മഹാഭാരതത്തിലെ സ്ത്രീ കഥാപാത്രങ്ങൾ
കഥാപാത്രം | കുറിപ്പ് |
---|---|
അഹിലാവതി | ഭീമസേനന്ററെ പുത്രനായ ഘടോത്കചന്റെ പത്നി. |
അംബ | കാശി മഹാരാജാവിൻറെ പുത്രി. |
അംബിക | കാശിമഹാരാജാവിന്റെ പുത്രിو വിചിത്രവീര്യന്റെ പത്നി. ധൃതരാഷ്ട്രരുടെ മാതാവ്. |
അംബാലിക | വിചിത്രവീര്യന്റെ പത്നി. പാണ്ഡുവിന്റെ മാതാവ്. |
ഉത്തര | അഭിമന്യു ആണ് ഉത്തരയെ വിവാഹം കഴിച്ചത്. ഉത്തരയിൽ അഭിമന്യുവിനു ജനിച്ച പുത്രനായിരുന്നു പരീക്ഷിത്ത്. |
കുന്തി | പാണ്ഡു മഹാരാജന്റെ പത്നിയും പഞ്ചപാണ്ഡവരിലെ ആദ്യ മൂന്ന് പേരുടെ അമ്മ. |
ഗംഗാദേവി | ചന്ദ്രവംശത്തിലെ മഹാരാജവായിരുന്ന ശന്തനുവിന്റെ പത്നി . അതിൽ ദേവിക്കു ജനിച്ച എട്ടാമത്തെ പുത്രനാണ് ഭീഷ്മർ. |
ഗാന്ധാരി | ധൃതരാഷ്ട്രരുടെ പത്നിയും കൌരവരുടെ മാതാവും. ഗാന്ധാര രാജാവായിരുന്ന സുബലന്റെ പുത്രി. |
ജരിത | പെൺകിളിയായ ഒരു സാരംഗപക്ഷിയാണ് ജരിത.ജരിതയുടെ കൂട്ട് ആൺപക്ഷിയായിരുന്ന മന്ദപാലനായിരുന്നു. |
ദേവകി | വസുദേവരുടെ ഭാര്യ, ശ്രീകൃഷ്ണന്റെ അമ്മ. |
പൂതന | ശ്രീകൃഷ്ണനെ കൊല്ലാൻ വന്ന രാക്ഷസി. |
രാധ | ശ്രീകൃഷ്ണന്റെ ബാല്യകാലസഖിയും കാമുകിയും. |
ദേവയാനി | അസുരഗുരുവായിരുന്ന ശുക്രാചാര്യർക്ക് ഊർജ്ജസ്വതിയിൽ ജനിച്ച പുത്രിയാണ് ദേവയാനി. |
ദ്രൗപദി | പാണ്ഡവപത്നിയായ ദ്രൗപദി ദ്രുപദപുത്രിയാണ്.പാഞ്ചാലി എന്നും അറിയപ്പെടുന്നു. |
നാളായണി | ദ്രുപദപുത്രിയായ പാഞ്ചാലിയുടെ പൂർവ്വ ജന്മമായിരുന്നു നാളായണി. |
മദ്രാവതി | പരീക്ഷിത്ത് രാജാവിന്റെ പത്നിയാണ് മദ്രാവതി. |
മാദ്രി | പാണ്ഡു മഹാരാജന്റെ രണ്ടാമത്തെ പത്നിയും പഞ്ചപാണ്ഡവരിലെ ഇളയ രണ്ടുപേരുടെ അമ്മയുമാണ് മാദ്രി. |
രുക്മിണി | ശ്രീകൃഷ്ണന്റെ പ്രധാന പത്നി. വിദർഭ രാജ്യത്തെ രാജാവായിരുന്ന ഭീഷ്മകന്റെ പുത്രി. |
