കേരള സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് കുട്ടികൾക്കായി പ്രസിദ്ധീകരിക്കുന്ന ബാലമാസികയാണ് തളിര്. കേരള സംസ്ഥാന ജവഹർ ബാലഭവനായിരുന്നു ആദ്യകാലത്ത് തളിര് മാസിക നടത്തിയിരുന്നത്. 1995 മുതൽ മാസിക കേരള സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് ഏറ്റെടുത്തു പ്രസിദ്ധീകരിച്ചു വരുന്നു[1]. പത്ത് വയസ്സിനും പതിനെട്ട് വയസ്സിനും ഇടയിൽ പ്രായമുള്ള കുട്ടികളെ ഉദ്ദേശിച്ചാണ് ഈ മാസിക പുറത്തിറക്കുന്നത്. കേരളത്തിൽ കുട്ടികൾക്കായി സർക്കാർ തലത്തിൽ പ്രസിദ്ധീകരിക്കുന്ന ഏക മാസിക കൂടിയാണിത്. മലയാളത്തിൻറെ പ്രമുഖ കവി ശ്രീമതി സുഗതകുമാരി ചീഫ് എഡിറ്റർ ആയും കേരള സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ പള്ളിയറ ശ്രീധരൻ എഡിറ്റർ ആയും പ്രവർത്തിച്ച് വരുന്നു.

തളിര് മാസികയുടെ പുറംചട്ട

പംക്തികൾ തിരുത്തുക


അവലംബം തിരുത്തുക

  1. http://www.ksicl.org/index.php?option=com_content&view=article&id=65&Itemid=18
"https://ml.wikipedia.org/w/index.php?title=തളിര്&oldid=2392850" എന്ന താളിൽനിന്ന് ശേഖരിച്ചത്