മഹാഭാരതത്തിലെ ഒരു കഥാപാത്രമാണ് അംബ. കാശി മഹാരാജാവിൻറെ പുത്രിയായിരുന്നു അംബ.

കാശി മഹാരാജാവ് തന്റെ മൂന്ന് പെൺമക്കൾക്കായി നടത്തിയ സ്വയംവരത്തിനിടയിൽ ഹസ്തിനപുരരാജാവായ വിചിത്രവീര്യനുവേണ്ടി ഭീഷ്മർ ശക്തിയുപയോഗിച്ച് അംബയേയും സഹോദരിമാരായ അംബിക, അംബാലിക എന്നിവരെയും പിടിച്ചുകൊണ്ടുപോരികയായിരുന്നു. പിന്നീട് അംബ ആത്മാഹൂതി ചെയ്യുകയും ശിഖണ്ഡിയായി ജനിക്കുകയും ചെയ്തു.

കൂടാതെ ഭഗവതി ആദിപരാശക്തിയെ അംബ, ജഗദംബ എന്നീ വാക്കുകൾ കൊണ്ട് സൂചിപ്പിക്കാറുണ്ട്.

ഇതിഹാസം തിരുത്തുക

സ്വയംവരം തിരുത്തുക

മഹാഭാരതത്തിലെ ആദിപർവ്വത്തിൽ അംബയുടെ സ്വയംവരത്തെ കുറിച്ച് വിവരിക്കുന്നു. അംബയും സാൽവയും രഹസ്യമായി പ്രണയിതാക്കളായിരുന്നു. ഭീഷ്മൻ കാശി രാജ്യത്തിലെ മൂന്നു സഹോദരികളായിരുന്ന അംബ, അംബിക, അംബാലിക, അവരുടെ സ്വയംവരത്തെക്കുറിച്ചുള്ള വാർത്തയറിഞ്ഞു. സഹോദരനായ വിചിത്രവീര്യനു വേണ്ടി ഭീഷ്മൻ മൂന്ന് സഹോദരികളെയും രഥത്തിൽ തട്ടിക്കൊണ്ടുപോയി. അദ്ദേഹത്തെ ആക്രമിക്കാൻ ശ്രമിച്ച രാജാക്കന്മാരെ ഭീഷ്മൻ തോൽപിച്ചു. അംബയുടെ സ്‌നേഹിതനായ സാൽവയും ഭീഷ്മൻറെ എതിരെ ജയിക്കാനായില്ല. കാശി രാജകുമാരികളുടെ അപേക്ഷപ്രകാരം ഭീഷ്മൻ സാൽവയെ കൊല്ലാതെ വെറുതെ വിട്ടു. ഭീഷ്മൻ ഹസ്തിനാപുരത്തിലേക്ക് തിരിച്ചുവന്നു. വിചിത്രവീര്യൻറെ കല്യാണം ഉറപ്പിക്കുന്നതിനുമുമ്പ് അംബ പറഞ്ഞു താൻ സാൽവയെ കല്യാണം കഴിക്കാൻ ആയിരുന്നു തീരുമാനിച്ചതെന്ന് ഭീഷ്മനോടും ബ്രാഹ്മിണരുടെ സംഘടണത്തോടും പറയുന്നു. അംബ അവരുടെ തന്നെ തീരുമാനം എടുക്കാമെന്ന് ഭീഷ്മൻ സമ്മതിച്ചു. വിചിത്രവീര്യൻ അംബികയെയും അംബാലികയെയും സംബന്ധം ചെയ്തു. ഭീഷ്മൻ അംബയെ സാൽവയ്ക്ക് തിരിച്ചുനൽകി.

"https://ml.wikipedia.org/w/index.php?title=അംബ&oldid=3899952" എന്ന താളിൽനിന്ന് ശേഖരിച്ചത്