തെങ്ങ്, പന എന്നിവയുടെ നീണ്ട ഇലകൾക്കാണ് ഓല എന്നു പറയുന്നത്. ഇതിന്റെ ഇലയ്ക്ക് ധാരാളം കീറുകൾ ഉണ്ടാകും. വായു കടന്നു പോകാനുള്ള സൌകര്യത്തിനു വേണ്ടിയാണ് ഇത്. തെങ്ങിന്റെ ഓല അടുപ്പിൽ തീ കത്തിക്കാനും, അത് കെട്ടുകളാക്കി ചൂട്ട് എന്നു പേരിൽ രാത്രി യാത്രയ്ക്കുള്ള വിളാക്കായും പണ്ട് ഉപയോഗിച്ചിരുന്നു. പനയോലകൾ ഓലക്കുട നിർമ്മിക്കാനും എഴുതാനും ഉപയോഗിച്ചിരുന്നു. എഴുത്താണി ഉപയോഗിച്ചാണ് ഇതിൽ എഴുതിയിരുന്നത്. വീടുകളുടെ മേൽക്കൂര മേയാൻ ഓലകൾ വ്യാപകമായി ഉപയോഗിച്ചു പോന്നിരുന്നു.

ചിത്രശാല

തിരുത്തുക
"https://ml.wikipedia.org/w/index.php?title=ഓല&oldid=2522041" എന്ന താളിൽനിന്ന് ശേഖരിച്ചത്