യുധിഷ്ഠിരൻ

(യുധിഷ്ഠരൻ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

മഹാഭാരതത്തിലെ ഒരു കഥാപാത്രമാണ്‌ യുധിഷ്ഠിരൻ (ഹിന്ദി: युधिष्ठिर).പഞ്ചപാണ്ഡവരിൽ ഏറ്റവും മൂത്തയാളാണ് ധർമ്മപുത്രരെന്നും അറിയപ്പെടുന്നു. പാണ്ഡുവിന്റെ പത്നിയായിരുന്ന കുന്തിയിൽ യമധർമ്മന് ജനിച്ച പുത്രനാണ് ഇദ്ദേഹം. മഹാഭാരതയുദ്ധത്തിൽ പാണ്ഡവസേനയെ നയിച്ചു. ഹസ്തിനപുരിയിലേയും ഇന്ദ്രപ്രസ്ഥയിലേയും രാജാവും ലോക ചക്രവർത്തിയുമായിരുന്നു.

യുധിഷ്ഠിരൻ
യുധിഷ്ഠിര മഹാരാജാവ്
യുധിഷ്ഠിരൻ ദ്രൗപദിയുമൊത്ത് സിംഹാസനത്തിൽ ചുറ്റും മറ്റു പാണ്ഡവന്മാർ
പദവികൾധർമരാജാ
മുൻ‌ഗാമിപാണ്ഡു
പിൻ‌ഗാമിപരീക്ഷിത്
രാജ്ഞിദ്രൗപദി , ദേവിക
രാജകൊട്ടാരംകുരുവംശം
പിതാവ്പാണ്ഡു
മാതാവ്കുന്തി
മക്കൾസുതാനു(ദ്രൗപതി) പ്രതിവിന്ധ്യർ(ദ്രൗപദി) യൌദ്ധേയൻ (ദേവിക)

ഹൈന്ദവം
എന്ന പരമ്പരയുടെ ഭാഗം

ഓം

പരബ്രഹ്മം · ഓം
ചരിത്രം · ഹിന്ദു ദേവതകൾ
ഹൈന്ദവ വിഭാഗങ്ങൾ · ഗ്രന്ഥങ്ങൾ

ബ്രഹ്മം
മീമാംസ · വേദാന്തം ·
സാംഖ്യം · യോഗം
ന്യായം · വൈശേഷികം

ധർമ്മം · അർത്ഥം · കാമം · മോക്ഷം
കർമം · പൂജാവിധികൾ · യോഗ · ഭക്തി
മായ · യുഗങ്ങൾ · ക്ഷേത്രങ്ങൾ · ഷോഡശക്രിയകൾ

വേദങ്ങൾ · ഉപനിഷത്തുകൾ · വേദാംഗങ്ങൾ
രാമായണം · മഹാഭാരതം
ഭാഗവതം · ഭഗവത് ഗീത · പുരാണങ്ങൾ
ഐതീഹ്യങ്ങൾ · മറ്റുള്ളവ

മറ്റ് വിഷയങ്ങൾ

ഹിന്ദു
ഗുരുക്കന്മാർ · ചാതുർവർണ്യം
ആയുർവേദം · ഉത്സവങ്ങൾ · നവോത്ഥാനം
ജ്യോതിഷം
വാസ്തുവിദ്യ, <> ഹിന്ദുമതവും വിമർശനങ്ങളും

സ്വസ്തിക

ഹിന്ദുമതം കവാടം

യുവരാജാവാകേണ്ടിയിരുന്ന യുധിഷ്ഠിരനേയും മറ്റു പാണ്ഡവരെയും ചതിപ്രയോഗത്തിലൂടെ വധിക്കാൻ ധൃതരാഷ്ട്രരുടെ മൗനാനുവാദത്തോടെ ദുര്യോധനൻ പല കെണികളും ഒരുക്കി. അവയിലൊന്നും അകപ്പെടാതെ രക്ഷപ്പെട്ട പാണ്ഡവർക്ക്, ധൃതരാഷ്ട്രർ രാജ്യത്തെ രണ്ടായി വിഭജിച്ചു ഖാണ്ഡവപ്രസ്ഥം എന്ന പ്രദേശം നല്കി. ന്യായമായും കിട്ടേണ്ടിയിരുന്ന രാജ്യം നിഷേധിച്ചിട്ടും സമാധാനതല്പ്പരനായിരുന്ന യുധിഷ്ഠിരൻ വലിയച്ഛനായ ധൃതരാഷ്ട്രരുടെ സൗജന്യം പൂർണമനസ്സോടെ സ്വീകരിച്ചു.

