ഹിന്ദു ദേവത; ഹിന്ദുമത വിശ്വാസ പ്രകാരം ശാന്ത ഭാവങ്ങളോടുകൂടിയ ദേവിയായി ഗംഗാദേവിയെ കരുതുന്നു. അതുപോലെതന്നെ ഗംഗാദേവിയുടെ ജനനത്തിന് പുരാണങ്ങളിലും ഇതിഹാസങ്ങളിലുമായി നിരവധി ഐതിഹ്യങ്ങൾ പറയപ്പെടുന്നുണ്ട്. വൈഷ്ണവിശ്വാസപ്രകാരം ബ്രഹ്മദേവന്റെ കമണ്ഡലുവിൽ നിന്നും ഗംഗാദേവി ജനിച്ചതായി കരുതുന്നു. മഹാവിഷ്ണുവിന്റെ വാമനവതാര കാലത്ത് ഭൂമി അളന്നതിനുശേഷം സ്വർഗ്ഗവും സത്യലോകവും അളക്കാനായി ഉയർത്തിയ വാമനന്റെ പാദത്തെ ബ്രഹ്മദേവൻ തന്റെ കമണ്ഡലുവിനാൽ അഭിഷേകം ചെയ്യുകയും പാദത്തിൽ നിന്നും ഒഴുകിയ നദിയാണ് ഗംഗ എന്നും കരുതുന്നു.

Ganga, Jahnavi
Goddess of the Ganges River, Forgiveness, and Purification
Ganga National Museum01.jpg
A statue of Ganga from Bareilly, Uttar Pradesh, India, 5th century CE
മറ്റ് പേരുകൾBhagirathi, Jahnavi, Nikita, Jaahnukanya, Sapteshwari, Sureshwari, Bhagvati, Urvijaya, Chitraani, Tridhara, Bhaagirathi, Shubhra, Vaishnavi, Vishnupadi, Bhagvatpadi, Tripathaga, Payoshnika, Mahabhadra, Mandaakini, Meghna, Meghal, Gangika, Gange, Gangeshwari, Alaknanda
ദേവനാഗരിगंगा or गङ्गा
Sanskrit TransliterationGaṅgā
AffiliationDevi, One of the 7 Holiest Rivers in Hinduism adishakti.
നിവാസംBrahma, Vishnu, Kailash, Gangotri
മന്ത്രം
  • Om Gangayai Namaha
  • Gam
ആയുധംTrident, discus and kalasha
ജീവിത പങ്കാളിShantanu in Mahabharat Shiva (according to Mahabhagavata Purana)
സഹോദരങ്ങൾParvati or Kali and other rivers.
മക്കൾNarmada and Bhishma
വാഹനംMakara
ഉത്സവങ്ങൾGanga Dussehra, Ganga Jayanti, and Navratri
ഗംഗ
Ganga Kalighat 1875.jpg
ഗംഗാദേവി
Sanskrit Transliterationगंगा
Mountമുതല

ആകാശ ഗംഗതിരുത്തുക

ഗംഗാദേവി ഭൂമിയിൽതിരുത്തുക

 
ഗംഗാദേവി ഭഗവാൻ ശിവന്റെ ജടയിലേക്ക് പതിക്കുന്നു - രാജാരവിവർമ്മയുടെ ഭാവനയിൽ

കപിലമഹർഷിയുടെ കോപത്തിനിരയായ സൂര്യവംശത്തിലെ സഗരപുത്രന്മാർക്ക് മരണശേഷം മോക്ഷം അപ്രാപ്യമായിരുന്നു. സൂര്യവംശത്തിൽ പിറന്ന ഭഗീരഥൻ എന്ന രാജാവ് ശിവനെ തപസ്സുചെയ്യുകയും, ശിവന്റെ സഹായത്താൽ സ്വർഗ്ഗത്തിൽ നിന്നും ഗംഗയെ ഭൂമിയിൽ എത്തിച്ചു, ഗംഗാ ജലത്തിന്റെ സാന്നിധ്യത്തിൽ പിതാമഹന്മാർക്ക് മോക്ഷം ലഭിച്ചു എന്നുമാണ് ഹൈന്ദവ ഐതിഹ്യം.

പൂർവ്വ ജന്മംതിരുത്തുക

ശന്തനുവിന്റെ പത്നിതിരുത്തുക

 
ഗംഗാദേവി തന്റെ പുത്രന്മാരെ ഗംഗാനദിയിൽ ഒഴുക്കുന്നു

മഹാഭാരതത്തിലെ ഒരു കഥാപാത്രമാണ് ഗംഗാദേവി. ചന്ദ്രവംശത്തിലെ മഹാരാജവായിരുന്ന ശന്തനുവിന്റെ പത്നിയായിരുന്നു ഗംഗാദേവി. അതിൽ ദേവിക്കു ജനിച്ച എട്ടാമത്തെ പുത്രനാണ് ഭീഷ്മർ. [1]

അവലംബംതിരുത്തുക

  1. മഹാഭാരതം -- സംഭവപർവ്വം -- ഡോ.പിഎസ്.നായർ -- വിദ്യാരംഭം പബ്ലീഷേഴ്സ്

External sourceതിരുത്തുക

"https://ml.wikipedia.org/w/index.php?title=ഗംഗാദേവി&oldid=3101039" എന്ന താളിൽനിന്ന് ശേഖരിച്ചത്