ഭാരതത്തിലെ പ്രസിദ്ധനായ ഒരു ആത്മീയനേതാവായിരുന്നു സ്വാമി ചിന്മയാനന്ദ (ദേവനാഗരി:स्वामी चिन्मयानन्दः,തമിഴ്:சின்மயானந்தா) (മെയ് 8 1916-ഓഗസ്റ്റ് 3 1993) ജനിച്ചത് കേരളത്തിലെ എറണാകുളം ജില്ലയിലെ പൂത്തംപള്ളി എന്ന ഹിന്ദു നായർ കുടുംബത്തിൽ ആയിരുന്നു. പൂർവകാല പേര് ബാലകൃഷ്ണമേനോൻ (ബാലൻ). പിതാവ് തൃശ്ശൂർ വടക്കേ കുറുപ്പത്ത് കുട്ടൻ മേനോൻ. മാതാവ് പൂത്തമ്പള്ളി പാറുക്കുട്ടിയമ്മ. ഭഗവദ് ഗീതയ്ക്ക് ലോകശ്രദ്ധ നേടിക്കൊടുക്കുന്നതിൽ മുഖ്യപങ്ക് വഹിച്ചത് അദ്ദേഹമാണ്.

സ്വാമി ചിന്മയാനന്ദ സരസ്വതി
ജനനംബാലകൃഷ്ണ മേനോൻ
(1916-05-08)8 മേയ് 1916
എറണാകുളം, കേരളം, ഇന്ത്യ
മരണം3 ഓഗസ്റ്റ് 1993(1993-08-03) (പ്രായം 77)
സാൻ ഡിയഗോ, കാലിഫോർണിയ
ഗുരുശിവാനന്ദ സരസ്വതി
തപോവൻ മഹരാജ്
ഉദ്ധരണി"വികാസപ്രതിരോധകങ്ങളായ എല്ലാ നിഷേധാത്മക ചിന്തകളും നമ്മളിൽ ഉദിച്ചുയരുന്നത്‌ നമ്മെപ്പറ്റിയുള്ള നമ്മുടെ അബദ്ധധാരണകളും ആശയക്കുഴപ്പങ്ങളും കൊണ്ടാണ്‌."""[1]

ഹൈന്ദവദർശനം
എന്ന പരമ്പരയുടെ ഭാഗം

ഓം
ബ്രഹ്മം · ഓം
ദർശനധാരകൾ

സാംഖ്യം · യോഗം
ന്യായം · വൈശേഷികം
മീമാംസ · ലോകായതം
വേദാന്തം (അദ്വൈതം • വിശിഷ്ടാദ്വൈതം •
ദ്വൈതം)

ദാർശനികർ

പ്രാചീന കാലഘട്ടം
കപില മഹർഷി · പതഞ്ജലി · അക്ഷപാദ ഗൗതമർ
കണാദൻ · ജൈമിനി · വ്യാസൻ
മാർക്കണ്ഡേയൻ
മദ്ധ്യകാലഘട്ടം
കുമാരിലഭട്ട · ശങ്കരാചാര്യർ · രാമാനുജാചാര്യർ ·
മധ്വാചാര്യർ · നിംബാർക്കാചാര്യർ
വല്ലഭാചാര്യർ · മധുസൂദന സരസ്വതി ·
നാംദേവ് · ചൈതന്യ മഹാപ്രഭു · തുളസീദാസ് ·
കബീർ · കമ്പർ · അക്ക മഹാദേവി

ആധുനിക കാലഘട്ടം
രാമകൃഷ്ണ പരമഹംസർ · സ്വാമി വിവേകാനന്ദൻ
രമണ മഹർഷി  · ശ്രീനാരായണഗുരു
ചട്ടമ്പിസ്വാമികൾ  · ശുഭാനന്ദഗുരു
അരബിന്ദോ  · തപോവനസ്വാമി
സ്വാമി ചിന്മയാനന്ദ

സ്വസ്തിക

ഹിന്ദുമതം കവാടം.