യുധിഷ്ഠിരൻ ആരെയും തന്റെ ശത്രുവായി ഗണിക്കുന്നില്ല . അതിനാൽ അജാതശത്രു എന്ന നാമത്തിൽ അദ്ദേഹം പ്രസിദ്ധനാണ് . സാക്ഷാൽ ധർമ്മദേവന്റെ സംപൂർണ്ണാവതാരമായിരുന്നു യുധിഷ്ഠിരൻ എന്നു വിശ്വസിക്കുന്നു. ശ്രീകൃഷ്ണന്റെ ഉത്തമ ഭക്തനായിരുന്ന ഇദ്ദേഹം ഉടലോടെ സ്വർഗ്ഗത്തിൽ പോയ മഹാനാണ് . ത്രിശങ്കു , നഹുഷൻ, മരുത്തൻ, ശിബി, ഹരിശ്ചന്ദ്രൻ എന്നിവരാണ് യുധിഷ്ഠിരനു മുൻപ് ഉടലോടെ സ്വർഗ്ഗത്തിൽ പോയവരായ രാജാക്കന്മാർ .

ധർമ്മപുത്രരുടെ ജീവിതം

തിരുത്തുക

കുന്തിയുടെ രണ്ടാമത്തെ പുത്രനായിരുന്ന ധർമ്മപുത്രർ പഞ്ചപാണ്ഡവരിൽ മൂത്തവനും ലോകത്തിലെ ധാർമ്മികരിൽവെച്ച് ഏറ്റവും ശ്രഷ്ഠനുമായിരുന്നെന്ന് വ്യാസമുനി വ്യക്തമാക്കുന്നുണ്ട് . ചെറുപ്പത്തിൽ തന്നെ പിതാവായ പാണ്ഡു വനത്തിൽ വച്ച് കാലഗതി പ്രാപിച്ചതിനെത്തുടർന്ന് സഹോദരങ്ങളോടും മാതാവിനോടുമൊപ്പം അദ്ദേഹം ഹസ്തിനപുരിയിലെത്തി കൗരവരോടൊപ്പം വാസം തുടങ്ങി . അവിടെ വച്ച് ഭീമൻ കൗരവരിൽ സ്പർദ്ധയുണ്ടാക്കിവച്ചു . അതുകാരണം കൗരവ ജ്യേഷ്ഠനായ ദുര്യോധനൻ പാണ്ഡവരോട് എന്നും ദ്രോഹം പ്രവർത്തിച്ചു പോന്നു .ദ്രോണരുടെ കീഴിൽ വിദ്യാഭ്യാസം പൂർത്തിയാക്കിയ ശേഷം , ഇദ്ദേഹം യുവരാജാവായി അഭിഷേകം ചെയ്യപ്പെട്ടു . എന്നാൽ പാണ്ഡവരോട് സ്പർദ്ധയുള്ള ദുര്യോധനൻ, പാണ്ഡവരെ അരക്കില്ലത്തിപ്പെടുത്തുകയും കൊല്ലാൻ ശ്രമിക്കുകയും ചെയ്തതിനെത്തുടർന്ന് ധർമ്മപുത്രർ സഹോദരങ്ങളോടൊപ്പം അവിടെ നിന്നും രക്ഷപ്പെടുകയും ഘോരമായ വനത്തിലെത്തിച്ചേർന്നു വസിക്കുകയും ചെയ്തു. അവിടെവച്ചു അവരെല്ലാം ഭീമന്റെ ശക്തിയെ ആശ്രയിച്ചു കഴിഞ്ഞുകൂടി . ഭീമൻ ഹിഡിംബി