ശാസ്ത്രകേരളം
(ശാസ്ത്രകേരളം (മാസിക) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഈ ലേഖനം ഏതെങ്കിലും സ്രോതസ്സുകളിൽ നിന്നുള്ള വേണ്ടത്ര തെളിവുകൾ ഉൾക്കൊള്ളുന്നില്ല. ദയവായി യോഗ്യങ്ങളായ സ്രോതസ്സുകളിൽ നിന്നുമുള്ള അവലംബങ്ങൾ ചേർത്ത് ലേഖനം മെച്ചപ്പെടുത്തുക. അവലംബമില്ലാത്ത വസ്തുതകൾ ചോദ്യം ചെയ്യപ്പെടുകയും നീക്കപ്പെടുകയും ചെയ്തേക്കാം. |
കേരള ശാസ്ത്രസാഹിത്യ പരിഷത്ത് പ്രസിദ്ധീകരിക്കുന്ന ശാസ്ത്ര മാസികയാണ് ശാസ്ത്രകേരളം. .മലയാളത്തിൽ പ്രസിദ്ധീകരിക്കുന്ന ഏക ശാസ്ത്ര മാസിക ഇതാണ്. ഹൈസ്കൂൾ, ഹയർസെക്കന്ററി തലങ്ങളിലുള്ള കുട്ടികളേയും പൊതു ജനങ്ങളേയും ഉദ്ദേശിച്ചുള്ള ശാസ്ത്ര സംബന്ധിയായ വിഷയങ്ങൾ ആണിതിൽ പ്രസിദ്ധീകരിക്കുന്നത്. ഇതു കൂടാതെ യുറീക്ക,ശാസ്ത്രഗതി എന്നീ ആനുകാലികങ്ങളും ശാസ്ത്ര സാഹിത്യ പരിഷത്ത് പ്രസിദ്ധീകരിക്കുന്നുണ്ട്. ഇതിലെ കാലിഡോസ്കോപ്പ് പോലുള്ള പംക്തികൾ ഏറെ ശ്രദ്ധിക്കപ്പെടുന്നവയാണ്. ഏകദേശം 10,000 കോപ്പികളാണ് കേരളത്തിന്റെ പല ജില്ലകളിലായി ചെലവാകുന്നത് [അവലംബം ആവശ്യമാണ്]. . കോഴിക്കോട് ചാലപ്പുറത്ത്പ്രവർത്തിക്കുന്ന പരിഷത്ത് ഭവനാണ് ഈ മാസികയുടെ ആസ്ഥാനം.42 വർഷമായി മുടങ്ങാതെ ഈ മാസിക പ്രസിദ്ധീകരിക്കുന്നുണ്ട്.
പത്രാധിപ സമിതി
തിരുത്തുക- എഡിറ്റർ-പി.സുനിൽദേവ്
- അസോസിയേറ്റ് എഡിറ്റർ- എം.ടി. മുരളി
- മാനേജിങ് എഡിറ്റർ- ഗോപിനാഥൻ
- ഡോ. ബാലകൃഷ്ണൻ ചെറുപ്പ
- പ്രൊഫസർ.കെ. പാപ്പൂട്ടി
- പ്രവീൺചന്ദ്ര
- ഡോ.പി.മുഹമ്മദ് ഷാഫി
- വിജയകുമാർ ബ്ലാത്തൂർ
- ജസ്റ്റിൻ ജോസഫ്
- ഡോ.ഷാജി.എൻ
- ടി.പി.വിശ്വനാഥൻ
- മോഹനകൃഷ്ണൻ കാലടി
- ഇ.അബ്ദുൾ ഹമീദ്
- അപർണ്ണ മർക്കോസ്
പ്രധാന പംക്തികൾ
തിരുത്തുക- കാലിഡോസ്കോപ്പ്
- ബഹിരാകാശ വാർത്തകൾ- പി.ആർ.ചന്ദ്രമോഹൻ
- ഈ മാസത്തെ ആകാശം(നക്ഷത്ര നിരീക്ഷണം)
- പരിസ്ഥിതിക്കുറിപ്പുകൾ- പി.ബി.എൻ
- ക്ലോസപ്പ്-വിജയകുമാർ ബ്ലാത്തൂർ
- ലോകജാലകം-ബി. ഇക്ബാൽ
- കാഴ്ചയ്ക്കപ്പുറം
- പദപ്രശ്നം
- ഫോട്ടോക്വിസ്
- തുടർ വിദ്യാഭ്യാസം
- ശാസ്ത്ര ജാലകം