എൻ.എസ്.എസ്. ഹിന്ദു കോളേജ്, ചങ്ങനാശ്ശേരി

ഉന്നതവിദ്യാഭാസസ്ഥാപനം

ഇന്ത്യയിലെ വിഖ്യാതമായ സർവ്വകലാശാലകളിൽ ഒന്നാണ് കേരളത്തിലെ ചങ്ങനാശ്ശേരിയിലെ പെരുന്നയിൽ സ്ഥിതിചെയ്യുന്ന 'എൻ.എസ്.എസ്. ഹിന്ദു കോളേജ്' (NSS Hindu College, Changanassery). നായർ സർവീസ്‌ സൊസൈറ്റിയുടെ (എൻ.എസ്.എസ്) രണ്ടാമത്തെ ഈ കോളേജ് 1949-ലാണ് ആരംഭിച്ചത്. തിരുവിതാംകൂർ മഹാരാജാവ് ശ്രീ ചിത്തിര തിരുനാൾ ബാലരാമവർമ്മ പതാക ഉയർത്തിയും, ഇന്ത്യൻ ഉപരാഷ്ട്രപതി ഡോ.എസ്‌. രാധാകൃഷ്ണൻ ഉദ്ഘാടന സമ്മേളനം ചെയ്തുമാണ് പെരുന്ന ഹിന്ദു കോളേജിനു ആരംഭം കുറിച്ചത്.[1]

എൻ.എസ്.എസ്. ഹിന്ദു കോളേജ്, ചങ്ങനാശ്ശേരി
തരംആട്സ് & സയൻസ് വിദ്യാഭ്യാസം
സ്ഥാപിതം1949
സ്ഥലംചങ്ങനാശ്ശേരി, കേരളം, ഇന്ത്യ
ക്യാമ്പസ്25 acres (100,000 m2)
കായിക വിളിപ്പേര്UCE
വെബ്‌സൈറ്റ്nsshinducollege.org

ചരിത്രം

തിരുത്തുക

മന്നത്ത് പത്മനാഭന്റെ നേതൃത്വത്തിൽ ചങ്ങനാശ്ശേരിയിൽ ഒരു കോളേജ് വരേണ്ടതിന്റെ ആവശ്യം മനസ്സിലാക്കുകയും നായർ സർവ്വീസ് സൊസൈറ്റിയുടെ രണ്ടാമത്തെ കോളേജ് പെരുന്നയിൽ ആരംഭിക്കുന്നതിനു തീരുമാനിക്കുകയും ചെയ്തു. എം.സി. റോഡിനരുകിലായി പതിനേഴര ഏക്കർ സ്ഥലം അതിനുവേണ്ടി കണ്ടെത്തുകയും 1947 സെപ്റ്റംബറിൽ കോളേജിന്റെ ശിലാസ്ഥാപനം നടത്തുകയും ചെയ്തു. ശിലാസ്ഥപനം നടത്തിയത് തിരു-കൊച്ചി മന്ത്രിയായിരുന്ന പനമ്പിള്ളി ഗോവിന്ദമേനോനാണ്. കെ.വി. നീലകണ്ഠൻ നായരാണ് ഹിന്ദു കോളേജിന്റെ മാസ്റ്റർ പ്ലാൻ ഉണ്ടാക്കിയത്. കെട്ടിടത്തിന്റെ കുറച്ചുഭാഗങ്ങൾ പണിതീർത്തപ്പോൾതന്നെ ക്ലാസുകൾ ആരംഭിച്ചു (1949 ജൂൺ). ആദ്യ പിൻസിപ്പലായി ജോർജ് തോമസിനെ നീയമിച്ചു. തുടർന്ന് ആറുവർഷങ്ങൾ കഴിഞ്ഞ് 1955 ഡിസംബറിലാണ് കോളേജിന്റെ പണി പൂർണ്ണമായും പൂർത്തിയാക്കി ഉദ്ഘാടനം നടത്തിയത്.[2]

ഉദ്ഘാടനം

തിരുത്തുക

ഇതര കോളേജുകളെ അപേക്ഷിച്ച് ചങ്ങനാശ്ശേരി എൻ.എസ്.എസ്. ഹിന്ദു കോളേജ് ഉദ്ഘാടനം ഏറെ വ്യത്യസ്തവും ആഡംബര-ആഘോഷങ്ങളോടെയാണ് തുടങ്ങിയത്. ഒരു ഉദ്ഘാടന മഹാമഹമായി പന്ത്രണ്ട് പ്രമുഖരാണ് പന്ത്രണ്ട് സമ്മേളനങ്ങളിലൂടെ ഹിന്ദു കോളേജ് ഉദ്ഘാടനം നടത്തിയത്. 1955 ഡിസംബർ 24 മുതൽ 1956 ജനുവരി 12 വരെ ഇരുപതു ദിവസങ്ങൾ നീണ്ടതായിരുന്നു ഉദ്ഘാടനം.

ക്ര.നമ്പർ സമ്മേളനം ഉത്ഘാടകർ സ്ഥാനം
1 പതാക ഉയർത്തൽ ശ്രീ ചിത്തിര തിരുനാൾ ബാലരാമ വർമ്മ തിരുവിതാംകൂർ മഹാരാജാവ് (തിരു-കൊച്ചി രാജപ്രമുഖൻ)
2 കോളേജ് ഉദ്ഘാടനം ഡോ. എസ്. രാധാകൃഷ്ണൻ ഇൻഡ്യൻ ഉപരാഷ്ട്രപതി
3 ആരോഗ്യ സമ്മേളനം ഡോ. വി.ആർ. നാരായണൻ നായർ സർജ്ജൻ ജനറൽ
4 ഹൈന്ദവ സമ്മേളനം ചിന്മയാന്ദ സ്വാമി ആദ്ധ്യാത്മിക നേതാവ്
5 സാമ്പത്തികസഹകരണ സമ്മേളനം എ.ജെ. ജോൺ തിരു-കൊച്ചി മന്ത്രി
6 പൂർവ്വ വിദ്യാർത്ഥി സമ്മേളനം കെ. കേളപ്പൻ എം.പി.
7 വിദ്യാഭ്യാസ സമ്മേളനം ഹനുമന്തയ്യാ മൈസൂർ മുഖ്യമന്ത്രി
8 സർവ്വ സമുദായ സമ്മേളനം കെ.പി. കേശവമേനോൻ മാതൃഭൂമി പത്രാധിപർ
9 വനിതാ സമ്മേളനം അമ്പാടി കാർത്ത്യായനിയമ്മ സാഹിത്യകാരി
10 നായർ മഹാസമ്മേളനം മന്നത്ത് പത്മനാഭൻ എൻ.എസ്.എസ്. ജനറൽ സെക്രട്ടറി
11 പ്രതിനിധി സമ്മേളനം വി.കെ. വേലപ്പൻ എൻ.എസ്.എസ്. പ്രസിഡന്റ്
12 കോളേജ് സമുച്ചയ ഉദ്ഘാടനം കെ.എം. മുൻഷി ഉത്തരപ്രദേശ് ഗവർണ്ണർ

പൂർവ്വ വിദ്യാർത്ഥി പ്രമുഖർ

തിരുത്തുക
  1. എന്റെ ജീവിതസ്മരണകൾ : 2 പെരുന്ന എൻ.എസ്.എസ്. ഹിന്ദുകോളേജ് - മന്നത്തു പത്മനാഭൻ
  2. http://www.nsshinducollege.org/