എന്ന രാക്ഷസിയെ വിവാഹം ചെയ്യുകയും അവർക്കു ഘടോൽക്കചൻ എന്ന പുത്രൻ ജനിക്കുകയും ചെയ്തു . അതോടെ ഘടോൽക്കചന്റെ അനുയായികളായ രാക്ഷസന്മാരും പാണ്ഡവരുടെ സഹായികളായി . തുടർന്ന് ചില രാക്ഷസന്മാരെ അവർ വധിച്ചു .അവിടെ ഒരു ബ്രാഹ്മണ ഭവനത്തിൽ വസിച്ചു വരവേ, അവർ പാഞ്ചാലിയുടെ സ്വയംവര വാർത്ത കേൾക്കുകയും , ഉടനെ പാഞ്ചാലത്തിലെത്തി പാഞ്ചാലിയെ വേൾക്കുകയും ചെയ്തു . പാഞ്ചാലിയെ വേൾച്ചതിനു ശേഷം ധർമ്മപുത്രർ വീണ്ടും പാതിരാജ്യത്തിന്റെ രാജാവായി മാറി . തുടർന്ന് അദ്ദേഹം ഒരു രാജസൂയ യാഗം നടത്തുകയും അസുരശില്പിയായ മയൻ നിർമ്മിച്ചു നൽകിയ ഇന്ദ്രപ്രസ്ഥത്തിലെ ദിവ്യസഭയിലിരുന്ന് ഭരണം നിർവ്വഹിക്കുകയും ചെയ്തു . അതിനെത്തുടർന്നായിരുന്നു ദുര്യോധനനും ശകുനിയും നടത്തിയ ഒരു ചൂതുകളിയിൽ പങ്കെടുത്തു സർവ്വസമ്പത്തുകളും അദ്ദേഹത്തിന് വിട്ടൊഴിയേണ്ടി വന്നത്. അവസാന വട്ടവും തോറ്റ ധര്മപുത്രർക്ക്, പണയ വസ്തുവായി വേറൊന്നും നല്കാനില്ലാഞ്ഞതിനാൽ ദുര്യോധനൻ ദ്രൗപദിയെ പിടിച്ചു കെട്ടി കൊണ്ടുവരാൻ ആജ്ഞാപിക്കുന്നു. രജസ്വലയായ ദ്രൗപദി സഭയിൽ വസ്ത്രക്ഷേപം ചെയ്യപ്പെടുകയും, ശ്രീകൃഷ്ണൻ അനന്തമായ ചേല നൽകി പാഞ്ചാലിയുടെ മാനം കാക്കുകയും ചെയ്യുന്നു. തോൽവിയിലൂടെ തന്നെത്തന്നെ പണയം ചെയ്ത രാജാവും സഹോദരന്മാരും ദുര്യോധനന്റെ അടിമകളായതിനാൽ ധര്മിഷ്ഠനായ  യുധിഷ്ഠിരൻ, കോപാകുലനായി ദുശ്ശാസനനെതിരെ ഗദയെടുക്കാനാഞ്ഞ ഭീമനെ തടഞ്ഞു. തുടർന്ന് സഭയിൽ വച്ച് അപമാനിക്കപ്പെട്ട പാണ്ഡവർ 12 വര്ഷം വനവാസത്തിനു പുറപ്പെട്ടു . 