ഹൈന്ദവദർശനമനുസരിച്ച് ( ശങ്കരാചാര്യരുടെ അദ്വൈതം അനുസരിച്ചു) പ്രപഞ്ചം മുഴുവനും നിറഞ്ഞുനിൽക്കുന്ന ചൈതന്യധാരയാണ് ബ്രഹ്മം (സംസ്കൃതം: ब्रह्मन्). പ്രപഞ്ചത്തിലുള്ള എല്ലാം ബ്രഹ്മത്തിന്റെ വിവിധ രൂപങ്ങളത്രെ. ബ്രഹ്മം അനന്തവും എങ്ങും നിറഞ്ഞുനിൽക്കുന്നതുമായ ശക്തിയാണ്. എല്ലാം ബ്രഹ്മത്തിൽനിന്ന് ഉണ്ടാകുന്നു. നിലനിൽക്കുമ്പോഴും ബ്രഹ്മത്തിന്റെ ഭാഗം തന്നെ. നശിക്കുമ്പോഴും ബ്രഹ്മത്തിലേക്ക് പോകന്നു. ഹിന്ദു ദർശനമനുസരിച്ച് ഈ വിശ്വത്തിന്റെ പരമസത്യമാണ് ബ്രഹ്മം. വിശ്വത്തിന്റെ കാരണവും കാര്യവും ബ്രഹ്മം തന്നെ. ബ്രഹ്മത്തിൽ നിന്നാണ് വിശ്വത്തിന്റെ ഉത്പത്തി. വിശ്വം ബ്രഹ്മത്തിൽ ആധാരിതമാണ്. ഒടുവിൽ എല്ലാം ബ്രഹ്മത്തിൽ വിലീനമാവുകയും ചെയ്യുന്നു. ബ്രഹ്മം സ്വയം പരമജ്ഞാനം ആകുന്നു. പ്രകാശമാകുന്നു. നിരാകാരവും അനന്തവും നിത്യവും ശാശ്വതവും സർ‌വവ്യാപിയുമാണ് ബ്രഹ്മം. സൃഷ്ടി-സ്ഥിതി-സംഹാരം ബ്രഹ്മത്തിൽ സമ്മേളിക്കുന്നു. ഇവരെയാണ് സഗുണഭാവത്തിൽ ബ്രഹ്മ-വിഷ്ണു-മഹേശ്വരന്മാർ ആയി സങ്കല്പിച്ചിരിക്കുന്നത്. ദേവതകൾ ബ്രഹ്മത്തിന്റെ സഗുണരൂപങ്ങൾ ആണ്. കേരളത്തിലെ പ്രധാന പരബ്രഹ്മക്ഷേത്രം ആലപ്പുഴ ജില്ലയിൽ ബുധനൂർ എന്ന ഗ്രാമത്തിൽ വേതാളം കുന്നിൽ ആണ് മഹാവിഷ്‌ണു, പരമശിവൻ, ആദിപരാശക്തി, വിഘ്നേശ്വരൻ, സുബ്രഹ്മണ്യൻ എന്നിവരെ ബ്രഹ്മത്തിന്റെ മൂർത്തീഭാവങ്ങൾ ആയിട്ടാണ് അവതരിപ്പിച്ചിരിക്കുന്നത്.

ഹൈന്ദവദർശനം
എന്ന പരമ്പരയുടെ ഭാഗം

ഓം
ബ്രഹ്മം · ഓം
ദർശനധാരകൾ

സാംഖ്യം · യോഗം
ന്യായം · വൈശേഷികം
മീമാംസ · ലോകായതം
വേദാന്തം (അദ്വൈതം • വിശിഷ്ടാദ്വൈതം •
ദ്വൈതം)

ദാർശനികർ

പ്രാചീന കാലഘട്ടം
കപില മഹർഷി · പതഞ്ജലി · അക്ഷപാദ ഗൗതമർ
കണാദൻ · ജൈമിനി · വ്യാസൻ
മാർക്കണ്ഡേയൻ
മദ്ധ്യകാലഘട്ടം
കുമാരിലഭട്ട · ശങ്കരാചാര്യർ · രാമാനുജാചാര്യർ ·
മധ്വാചാര്യർ · നിംബാർക്കാചാര്യർ
വല്ലഭാചാര്യർ · മധുസൂദന സരസ്വതി ·
നാംദേവ് · ചൈതന്യ മഹാപ്രഭു · തുളസീദാസ് ·
കബീർ · കമ്പർ · അക്ക മഹാദേവി

ആധുനിക കാലഘട്ടം
രാമകൃഷ്ണ പരമഹംസർ · സ്വാമി വിവേകാനന്ദൻ
രമണ മഹർഷി  · ശ്രീനാരായണഗുരു
ചട്ടമ്പിസ്വാമികൾ  · ശുഭാനന്ദഗുരു
അരബിന്ദോ  · തപോവനസ്വാമി
സ്വാമി ചിന്മയാനന്ദ

സ്വസ്തിക

ഹിന്ദുമതം കവാടം.


ഇതിന് വിപരീതമായി ദ്വൈതവിശ്വാസികളും ഹൈന്ദവരിലുണ്ട്.

പരബ്രഹ്മം തിരുത്തുക

നിർഗുണവും അസീമവുമായ ബ്രഹ്മം.. . അനന്തമായ സത്യം, അനന്തമായ ചിത്തം, അനന്തമായ ആനന്ദം - അതാണ് പരബ്രഹ്മം..