സത്യവതി | ചന്ദ്രവംശത്തിലെ പ്രസിദ്ധനായ രാജാവായിരുന്ന ശന്തനുവിന്റെ പത്നി. |
സുകന്യ | വൈവസ്വതമനുവിന്റെ പുത്രന്മാരിൽ പ്രസിദ്ധനായ രാജാവായിരുന്നു ശര്യാതിയുടെ ഏക പുത്രി. |
സുദേഷണ | മത്സ്യരാജാവിന്റെ (വിരാടം) പത്നിയും മഹാറാണിയും. |
സുഭദ്ര | കൃഷ്ണന്റെ സഹോദരിയായ സുഭദ്ര അർജുനന്റെ പത്നിയാണ്. ഈ ദാമ്പത്യത്തിൽ പിറന്ന പുത്രനാണ് അഭിമന്യു. |
ഹിഡിംബി | ഭീമന്റെ ഭാര്യയായ രാക്ഷസി, ഘടോത്കചന്റെ അമ്മ. |
സത്യഭാമ | കൃഷ്ണന്റെ മൂന്നാം ഭാര്യ.സത്രജിതിന്റെ മകൾ.ഭൂമിദേവി തൻ അവതാരം.ദ്രൗപദി അർജ്ജുനൻ മാരുടെ സുഹൃത്ത്. |
തിലോത്തമ | സുന്ദ- ഉപസുന്ദ എന്നിവരുടെ മരനത്തിനായി ബ്രഹ്മാവ് സൃഷ്ടിച്ചു.തിലത്തിൽ നിന്നും ഉത്തമം ആയത് എന്നർത്ഥം. |
ശകുന്തള | ദുഷ്യന്തന്റെ പത്നി |
രേവതി | ബലരാമപത്നി. നിഷാദൻ, ഉൽമുഖൻ, വത്സല എന്നിവരുടെ അമ്മ. കുശസ്ഥലി രാജ കകുദ്മി രേവതന്റെ മകൾ. യാദവ കുല പ്രഥമ കുല വധു. ശ്രീ കൃഷ്ണന്റെ ജ്യേഷ്ടതി. |
ദമയന്തി | വിദർഭ രാജാവായ ഭീമന്റെ മകൾ, നളന്റെ പത്നി |
ദുശ്ശള | കൗരവരുടെ സഹോദരി. സിന്ധുരാജാവ് ജയദ്രഥൻ്റെ പത്നി. സുരഥൻറെ മാതാവ്. ധൃതരാഷ്ട്രരുടെയും ഗാന്ധാരിയുടെയും ഏക പുത്രി |
ഭാനുമതി | ദുര്യോധനന്റെ പത്നി. ലക്ഷ്മണൻ്റെയും ലക്ഷ്മണയുടെയും മാതാവ്. കലിംഗ രാജകുമാരി. കലിംഗ രാജാവ് ചിത്രാംഗദൻ്റെ പുത്രി. |
അനസൂയ | അത്രി മഹർഷിയുടെ പത്നി. |
താര | ദേവഗുരുവായ ബൃഹസ്പതിയുടെ പത്നി. ചന്ദ്രപുത്രനായ ബുധൻ്റെ മാതാവ്. |
ശർമ്മിഷ്ഠ | യയാതിയുടെ പത്നി, രാക്ഷസരാജാവ് വൃഷപ്ർവ്വാവിന്റെ മകൾ |
മാധവി | ചന്ദ്രവംശ രാജാവ് യയാതിക്ക് ആദ്യ പത്നിയിൽ ജനിച്ച പുത്രി. |
ഉഷ | ബാണാസുരന്റെ മകൾ |
വപുഷ്ടമ | ജനമേജയന്റെ പത്നി. ഭീമന്റെയും ബലന്ധരയുടെയും മകനായ സർവഗൻ(ധർമത്രാതൻ) ൻ്റെ മകളുടെ മകൾ. കാശി രാജകുമാരി. |