1 വര്ഷം അവർക്കു അജ്ഞാതവാസവും അനുഷ്ഠിക്കേണ്ടി വന്നു . വിരാടരാജധാനിയിൽ ഒരു കൊല്ലക്കാലം അജ്ഞാതവാസം അനുഷ്ഠിച്ചതിനു ശേഷം യുധിഷ്ഠിരൻ സഹോദരങ്ങളോടു കൂടി തിരിച്ചെത്തുകയും കൃഷ്ണനെ സമാധാനദൂതനായി അയച്ച് ദുര്യോധനനോട് തങ്ങൾക്കു അവകാശപ്പെട്ട പാതിരാജ്യം ചോദിക്കുകയും ചെയ്‌തെങ്കിലും ദുര്യോധനൻ അതിനു വഴിപ്പെട്ടില്ല . യുദ്ധമൊഴിവാക്കാൻ അദ്ദേഹം ആത്മാർത്ഥമായി ആഗ്രഹിച്ചു . അതിനായി തങ്ങൾക്കു അഞ്ചു ദേശം മതിയെന്നും അതുമല്ലെങ്കിൽ ഒരു ദേശമെങ്കിലും മതിയെന്നും കുരുക്കളോടു കെഞ്ചി. എന്നാൽ ദുര്യോധനനും കർണ്ണനും ശകുനിയും അതിനു തയ്യാറായില്ല . ഗത്യന്തരമില്ലാതെ അദ്ദേഹം യുദ്ധത്തിന് തയ്യാറായി . തുടർന്ന് പ്രോഷ്ഠപദത്തിലെ കൃഷ്ണപക്ഷത്തിലെ അമാവാസി ദിവസം കുരുക്ഷേത്രയുദ്ധം ആരംഭിച്ചു . പതിനെട്ടു ദിവസം നീണ്ടുനിന്ന യുദ്ധത്തിൽ കുരുകുലം മുടിഞ്ഞു . കൗരവരെല്ലാം ചത്തൊടുങ്ങി . പാണ്ഡവപക്ഷത്തു പഞ്ചപാണ്ഡവരും കൃഷ്ണനും സാത്യകിയും മാത്രം ശേഷിച്ചു . കൗരവപക്ഷത്തു കൃപരും, കൃതവർമ്മാവും, അശ്വത്ഥാമാവും ശേഷിച്ചു . പാണ്ഡവരുടെ കുലതന്തുവായി മാറിയത് അർജ്ജുനന്റെ പൗത്രനായ പരീക്ഷിത്തായിരുന്നു . ബന്ധുക്കളെല്ലാം മരണപ്പെട്ട പാണ്ഡവർ ദുഃഖിതരായെങ്കിലും വീണ്ടും കുലോദ്ധാരണത്തിനായി രാജ്യഭരണം ഏറ്റെടുത്തു . ആ സമയത്താണ് അവർ കർണ്ണൻ തങ്ങളുടെ ജ്യേഷ്ഠസഹോദരൻ ആണെന്നറിയുന്നതു . ഇതറിഞ്ഞ ധർമ്മപുത്രർ വാവിട്ടു കരഞ്ഞു . തുടർന്ന് അതീവദുഃഖിതനായ അദ്ദേഹം വനവാസത്തിനു തയ്യാറായി . എങ്കിലും കൃഷ്ണന്റെ ചതുരമായ ഉപദേശത്തെത്തുടർന്നും , ഭീഷ്മരുടെ അനുശാസനത്തെത്തുടർന്നും അദ്ദേഹം ഒരുവിധം ദുഃഖത്തെ അടക്കി രാജ്യഭാരം ഏറ്റെടുത്തു .

