വേദത്തിലെ കർമ്മകാണ്ഡത്തെ ആസ്പദമാക്കി സൃഷ്ടിക്കപ്പെട്ടിട്ടുള്ള ഭാരതത്തിലെ പ്രാചീനമായ ആറ് ദർശനങ്ങളിൽ ഒന്നാണ്‌ മീമാംസ. രണ്ട് മീമാംസകൾ ഉണ്ട്. പൂർ‌വ്വ മീമാംസയും ഉത്തരമീമാംസയും. ഉത്തര‌ മീമാംസ വേദാന്തമെന്ന പേരിൽ പ്രത്യേകദർശനമായിത്തീർ‌ന്നിട്ടുണ്ട്. പൂർ‌വ്വമീമാംസ മീമാംസ എന്നും അറിയപ്പെടുന്നു. ജൈമിനിയാണ്‌ മീമാംസയുടെ സ്ഥാപകൻ. അദ്ദേഹത്തിന്റെ മീമാംസാ സൂത്രം ആണ്‌ അടിസ്ഥാന ഗ്രന്ഥം.

ഹൈന്ദവദർശനം
എന്ന പരമ്പരയുടെ ഭാഗം

ഓം
ബ്രഹ്മം · ഓം
ദർശനധാരകൾ

സാംഖ്യം · യോഗം
ന്യായം · വൈശേഷികം
മീമാംസ · ലോകായതം
വേദാന്തം (അദ്വൈതം • വിശിഷ്ടാദ്വൈതം •
ദ്വൈതം)

ദാർശനികർ

പ്രാചീന കാലഘട്ടം
കപില മഹർഷി · പതഞ്ജലി · അക്ഷപാദ ഗൗതമർ
കണാദൻ · ജൈമിനി · വ്യാസൻ
മാർക്കണ്ഡേയൻ
മദ്ധ്യകാലഘട്ടം
കുമാരിലഭട്ട · ശങ്കരാചാര്യർ · രാമാനുജാചാര്യർ ·
മധ്വാചാര്യർ · നിംബാർക്കാചാര്യർ
വല്ലഭാചാര്യർ · മധുസൂദന സരസ്വതി ·
നാംദേവ് · ചൈതന്യ മഹാപ്രഭു · തുളസീദാസ് ·
കബീർ · കമ്പർ · അക്ക മഹാദേവി

ആധുനിക കാലഘട്ടം
രാമകൃഷ്ണ പരമഹംസർ · സ്വാമി വിവേകാനന്ദൻ
രമണ മഹർഷി  · ശ്രീനാരായണഗുരു
ചട്ടമ്പിസ്വാമികൾ  · ശുഭാനന്ദഗുരു
അരബിന്ദോ  · തപോവനസ്വാമി
സ്വാമി ചിന്മയാനന്ദ

സ്വസ്തിക

ഹിന്ദുമതം കവാടം.


നിരുക്തം

തിരുത്തുക

മീമാംസ എന്ന സംസ്കൃത പദത്തിന്റെ അർത്ഥം പരിശോധന, അന്വേഷണം എന്നാണ്‌. പൂർ‌വ്വ മീമാംസ എന്നാൽ മുന്നേയുള്ള അന്വേഷണം എന്നും. വേദങ്ങളിൽ അടിസ്ഥാനമാക്കിയുള്ള പ്രപഞ്ച സത്യത്തിലേക്കുള്ള അന്വേഷണം ആണ്‌ മീമാംസ കൊണ്ട് ഉദ്ദേശിക്കുന്നത്. പൂർവ്വ മീമാംസ എന്ന പേരിൽ പ്രസിദ്ധമായ ഈ ദർശനം അധ്വര മീമാംസ, കർമ്മകാണ്ഡം എന്നീ പേരുകളിലും വ്യവഹരിക്കപ്പെടുന്നു.

ജൈമിനിയുടേ കാലഘട്ടം നിർണ്ണയിക്കാൻ സാധിച്ചിട്ടില്ല. ക്രി.മു. നാലാം നൂറ്റാണ്ടിനിടയിലാണെന്ന് ഡോ. രാധാകൃഷ്ണൻ അഭിപ്രായപ്പെട്ടു. 6നു 2നും ഇടക്കാണെന്നാണ്‌ മറ്റു ചില ചരിത്രകാരന്മാർ കരുതുന്നത്. ക്രി.മു. 150 ആം മാറ്റാണ്ടിനോടടുത്ത് ജീവിച്ചിരുന്ന പതഞ്ജലി യുടെ മഹാഭാഷ്യത്തിൽ മീമാംസയെപ്പറ്റി പരാമർശമുണ്ട്.

