ആരോഗ്യവിഷയങ്ങൾ പ്രതിപാദിക്കുന്ന മലയാളത്തിലെ ഒരു ആനുകാലികപ്രസിദ്ധീകരണമാണ് മാതൃഭൂമി ആരോഗ്യമാസിക. 1997 ഫെബ്രുവരി 19-നാണ് ഈ മാസിക പ്രസിദ്ധീകരണമാരംഭിച്ചത്.[1] മാതൃഭൂമി പബ്ലിക്കേഷൻസ് പ്രസിദ്ധീകരിക്കുന്ന ആരോഗ്യമാസിക കോഴിക്കോട്ട് നിന്ന് പുറത്തിറങ്ങുന്നു.

ഓരോ ലക്കത്തിലും ഓരോ വിഷയങ്ങൾ അടിസ്ഥാനമാക്കി സ്പെഷ്യൽ പതിപ്പുകൾ പുറത്തിറക്കുന്നു. ആധുനിക വൈദ്യശാസ്ത്രം, ആയുർവേദം, ഹോമിയോപ്പതി, പ്രകൃതി ചികിത്സ എന്നീ ചികിത്സാവിഭാഗങ്ങളിലെ ലേഖനങ്ങൾ എല്ലാ ലക്കത്തിലും ഉണ്ടാവും.

ഇതുംകൂടി കാണുക

തിരുത്തുക
  1. "Milestones". മാതൃഭൂമി. Archived from the original on 2008-11-09. Retrieved നവംബർ 27, 2008.


"https://ml.wikipedia.org/w/index.php?title=മാതൃഭൂമി_ആരോഗ്യമാസിക&oldid=4140720" എന്ന താളിൽനിന്ന് ശേഖരിച്ചത്