മാസിക
മാസത്തിലൊരിക്കൽ പതിവായി പ്രസിദ്ധീകരിക്കുന്ന മാസിക
മാസത്തിൽ ഒരിക്കൽ പുറത്തുവരുന്ന ആനുകാലികപ്രസിദ്ധീകരണമാണ് മാസിക. പത്രങ്ങളുടെ കൂടെ സൗജന്യമായോ ചുരുങ്ങിയ അധികനിരക്കിലോ മുപ്പതു ദിവസത്തിലൊരിക്കൽ നൽകുന്ന പ്രസിദ്ധീകരണങ്ങളെ ഈ ഗണത്തിൽ പെടുത്താറില്ല.
ഇന്ത്യയിൽ രജിസ്ട്രാർ ഓഫ് ന്യൂസ്പേപ്പേഴ്സ് ഇന്ത്യയുടെ നിബന്ധനകൾക്കും അനുമതിക്കും വിധേയമായാണ് അച്ചടിച്ച മാസികകൾ പ്രസിദ്ധീകരിക്കുന്നത്. വിജ്ഞാനകൈരളി, ഭാഷാപോഷിണി, ശാസ്ത്രകേരളം ശാസ്ത്രഗതി, സ്കൂൾവാർത്ത, രാഷ്ട്രശബ്ദം, തുടങ്ങിയവ മലയാളത്തിലെ മാസികകളിൽ ചിലതാണ്. മിക്ക ഭാഷകളിലും മാസികകൾ ഇറങ്ങുന്നുണ്ട്. ഇപ്പോൾ ഇ-മാസികകളും ലഭ്യമാണ്.