വ്യാഖ്യാതാക്കൾ

തിരുത്തുക

1.ഉപവർഷൻ വൃത്തിക്കാരൻ എന്ന പേരിൽ അറിയപ്പെടുന്ന ഉപവർഷൻ ആണ് ജൈമിനീയ സൂത്രങ്ങളുടെ ഏറ്റവും പ്രാചീനനായ വ്യാഖ്യാതാവ്. ഉപവർഷന്റെ കാലം കൃത്യമായി ഗണിക്കപ്പെട്ടിട്ടില്ല. ക്രിസ്തുവിന് മുമ്പ് 100നും ഏ.ഡി.200നും ഇടയിലായിരിക്കണമെന്നും അഭിപ്രായമുണ്ട്. ഭാഷ്യകാരൻ ശ്രീ ശബരസ്വാമി അത്യാദരപൂർവം ഉപവർഷനെ ഭഗവാൻ എന്ന് സംബോധന ചെയ്യുന്നതായി കാണാം.

2.ഭവദാസൻ

ഉപവർഷനുശേഷം വരുന്ന മറ്റൊരു പ്രാചീന വ്യാഖ്യാതാവാണ് ഭവദാസാചാര്യൻ. അദ്ദേഹത്തിന്റെ വൃത്തി ലഭ്യമല്ലാത്തതിനാൽ പ്രമാണങ്ങളുടെയും മറ്റു വിഷയങ്ങളുടെയും കാര്യത്തിൽ അദ്ദേഹത്തിന്റെ അഭിപ്രായം വ്യക്തമല്ല. എന്നാൽ, കുമാരിലഭട്ടന്റെ വർത്തികം ചർച്ചചെയ്യുമ്പോൾ ഭവദാസാചാര്യന്റെ അഭിപ്രായങ്ങൾ (अथातो धर्मजिज्ञासा എന്നത്തിൽ अथातो എന്നത് ഒറ്റപദമാണ് എന്ന് ഭവദാസൻ അഭിപ്രായപ്പെടുന്നു.) കൂടുതൽ വ്യക്തമാക്കപ്പെടുന്നുണ്ട്.

3.ശബരസ്വാമി

ഇന്ന് ലഭ്യമാകുന്ന പ്രാചീനമായ വ്യാഖ്യാനം ശബരസ്വാമിയുടെ ശാബരഭാഷ്യമാണ്. അദ്ദേഹത്തെ ഭാഷ്യകാരൻ എന്ന് വിളിക്കുന്നു. ഉപവർഷന് ശേഷവും ഭർതൃമിത്രന് മുമ്പും ആയി ഏ.ഡി. 200 ആണ് അദ്ദേഹത്തിന്റെ കാലഘട്ടമെന്ന് കരുതുന്നു. ശാബരഭാഷ്യം പഠിക്കുന്ന ഒരുവന് സമ്പ്രദായത്തിലെ സാമ്യം കൊണ്ട് പതഞ്ജലിയുടെ മഹാഭാഷ്യവും ആചാരസ്വാമികളുടെ ബ്രഹ്മസൂത്രവും എപ്പോഴും ഓർമയിൽ വന്നുചേരും എന്ന് -ഡോ. ടി.ആര്യ ദേവി അഭിപ്രായപ്പെടുന്നുണ്ട്. ശാബരഭാഷ്യത്തിന്, കുമാരിലഭട്ടൻ, പ്രഭാകരൻ, മുരാരി എന്നീ മൂന്നു പണ്ഡിതന്മാർ വ്യാഖ്യാനം രചിച്ചിട്ടുണ്ട്. ശ്ലോകവാർത്തികം, തന്ത്രവാർത്തികം, ടുപ്ടീകാ എന്നിവ കുമാരിലഭട്ടനാൽ രചിതമായ ശാബരഭാഷ്യത്തിന്റെ വ്യാഖ്യാനങ്ങൾ ആണ്. പ്രഭാകരനാൽ രചിതമായ വ്യാഖ്യാനമാണ് ബൃഹതി.

അർത്ഥസംഗ്രഹസാരം (മലയാള വ്യാഖ്യാനം) അർത്ഥസംഗ്രഹം- Dr.T.Aryadevi

കുറിപ്പുകൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=മീമാംസ&oldid=3361668" എന്ന താളിൽനിന്ന് ശേഖരിച്ചത്