ഉലൂപി | ഐരവത വംശത്തിലെ നാഗ രാജാവ് കൗരവ്യ റാണി വിഷവഹിനി എന്നിവരുടെ മകൾ.അർജ്ജുനന്റെ രണ്ടാം ഭാര്യ.ഇരാവന്റെ അമ്മ. നാഗ ലോകത്തിന്റെ ചക്രവർത്തിനി. |
ദേവിക | യുധിഷ്ഠിരന്റെ രണ്ടാം ഭാര്യ.സത്യകിയുടെ സഹോദരി തുല്യ.കൃഷ്ണ സഹപാഠി. യൗദ്ധേയന്റെ അമ്മ. ശിവി രാജാവും ദ്രാവിഡ വംശജനും ആയ ഗോവസേനന്റെ മകൾ.സ്വയംവര ത്തിൽ യുധിഷിരനെ തിരഞ്ഞെടുത്തു. |
വിജയ | സഹദേവന്റെ രണ്ടാം ഭാര്യ.ദക്ഷിണ മാദ്ര രാജാവും ശല്യൻ്റെ സഹോദരനായ ദ്യുതിമാന്റെ മകൾ.സുഹോത്രന്റെ അമ്മ.ശല്യർക്ക് ശേഷം മാദ്രത്തിൻ്റെ റാണി. |
സുതാനു | ഹരിവംശ പുരാണ പ്രകാരം യുധിഷ്ഠിരൻ ദ്രൗപദി എന്നിവരുടെ പ്രഥമ പുത്രി(ഉപ പാണ്ഡവർക്ക് മുൻപ് ജനിച്ചു).ശ്രീകൃഷ്ണൻ - സത്യഭാമ എന്നിവരുടെ മകനായ അശ്വഭാനൂ വിൻറെ ഭാര്യ. വജ്രൻ,ഭാനുപ്രിയ എന്നിവരുടെ അമ്മ. |
ജാംബവതി | ജാംബവാന്റെ മകൾ.കൃഷ്ണന്റെ രണ്ടാം ഭാര്യ. സംബൻ,പുരുജിത്, മിത്രാവതി എന്നിവരുടെ അമ്മ.ബ്രഹ്മാവിന്റെ പൗത്രീ. |
കാളിന്ദി | കൃഷ്ണന്റെ നാലാം ഭാര്യ. യമുനാ നദിയുടെ അധിപ.വീരജയുടെ പുനർ ജന്മം. സൂര്യദേവ പുത്രി.ശനി, യമ,കർണൻ എന്നിവരുടെ സഹോദരി. ശ്രുതന്റെ അമ്മ. |
മിത്രവിന്ദ | അവന്തിയിലെ രാജ കുമാരി. ജയസേനൻ രജധിദേവി എന്നിവരുടെ മകൾ. വിൻഡ അനിവിൻഡ എന്നിവരുടെ സഹോദരി.കൃഷ്ണന്റെ അഞ്ചാം ഭാര്യ.വൃകന്റെ അമ്മ. |
നഗ്നജിതി(സത്യ) | അയോധ്യയിലെ രാജ കുമാരി.നഗ്നജിതന്റെ മകൾ. ഏഴു കാളകളെ പൂട്ടി കൃഷ്ണൻ വിവാഹം ചെയ്തു. നിള ദേവിയുടെ രൂപം. |
ചരുഹാസിനി | മാദ്ര രാജൻ ബൃഹത് സേനന്റെ മകൾ.കൃഷ്ണന്റെ അഷ്ട ഭാര്യമാരിൽ ഒരാള്.ലക്ഷന എന്നും പേര്. |
ഭദ്ര | ശ്രുത ദേവിയുടെ മകൾ.കൃഷ്ണന്റെ 8 ആം ഭാര്യ. |