അപരബ്രഹ്മം തിരുത്തുക

ഗുണങ്ങളോടുകൂടിയ ബ്രഹ്മത്തിന്റെ രൂപമാണ് അപരബ്രഹ്മം. ബ്രഹ്മത്തെ പല രൂപം നൽകി പൂജിക്കുന്നു, ആരാധിക്കുന്നു.

നിരുക്തം തിരുത്തുക

ബ്രഹ്മം എന്ന വാക്ക് വന്നത് ബൃ എന്ന സംസ്കൃത ധാതുവിൽ നിന്നാണ്. വളരുക എന്നാണ് ഈ ധാതുവിന്റെ അർത്ഥം.

ആശയവൽക്കരണം തിരുത്തുക

ബ്രഹ്മമാണ് പരമമായ സത്യം. അനാദിയും അനന്തവും എല്ലായിടത്തും എല്ലാവസ്തുക്കളിലും നിറഞ്ഞുനിൽക്കുന്ന ചൈതന്യമാണത്.

ഓം തിരുത്തുക

ബ്രഹ്മത്തെ സൂചിപ്പിക്കുന്ന എകാക്ഷരമാണ് ഓം. ഓം എന്ന ശബ്ദം തുടക്കവും വളർന്ന് പൂർണതയെത്തുന്നതും നേർത്ത് അവസാനിക്കുന്നതുമാണ്. ഇത് ബ്രഹംത്തിൽ നിന്നുള്ള ഉത്ഭവത്തിന്റെയും ബ്രഹ്മമായുള്ള നിലനില്പിന്റെയും ബ്രഹ്മത്തിൽ വിലയം പ്രാപിക്കുന്നതിന്റെയും പ്രതീകമാണ്. എല്ലാ ദേവതകളുടെയും മന്ത്രങ്ങളും സ്തുതികളും ഓം ചേർത്താണ് തുടങ്ങുന്നത്.

ബ്രഹ്മവും ആത്മാവും തിരുത്തുക

ജീവജാലങ്ങളുടെ ശരീരത്തിന് അതീതമായി നിലകൊള്ളുന്ന ജീവ ചൈതന്യതെയാണ് ആത്മാവ് എന്ന് പറയുന്നത്.ആത്മാവും പരമ ചൈതന്യമായ ബ്രഹ്മവും ഒന്ന് തന്നെ ആണെന്നുള്ളതാണ് ഹിന്ദു ധർമം അനുസരിച്ച് ആത്മസാക്ഷാത്കാരത്തിന്റെ അടിസ്ഥാനം.ആത്മാവ് നാശമില്ലാത്തതാണ്.അനശ്വരമായ ആത്മാവിൻറെ പരബ്രഹ്മത്തിലുള്ള ലയനത്തെ മോക്ഷം എന്ന് പറയുന്നു.[അവലംബം ആവശ്യമാണ്]

അദ്വൈതവേദാന്തം തിരുത്തുക

അദ്വൈതം എന്നാൽ, രണ്ട് അല്ലാത്തത് എന്നാണർത്ഥം. അദ്വൈതം എന്ന വാക്ക് സൂചിപ്പിക്കുന്നത് ആത്മവും ബ്രഹ്മവും ഒന്നാണ് എന്നതാണ്. അദ്വൈതസിദ്ധാന്ത പ്രകാരം സത്യമായത്‌ ഒന്നു മാത്രമേയുള്ളൂ. ലോകം മിഥ്യയാണ്‌. എന്തെന്നാൽ സൃഷ്ടി നടന്നിട്ടേയില്ല. സത്യം മറയ്ക്കപ്പെട്ടപ്പോൾ സത്യത്തിനു മുകളിൽ കയറിൽ പാമ്പിനെയെന്നപോൽ കാണപ്പെട്ട ഒരു മിഥ്യാദർശനം മാത്രമാണ് ലോകം. കയറിനു പകരം നാം കണ്ടതായി തോന്നിയ പാമ്പ് ഇല്ലാതെയാകാൻ കയറിനെ തിരിച്ചറിഞ്ഞാൽ മാത്രം മതിയാകും. അതേ സമയം കയറിന്റെ സ്ഥാനത്ത് പാമ്പിനെ കണ്ടു കൊണ്ടിരുന്ന സമയമത്രയും അതു പാമ്പു തന്നെയാണ് എന്ന വിശ്വാസം എല്ലാ അർത്ഥത്തിലും രൂഢമൂലമായിരുന്നു താനും. ഇതാണ് ശ്രീ ശങ്കരന്റെ രജ്ജു-സർപ്പ ഭ്രാന്തി എന്ന ഉദാഹരണം. ആത്യന്തികമായ സത്യം ഒന്നു മാത്രമേയുള്ളൂ, അതു തന്നെയാണ്‌ ബ്രഹ്മം, ആത്മാവ്‌ .

ഭഗവദ് ഗീതയിൽ തിരുത്തുക

(ഭഗവദ് ഗീത, അദ്ധ്യായം 8, ശ്ലോകം 3)

ഇതും കൂടി കാണുക തിരുത്തുക

കുറിപ്പുകളും ആധാരങ്ങളും തിരുത്തുക


ബാഹ്യകണ്ണികൾ തിരുത്തുക

"https://ml.wikipedia.org/w/index.php?title=ബ്രഹ്മം&oldid=4069945" എന്ന താളിൽനിന്ന് ശേഖരിച്ചത്