പാഞ്ചാലരാജകുമാരിയും പാണ്ഡവപത്നിയുമായ ദ്രൗപതിക്ക് ജ്യേഷ്ഠ പാണ്ഡവനായ യുധിഷ്ഠിരനിൽ ജനിച്ച പുത്രിയാണ് സുതാനു. ഉപപാണ്ഡവർക്ക് മുൻപേ ജനിച്ചു. കൃഷ്ണന് സത്യഭാമയിൽ ജനിച്ച ഭാനുവാണ് സുതാനുവിനെ വിവാഹം ചെയ്തത്. സുതാനുവിന് ഭാനുവിൽ ജനിച്ച പുത്രനാണ് വജ്രൻ. ഭാനുമതി (ദുര്യോധനപത്നിയല്ല) എന്ന പുത്രിയും ഉണ്ട്.

"https://ml.wikipedia.org/w/index.php?title=സുതാനു&oldid=3936525" എന്ന താളിൽനിന്ന് ശേഖരിച്ചത്