കരേണുമതി | ചേദി രാജ കുമാരി.നകുലന്റെ ഭാര്യ. ശിശുപാല ന്റെ മകൾ.ദൃഷ്ടകെടുവിന്റെ സഹോദരി.നിരാമിത്രന്റെ അമ്മ.മാദ്രതിന്റെ റാണി. |
ചിത്രാംഗദ | അർജ്ജുനന്റെ മൂന്നാം ഭാര്യ. ചിത്രവാഹനൻ- വസുന്ധര എന്നിവരുടെ മകൾ.ബബ്രുവഹനന്റെ അമ്മ.മണിപ്പൂരിലെ മഹാറാണി. |
ബലന്ധര | കാശിരാജവിന്റെ മകൾ.ഭീമന്റെ മൂന്നാം ഭാര്യ.സർവഗന്റെ അമ്മ. |
പ്രമീള | നാരീപുരതെ റാണി.അർജ്ജുനന്റെ ഭാര്യയായി കുറച്ച് നാൾ കഴിഞ്ഞു. |
ജ്യോത്സ്യന | ദുശ്ശാസനൻ്റെ ഭാര്യ. ത്രിഗർത രാജകുമാരി. ഭരതൻ്റെ അമ്മ |
വൃഷാലി | കർണന്റെ ഭാര്യ.സത്യസേന സഹോദരി.കർണന്റെ ബാല്യ കാല സഖി.9 പുത്രന്മാർ. |
രുക്‌മാവതി | പ്രദ്യുംന പത്നി.അനിരുദ്ധൻ തൻ അമ്മ |
മായാവതി | പ്രദ്യുമ്ന പത്നി. രതി ദേവിയുടെ അവതാരം. |
പ്രഭാവതി | സുനഭ പുത്രി.രാക്ഷസ രാജകുമാരി. പ്രദ്യുന്ന പത്നി. |
ലക്ഷ്മണ | ദുര്യോധന പുത്രി.കൃഷ്ണ പുത്രൻ സാംബന്റെ ഭാര്യ.ഉഷ്‌നീകന്റെ അമ്മ. |
ഗുനാവതി | സുനാഭ പുത്രി. സാംബാന്റെ പത്നി. |
ശശിരേഖ/വത്സല | ബലരാമ പുത്രി.അഭിമന്യുവിനെ പത്നി(ദക്ഷിണേന്ത്യൻ മഹാഭാരത പ്രകാരം). അഭിലാഷ,വിശാഖ എന്നിവരുടെ അമ്മയായി ആവിഷ്കരിച്ചിരിക്കുന്നു. |
ഉർവശി | നാരായണ മഹൃഷിയുടെ തുടയിൽ നിന്നും ജനനം.പുരുരവസ്,വിഭണ്ടകൻ എന്നിവരുടെ ഭാര്യയായി.അർജ്ജുനനെ പ്രണയിച്ചു. |
രോഹിണി | വാസുദേവ പത്നി.ബലരാമൻ,സുഭദ്ര എന്നിവരുടെ അമ്മ. |
മോഹിനി | വിഷ്ണുവിന്റെ സ്ത്രീ രൂപം.മഹാദേവനെ വരെ മോഹിപ്പിച്ചു.ഇരാവാന്റെ ആഗ്രഹ പൂർത്തീകരണത്തിനായി മഹൽസ എന്ന യുവസുന്ദരി ആയി ഒരു ദിവസത്തേക്ക് ഇരാവൻെറ പത്നി ആയി മാറി. |
ജാഹ്നപദി | അമരാവതി യിലേ ഒരു അപ്സരസ്. ശരദ്വാനെ മോഹിപ്പിച്ചു.കൃപാചര്യർ,കൃപി(ദ്രോണ പത്നി)എന്നിവരുടെ അമ്മ. |
കൃപി | ദ്രോണ പത്നി.അശ്വതമാവിന്റെ അമ്മ. ശരദ്വാൻ- ജഹ്‌നപദി എന്നിവരുടെ പുത്രി. |