വീണ്ടും പതിനെട്ടു കൊല്ലം കഴിഞ്ഞു. അതിനിടെയാണ് ഭീമന്റെ ഭർത്സനത്തെ തുടർന്നു മനസ്സ് വിഷമിച്ച ഗാന്ധാരിയും ധൃതരാഷ്ട്രരും വനവാസത്തിനു പോകാനൊരുങ്ങിയത് . പാണ്ഡവരുടെ അനുനയങ്ങൾക്കൊന്നും അതിനെ തടയാനായില്ല . എന്നാൽ ഏറ്റവും വലിയ ദുരിതം അതല്ലായിരുന്നു . പാണ്ഡവമാതാവായ കുന്തിയും , ഇളയച്ഛനായ വിദുരരും കൂടെ ധൃതരാഷ്ട്രര്ക്കൊപ്പം വനവാസത്തിനു പോയതായിരുന്നത് . മൂത്തപുത്രനായ കർണ്ണൻ മരിച്ചതാണ് കുന്തിയെ അതിനു പ്രേരിപ്പിച്ചത് . തുടർന്ന് പാണ്ഡവർ യുദ്ധത്തിൽ മരണപ്പെട്ട എല്ലാരുടെയും ശ്രാദ്ധം നടത്തുകയും ഗുരുജനങ്ങളെ വനവാസത്തിനു അനുവദിക്കുകയും ചെയ്തു . മൂന്നുകൊല്ലം കഴിഞ്ഞു , വനത്തിൽ വച്ച് ധൃതരാഷ്ട്രരും ഗാന്ധാരിയും കുന്തിയുമെല്ലാം കാട്ടുതീയിൽപ്പെട്ടു മരണമടഞ്ഞു . ഇതും പാണ്ഡവരുടെ ദുഃഖം വർദ്ധിപ്പിച്ചു . തുടർന്ന് പതിനഞ്ചു കൊല്ലം കഴിഞ്ഞപ്പോഴായിരുന്നു കൃഷ്ണന്റെ ദ്വാരക കടലിൽ മുങ്ങിയതും യാദവർ കൊല്ലപ്പെട്ടതും . കൃഷ്ണന്റെയും ബാലരാമന്റെയും മരണം പാണ്ഡവരെ വല്ലാതെ തളർത്തിക്കളഞ്ഞു . അർജ്ജുനൻ ദ്വാരകയിൽ പോയി കൃഷ്ണന്റെയും ബാലരാമന്റെയും ശവദാഹകർമ്മം നടത്തി തിരിച്ചു വരികയും ദ്വാരക കടലിൽ മുങ്ങുകയും ചെയ്തതിനെ തുടർന്ന് പാണ്ഡവർ രാജ്യം യുയുത്സുവിനെ ഏൽപ്പിക്കുകയും അടുത്ത രാജാവായി പരീക്ഷിത്തിനെ നിശ്ചയിക്കുകയും ചെയ്തിട്ട് വനവാസത്തിനായി പുറപ്പെട്ടു . മഹാപ്രസ്ഥാനത്തിന്റെ ആ വഴിയിൽ പാണ്ഡവരും ദ്രൗപദിയും മുറയനുസരിച്ച് നടന്നു . ദ്രൗപദി ഏറ്റവും പിറകിലും പിന്നീട് സഹദേവൻ, നകുലൻ, അർജ്ജുനൻ, ഭീമൻ ഏറ്റവും മുന്നിലായി യുധിഷ്ഠിരൻ ഇങ്ങനെ അവർ യാത്ര തുടർന്നു .തുടർന്ന് മുറയനുസരിച്ച് ഓരോരുത്തരായി ഭൂമിയിൽ വീണു തുടങ്ങി . ഏറ്റവും അവസാനമായി ഭീമൻ വീണു . അപ്പോഴും യുധിഷ്ഠിരൻ വീണില്ല . ധർമ്മത്തിന്റെ മൂർത്തിസ്വരൂപമായ അദ്ദേഹത്തിന് ഒരിക്കലും ക്ഷീണമുണ്ടാവുകയില്ല . അദ്ദേഹം യാത്ര തുടർന്നു . ആ സമയം ഒരു നായ അദ്ദേഹത്തെ അനുഗമിച്ചുകൊണ്ടിരുന്നു . അദ്ദേഹവും നായയും സുഹൃത്തുക്കളെപ്പോലെ തിരിഞ്ഞുനോക്കാതെ യാത്ര തുടർന്നു . ഒരു വ്യാഴവട്ടക്കാലം അദ്ദേഹം ഏകനായി നടന്നു. അദ്ദേഹത്തിന് ഭൂമിയിൽ വാഴാനുള്ള സമയം കഴിഞ്ഞിട്ടും മരണം അദ്ദേഹത്തെ ബാധിച്ചില്ല . ഒടുവിൽ ഇന്ദ്രൻ ഒരു തേരുമായി വഴിയിൽ വന്നുനിന്നു അദ്ദേഹത്തോട് തേരിലേറി സ്വർഗ്ഗത്തിലേക്ക് പോരുവാൻ പറഞ്ഞു . എന്നാൽ തന്റെ അനുയായിയായ ആ നായയെ ഉപേക്ഷിച്ചു സ്വർഗ്ഗത്തിലേക്ക് താനില്ലെന്ന് യുധിഷ്ഠിരൻ പറഞ്ഞു . സ്വർഗത്തിൽ നായയെ പ്രവേശിപ്പിക്കാനാകില്ലെന്നു ഇന്ദ്രൻ പറഞ്ഞു . എങ്കിൽ സ്വർഗ്ഗം തനിക്കു വേണ്ടെന്നും യുധിഷ്ഠിരൻ പറഞ്ഞു . ആ സമയം അവിടെ നിന്നിരുന്ന നായ വേഷം മാറുകയും ധർമ്മദേവന്റെ രൂപത്തിൽ പ്രത്യക്ഷനായി യുധിഷ്ഠിരനെ അനുഗ്രഹിക്കുകയും ചെയ്തു . തുടർന്ന് അദ്ദേഹം ഇന്ദ്രനോടൊത്തു സ്വർഗ്ഗത്തിലേക്ക് യാത്രയായി .

