ചെന്നിത്തല
ആലപ്പുഴ ജില്ലയിൽ മാവേലിക്കരക്കടുത്ത് സ്ഥിതിചെയ്യുന്ന ഒരു കൊച്ചു ഗ്രാമമാണ് ചെന്നിത്തല. മാവേലിക്കരയിൽ നിന്നും പരുമല തിരുവല്ല റോഡിൽ 7 കി.മി. സഞ്ചരിച്ചാൽ ചെന്നിത്തലയിൽ എത്താം. ദേശീയപാതയിൽ ഹരിപ്പാട്ടുനിന്നും എകദേശം 7 കി.മി. ദൂരവും ചെന്നിത്തലക്കുണ്ട്. ഇവിടുത്തെ ജനങ്ങളുടെ പ്രധാന വരുമാന മാർഗ്ഗം നെൽകൃഷിയാണ്. എല്ലാ മതസ്ഥരുടെയും ആരാധനാലയങ്ങൾ ഇവിടെയുണ്ട്. അതിൽ പ്രധാനമായ ചെന്നിത്തല ശ്രീ മഹാദേവ ക്ഷേത്രം നൂറ്റാണ്ടുകളുടെ പഴക്കമുള്ളതാണ്. അതിനടുത്തായി തന്നെ ചെന്നിത്തല ഹോറേബ് പള്ളിയും സ്ഥിതിചെയ്യുന്നു. കേരള സംസ്ഥാന പ്രതിപക്ഷനേതാവും മുൻ ആഭ്യന്തരമന്ത്രിയുമായ രമേശ് ചെന്നിത്തല ഈ നാട്ടുകാരനാണ്.
ചെന്നിത്തല | |
---|---|
ഗ്രാമം | |
Country | India |
State | Kerala |
District | Alappuzha |
• ആകെ | 13,111 |
• Official | Malayalam, English |
സമയമേഖല | UTC+5:30 (IST) |
വാഹന റെജിസ്ട്രേഷൻ | KL-31 |
Nearest city | Mavelikkara |
Lok Sabha constituency | Mavelikkara |
കഥകളി
തിരുത്തുകകഥകളിക്കു പ്രാധാന്യം ഉള്ള പ്രദേശം ആയിരുന്നു ചെന്നിത്തല. ചെന്നിത്തല കൊച്ചുപിള്ള പണിക്കർ എന്ന പ്രശസ്തനായ കഥകളി ആചാര്യൻ കഥകളി കളരി നടത്തി വന്നിരുന്നു. മാങ്കുളം വിഷ്ണു നമ്പൂതിരി, ഹരിപ്പാട് രാമകൃഷ്ണ പിള്ള, ഓയൂർ കൊച്ചു ഗോവിന്ദപിള്ള, ചെന്നിത്തല ചെല്ലപ്പൻ പിള്ള, ചെന്നിത്തല രാഘവൻ പിള്ള എന്നീ കഥകളി കലാകാരന്മാരുടെ ഗുരുനാഥൻ കൊച്ചു പിള്ള പണിക്കർ ആയിരുന്നു. ചെല്ലപ്പൻപിള്ളയുടെ മരണ ശേഷം ശ്രീ.ചെന്നിത്തല ചെല്ലപ്പൻ പിള്ള സ്മാരക കല സാംസ്കാരിക സമിതി രൂപീകരിച്ചു നൃത്തം, സംഗീതം, ചെണ്ട എന്നിവ അവിടെ അഭ്യസിപ്പിക്കുന്നു.
ആരാധനാലയങ്ങൾ
തിരുത്തുകധാരാളം ക്ഷേത്രങ്ങൾ ചെന്നിത്തലയുടെ പ്രത്യേകതയാണ്. ചെന്നിത്തല തുപ്പെരുംതുറ മഹാദേവർ ക്ഷേത്രം, പുത്തുവിള ദേവീ ക്ഷേത്രം,കാരാഴ്മ ദേവി ക്ഷേത്രം, ഇറമ്പമൺ ക്ഷേത്രം, ചാലയിൽ ക്ഷേത്രം, അയ്യക്കശ്ശെരിൽ ക്ഷേത്രം, വലിയ മഠം ദേവി ക്ഷേത്രം എന്നിവ ഇവിടുത്തെ പ്രധാന ക്ഷേത്രങ്ങൾ ആണ്. ചെന്നിത്തലയിലെ എല്ലാ ഭാഗത്തേക്കും പറയെടുപ്പിനെത്തുന്ന കാരഴ്മ ഭഗവതിക്ക് കാരഴ്മ ചന്തയിൽ ജാതിമത ഭേദമന്യേ നൽകുന്ന സ്വീകരണവും തുടർന്ന് ഓരോ കരയിലും നടക്കുന്ന അൻപൊലി മഹോത്സവങ്ങളും പ്രസിദ്ധമാണ്.
ചെന്നിത്തല വലിയപള്ളി (സെന്റ് ജോർജ്ജ് ഓർത്തഡോക്സ് പള്ളി), ചെന്നിത്തല കൊച്ചുപള്ളി (സെന്റ് ജോർജ്ജ് ഹോറേബ് യാക്കോബായ പള്ളി)[1], സെന്റ് സെബാസ്റ്റ്യൻസ് ലത്തീൻ കാത്തോലിക്ക പള്ളി തുടങ്ങി നിരവധി ക്രൈസ്തവ ദേവാലയങ്ങളും അന്ത്യോഖ്യയിൽ നിന്ന് കേരളത്തിലെത്തിയതായി വിശ്വസിക്കപ്പെടുന്ന മാർ റാബാൻ എന്ന റമ്പാന്റെ കബറിടവും ചെന്നിത്തലയിലുണ്ട്.
വിദ്യാലയങ്ങൾ
തിരുത്തുകരണ്ട് ഹൈസ്കൂളുകളും, ഒരു നവോദയാ വിദ്യാലയവും എതാനും പ്രൈമറി വിദ്യാലയങ്ങളും ഇവിടെ സ്ഥിതി ചെയ്യുന്നു.
അവലംബം
തിരുത്തുക- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2014-12-03. Retrieved 2014-11-08.