പൃഷധി | ദ്രുപത രാജാവിന്റെ ഭാര്യ. കോകില എന്ന് യഥാർത്ഥ നാമം. പൃഷതന്റെ മരുമകൾ ആയതിനാൽ പൃഷാധി. ശിഖണ്ഡി,സത്യജിത്ത്, യുധമന്യു, ഉത്തമൗജാസ് എന്നിവരുടെ അമ്മ.ദൃഷ്യദ്യുമനന്റെയും ദ്രൗപദിയുടെയും വളർത്തമ്മ. |
ശിഖണ്ഡിനി | ദ്രുപത്- പൃഷധി എന്നിവരുടെ മൂത്ത മകൾ. അംബയുടെ പുനർജന്മം.ഭീഷ്മ മൃത്യുവിന് വേണ്ടി പിന്നീട് പുരുഷനായി.ദശരണത്തിലെ രാജാവ് ഹിരണ്യവർണന്റെ മകൻ ശത്രുഞ്ജയന്റെ ഭാര്യ ആയിരുന്നു.ക്ഷത്രദേവൻ എന്നാണ് മകന്റെ പേര്. |
ആർഷി/ചാരുലത | ശകുനിയുടെ ഭാര്യ. ഗാന്ധാര മഹാറാണി.ഗാന്ധരിക്ക് പ്രിയപ്പെട്ട വൾ. ഉലൂകൻ,വൃകൻ, വിപ്രചിതി എന്നിവരുടെ അമ്മ. |
സുഗദ/സൗബലി | ധൃതരാഷ്ട്രരുടെ വൈശ്യ കുലത്തിലെ ഭാര്യ.ഗാന്ധാരിയുടെ സഖി.പണ്ടവപക്ഷത്ത് നിന്ന ഒരേ ഒരു കൗരവൻ ആയ മഹാരഥന് യുയുത്സുവിന്റെ അമ്മ. |
ഘൃതാചി | ഒരുപാട് അനേകം മഹാഭാരത കഥാപാത്രങ്ങളുടെ ആത്മീയ അമ്മ(പ്രസവിച്ചത് അല്ല.)ഇന്ദ്രലോകത്തിലെ ഒരു അപ്‌സരസ്. ഉദാ:ദ്രോണർ,ശ്രീശുകൻ, സൂതപൗരണികൻ. |
അദ്രിക | പുലോമ ശാപത്താൽ മൽസ്യമായ അപ്സരസ്. ചേദി രാജൻ ഉപരിചര വാസുവിന്റെ സന്താനങ്ങളുടെ അമ്മ.സത്യവതി,മാത്സ്യൻ എന്നിവർ മക്കൾ. |
ചാരുമതി | കൃഷ്ണന്റെയും രുക്‌മിനിയുടെയും മകൾ.കൃതവർമന്റെ മകനായ ബാലിയുടെ പത്നി. മർത്തികാവരതിന്റെ മഹാറാണി. |
മൃദുല | വികർണൻ്റെ പത്നി, കൗരവ കുലവധു. കാശി രാജകുമാരി. |
ഗൗതമി | കൗരവസഹോദരിയായ ദുശ്ശളയുടെ പുത്രനും സിന്ധുരാജാവുമായ സുരഥൻ്റെ പത്നി. വംഗദേശത്തെ രാജകുമാരി. |
മാധുരി | ധൃതരാഷ്ട്രർക്ക് ഗാന്ധാരിയുടെ ദാസിയായ സുഗതയിൽ ജനിച്ച യുയുത്സുവിൻ്റെ പത്നി. |
മര്യാദ | അംബികയുടെ ദാസി. വിദുരരുടെ മാതാവ്. |
പാരംസവി | വിദുരരുടെ പത്നി. |
അവന്തിനി | ശല്യരുടെ പത്നി. മാദ്രത്തിൻെറ റാണി. |