വിദ്യാഭ്യാസം

തിരുത്തുക

ശ്രീരാമവർമ്മ ഹൈസ്കൂൾ കൊച്ചി,വിവേകോദയം സ്കൂൾ തൃശൂർ,മഹാരാജാസ് കോളേജ് എറണാകുളം,സെന്റ് തോമസ് കോളേജ് തൃശ്ശൂർ,ലഖ്നൗ സർവകലാശാല എന്നിവിടങ്ങളിൽ നിന്ന് പഠനം പൂർത്തിയാക്കി.[2]

പത്രപ്രവർത്തനം

തിരുത്തുക

ഫ്രീപ്രസ്സ് ജേണൽ,നാഷണൽ ഹൊറാൾഡ് എന്നീ പത്രങ്ങളിൽ ജോലി ചെയ്തു.

സ്വാതന്ത്യസമരം

തിരുത്തുക

1942 -ൽ ക്വിറ്റ് ഇന്ത്യാ സമരത്തിൽ പങ്കെടുത്ത് അറസ്റ്റ് വരിച്ചു.

സന്യാസ ജീവിതം

തിരുത്തുക

1947 -ൽ ഹൃഷികേശിലെത്തി സ്വാമി ശിവാനന്ദയുടെ ശിഷ്യനായി.1949 ഫിബ്രവരി 26 ശിവരാത്രി നാളിൽ സ്വാമി ശിവാനന്ദയിൽ നിന്ന് ദീക്ഷ സ്വീകരിക്കുകയും ചിന്മയാനന്ദൻ എന്ന പേരു സ്വീകരിക്കുകയും ചെയ്തു. തപോവന സ്വാമികളിൽ നിന്ന് വേദാന്ത വിദ്യയിൽ പ്രാവീണ്യം നേടി.[3] വേദാന്തത്തിന്റെ പ്രചാരണത്തിനായി 1953 ൽ ചിന്മയ മിഷൻ സ്ഥാപിച്ചു.ചിന്മയാ മിഷൻ, ഇന്ത്യയിലൊട്ടാകെ 300 ഓളം ശാഖകളുമായി വ്യാപിച്ചു കിടക്കുന്നു. 1958 ആഗസ്റ്റ് 30 മുതൽ സെപ്തംബർ 1 വരെ ചിന്മയ മിഷന്റെ ഒന്നാം അഖിലേന്ത്യാ സമ്മേളനം ചെന്നെയിൽ വച്ച് നടന്നു.

1993 ആഗസ്റ്റ് 3 ന് കാലിഫോർണിയയിലെ സാന്റിയാഗോയിൽ വച്ച് ശ്രീചിന്മയാനന്ദ സ്വാമികൾ സമാധിയായി. ഹൃദയാഘാതമായിരുന്നു മരണകാരണം. മൃതദേഹം ഹിമാചൽപ്രദേശിലെ ‌ സിദ്ധബാരിയിൽ സംസ്കരിച്ചു. [4]

  1. http://www.janmabhumidaily.com/jnb/News/82976
  2. ചിന്മയ ശതകം,ശ്രീകാന്ത് കോട്ടയ്ക്കൽ,മാതൃഭൂമി വാരാന്തപ്പതിപ്പ്,മെയ്3,2015
  3. ഒരു കർമയോഗിയുടെ സന്യാസപർവം,രാജീവ് ഇരിങ്ങാലക്കുട,മാതൃഭൂമി ദിനപത്രം,മെയ്8,2015
  4. നന്മയുടെ മിഷൻ ചിന്മയ,കെ.പി പ്രവിത,മാതൃഭൂമി ദിനപത്രം,മെയ്8,2015"https://ml.wikipedia.org/w/index.php?title=ചിന്മയാനന്ദ&oldid=3975852" എന്ന താളിൽനിന്ന് ശേഖരിച്ചത്