സ്വർഗ്ഗത്തിലെത്തിയ യുധിഷ്ഠിരൻ അവിടെ സർവ്വരാലും പൂജ്യനായിരിക്കുന്ന ദുര്യോധനനെ കണ്ടു . ദുഷ്ടനായ അവനിരിക്കുന്ന സ്വർഗ്ഗം തനിക്കു വേണ്ടെന്ന് അദ്ദേഹം പറഞ്ഞു . തുടർന്ന് തന്റെ സഹോദരങ്ങളെയും കർണ്ണനേയും കാണണമെന്ന് ശഠിച്ച അദ്ദേഹത്തിന് ദേവദൂതൻ ഒരു നരകം കാട്ടിക്കൊടുത്തു . അവിടെ അർജ്ജുനനും ഭീമനും കർണ്ണനും സഹദേവനും നകുലനും ദ്രൗപദിയുമൊക്കെ കിടന്നു നരകിക്കുന്നത് അദ്ദേഹം കണ്ടു . തുടർന്ന് തനിക്കു സ്വർഗ്ഗം വേണ്ടെന്നും നരകം മതിയെന്നും ദേവദൂതനോട് തിരികെ പൊയ്ക്കൊള്ളാനും പറഞ്ഞു അദ്ദേഹം ആ നരകത്തിൽ തന്നെ നിന്നു . ആ സമയം ദേവന്മാർ അവിടെ വരികയും , ആ നരകം സ്വർഗ്ഗമായി രൂപപ്പെടുകയും ചെയ്തു . വാസ്തവത്തിൽ അവിടെ നരകമില്ലായിരുന്നു . യുധിഷ്ഠിരനെ അദ്ദേഹത്തിൻറെ ചെറിയൊരു പാപത്തിന്റെ ഫലം അനുഭവിപ്പിക്കാനായി ഇന്ദ്രൻ മായ കാണിച്ചതായിരുന്നു . ഇന്ദ്രൻ അത് അദ്ദേഹത്തെ പറഞ്ഞു ബോധ്യപ്പെടുത്തി . ദ്രോണരെ വധിക്കാനായി "അശ്വത്ഥാമാ ഹത കുഞ്ജര" ( അശ്വത്ഥാമാവ് എന്ന ആന മരിച്ചു ) എന്നൊരു അർദ്ധസത്യം അദ്ദേഹം പറഞ്ഞിരുന്നു . അതിന്റെ ഫലമായി അദ്ദേഹത്തിന് മായാനരകം കാണേണ്ടതായി വന്നു . അതിനുശേഷം അദ്ദേഹം ആകാശഗംഗയിൽ സ്നാനം ചെയ്യുകയും മനുഷ്യദേഹം നഷ്ടപ്പെട്ടു ദിവ്യരൂപം പ്രാപിക്കുകയും ചെയ്തു . അപ്പോൾ അദ്ദേഹത്തിൻറെ ദുര്യോധനനോടുള്ള വൈരം നശിച്ചു . തുടർന്ന് സഹോദരന്മാരിരിക്കുന്ന സ്വർഗ്ഗം അദ്ദേഹത്തിന് ഇന്ദ്രൻ കാട്ടിക്കൊടുത്തു . സ്വർഗ്ഗത്തിൽ അദ്ദേഹം ബന്ധുക്കളെയെല്ലാം ദർശിച്ചു .(വ്യാസഭാരതം).

