടാമത്തെ മുഖ്യ എതിരാളി പാർട്ടിയും മുന്നണിയും
2001 ഹരിപ്പാട് നിയമസഭാമണ്ഡലം ടി.കെ. ദേവകുമാർ സി.പി.ഐ.എം., എൽ.ഡി.എഫ്. എ.വി. താമരാക്ഷൻ ആർ.എസ്.പി. (ബി.), യു.ഡി.എഫ്.
1996 ഹരിപ്പാട് നിയമസഭാമണ്ഡലം എ.വി. താമരാക്ഷൻ ആർ.എസ്.പി., എൽ.ഡി.എഫ്. എൻ. മോഹൻ കുമാർ കോൺഗ്രസ് (ഐ.), യു.ഡി.എഫ്.
1991 ഹരിപ്പാട് നിയമസഭാമണ്ഡലം കെ.കെ. ശ്രീനിവാസൻ കോൺഗ്രസ് (ഐ.), യു.ഡി.എഫ്. എ.വി. താമരാക്ഷൻ ആർ.എസ്.പി., എൽ.ഡി.എഫ്.
1987 ഹരിപ്പാട് നിയമസഭാമണ്ഡലം രമേശ് ചെന്നിത്തല കോൺഗ്രസ് (ഐ.), യു.ഡി.എഫ്. എ.വി. താമരാക്ഷൻ ആർ.എസ്.പി., എൽ.ഡി.എഫ്.
  1. http://www.madhyamam.com/news/169894/120526
  2. "ആർക്കൈവ് പകർപ്പ്". Archived from the original on 2014-03-23. Retrieved 2014-03-25.
  3. http://www.niyamasabha.org/codes/members/m680.htm
  4. "ആർക്കൈവ് പകർപ്പ്". Archived from the original on 2021-11-11. Retrieved 2020-10-06.
  5. http://www.keralaassembly.org
"https://ml.wikipedia.org/w/index.php?title=എ.വി._താമരാക്ഷൻ&oldid=4071940" എന്ന താളിൽനിന്ന് ശേഖരിച്ചത്