യുധിഷ്ഠിരൻ അജാതശത്രുവായത്

തിരുത്തുക

രാജസൂയയാഗം സമാപിച്ചതിനു തൊട്ടടുത്ത നിമിഷത്തിൽ വ്യാസമുനി യുധിഷ്ഠിരനെ കണ്ടു . അദ്ദേഹം യുധിഷ്ഠിരനോട് ഇങ്ങനെ പറഞ്ഞു . " അല്ലയോ ധർമ്മപുത്രാ , ഭാവിയിൽ കൊടിയ വിനാശമാണ് ഞാൻ കാണുന്നത് . രാജ്യം മൂലം ക്ഷത്രിയരെല്ലാം നശിക്കും . ദുര്യോധനന്റെയും ശകുനിയുടെയും ദുർനയങ്ങളാണ് അതിനു കാരണമാവുക . കുലത്തിനുള്ളിൽ കടുത്ത സ്പർദ്ധയുണ്ടാകും . ബന്ധുക്കൾ പരസ്പരം കൊന്നു കുലം മുടിക്കും . അതിനാൽ ഭവാൻ യഥോചിതം പ്രവർത്തിച്ചാലും .ഞാൻ വളരെയേറെ ദുർനിമിത്തങ്ങൾ കാണുന്നു .പതിമൂന്നു കൊല്ലക്കാലം ഇതിനു പ്രസക്തിയുണ്ട് . " ഈ വാക്കുകൾ കേട്ട് യുധിഷ്ഠിരൻ വല്ലാതെ ഭയന്നുപോയി . അദ്ദേഹത്തിന് ജീവിതാശ കെട്ട മട്ടായി . അന്ന് മുതൽ അദ്ദേഹം കടുത്തൊരു തീരുമാനമെടുത്തു . " ഇനി ഒരിക്കലും ഞാൻ ആരെയും ശത്രുവായി കാണുകയില്ല . വരുന്ന പതിമൂന്നു കൊല്ലക്കാലം ഞാൻ മൗനിയായും , ആരെയും വെറുക്കാതെയും , ആർക്കും അഹിതം പറയുകയോ പ്രവർത്തിക്കുകയോ ചെയ്യാതെയും കഴിഞ്ഞുകൂടും . ദുഷ്ടനായ ദുര്യോധനനോട് പോലും ക്ഷമിക്കും " . ഈ പ്രതിജ്ഞയെ തുടർന്നാണ് അദ്ദേഹത്തിന് അജാതശത്രു എന്ന് പേരുണ്ടായത് . അജാതശത്രു എന്നാൽ ശത്രുവായി ആരുമില്ലാത്തവൻ എന്നർത്ഥം .

തുടർന്ന് യുധിഷ്ഠിരൻ സഹോദരങ്ങളോട് ക്ഷമ ശീലമാക്കണമെന്നും , കുലനാശം ഭവിക്കാതെ നോക്കണമെന്നും ഉപദേശിച്ചു . ഇതനുസരിച്ചാണ് സ്വതേ കോപിഷ്ഠനായ ഭീമസേനൻ പോലും യുദ്ധം തുടങ്ങുന്നതിനു മുൻപ് സമാധാനം ആഗ്രഹിച്ചത് . കുലനാശം ഒഴിവാക്കുവാൻ യുധിഷ്ഠിരനും അർജ്ജുനനും ഭീമനും വളരെയേറെ ക്ഷമിക്കാൻ തയ്യാറായിരുന്നു . ദുര്യോധനൻ അവരോടു കാണിച്ച ക്രൂരതകൾ പോലും അവർ ക്ഷമിക്കാൻ തയ്യാറായിരുന്നു . ഭീമസേനന്റെ ശാന്തിപ്രസ്താവന ഇതിനൊരു ഉദാഹരണമാണ് .


മഹാഭാരത കഥാപാത്രങ്ങൾ | പാണ്ഡവർ      
യുധിഷ്ഠിരൻ | ഭീമൻ | അർജ്ജുനൻ | നകുലൻ | സഹദേവൻ


"https://ml.wikipedia.org/w/index.php?title=യുധിഷ്ഠിരൻ&oldid=3748226" എന്ന താളിൽനിന്ന് ശേഖരിച്ചത്