അംബിക

മഹാഭാരതത്തിലെ കഥാപാത്രം
അംബിക എന്ന പേരിൽ ഒന്നിലധികം വ്യക്തികളുണ്ട്. അവരെക്കുറിച്ചറിയാൻ അംബിക (വിവക്ഷകൾ) എന്ന താൾ കാണുക. അംബിക (വിവക്ഷകൾ)

മഹാഭാരതത്തിലെ ഒരു കഥാപാത്രമാണ് അംബിക. കാശിമഹാരാജാവിന്റെ പുത്രിയായ അംബിക ഹസ്തിനപുരരാജാവായിരുന്ന വിചിത്രവീര്യന്റെ പ്രഥമപത്നിയും ധൃതരാഷ്ട്രരുടെ മാതാവുമാണ്.

ഹൈന്ദവം
എന്ന പരമ്പരയുടെ ഭാഗം

ഓം

പരബ്രഹ്മം · ഓം
ചരിത്രം · ഹിന്ദു ദേവതകൾ
ഹൈന്ദവ വിഭാഗങ്ങൾ · ഗ്രന്ഥങ്ങൾ

ബ്രഹ്മം
മീമാംസ · വേദാന്തം ·
സാംഖ്യം · യോഗം
ന്യായം · വൈശേഷികം

ധർമ്മം · അർത്ഥം · കാമം · മോക്ഷം
കർമം · പൂജാവിധികൾ · യോഗ · ഭക്തി
മായ · യുഗങ്ങൾ · ക്ഷേത്രങ്ങൾ · ഷോഡശക്രിയകൾ

വേദങ്ങൾ · ഉപനിഷത്തുകൾ · വേദാംഗങ്ങൾ
രാമായണം · മഹാഭാരതം
ഭാഗവതം · ഭഗവത് ഗീത · പുരാണങ്ങൾ
ഐതീഹ്യങ്ങൾ · മറ്റുള്ളവ

മറ്റ് വിഷയങ്ങൾ

ഹിന്ദു
ഗുരുക്കന്മാർ · ചാതുർവർണ്യം
ആയുർവേദം · ഉത്സവങ്ങൾ · നവോത്ഥാനം
ജ്യോതിഷം
വാസ്തുവിദ്യ, <> ഹിന്ദുമതവും വിമർശനങ്ങളും

സ്വസ്തിക

ഹിന്ദുമതം കവാടം

സ്വയംവരത്തിനിടയിൽ ഹസ്തിനപുരരാജാവായ വിചിത്രവീര്യനുവേണ്ടി ഭീഷ്മർ ശക്തിയുപയോഗിച്ച് അംബികയെയും സഹോദരിമാരായ അംബ, അംബാലിക എന്നിവരെയും പിടിച്ചുകൊണ്ടുപോരികയായിരുന്നു. സ്വയംവരത്തിനെത്തിയ രാജാക്കന്മാരും രാജകുമാരന്മാരും എതിർത്തെങ്കിലും ഭീഷ്മർ അവരെ തോല്പിച്ചു. പിടിച്ചുകൊണ്ടുവന്ന രാജകുമാരിമാരെ മാതാവ് സത്യവതിക്കുമുന്നിൽ കൊണ്ടുചെന്നശേഷം അംബികയെയും അംബാലികയെയും വിചിത്രവീര്യന് വിവാഹം ചെയ്തുകൊടുത്തു. അംബയുടെ അപേക്ഷപ്രകാരം അവരെ അദ്ദേഹത്തിന്റെ കാമുകന്റെ പക്കലേക്ക് തിരിച്ചയച്ചു.

ഈ ദമ്പതിമാർക്ക് സന്താനങ്ങളൊന്നുമുണ്ടായിരുന്നില്ല. വിചിത്രവീര്യൻ മരിച്ചശേഷം കുലം പിന്തുടർച്ചക്കാരില്ലാതെ അവസാനിക്കുമെന്ന് മനസ്സിലാക്കിയ സത്യവതി തന്റെ ആദ്യപുത്രനായ വേദവ്യാസനെ അഭയം പ്രാപിച്ചു. സത്യവതിയുടെ അപേക്ഷപ്രകാരം ഈ രാജകുമാരിമാർക്ക് ഓരോ പുത്രന്മാരെ നല്കാമെന്ന് വ്യാസൻ ഉറപ്പുനല്കി. വ്യാസൻ അംബികയെ സന്ദർശിച്ചപ്പോൾ പ്രാകൃതരൂപനായ അദ്ദേഹത്തെക്കണ്ട് അംബിക കണ്ണുകൾ അടയ്ക്കുകയുണ്ടായി. അതിനാൽ അംബികക്ക് പിറന്ന ധൃതരാഷ്ട്രർ അന്ധനായിമാറി.

അന്ധനായ പുത്രൻ ജനിച്ചതറിഞ്ഞ സത്യവതി വേദവ്യാസനെ വീണ്ടും സന്ദർശിക്കുകയും അംബികക്ക് ഒരു മകനെക്കൂടി നല്കണമെന്ന് അപേക്ഷിക്കുകയും ചെയ്തു. എന്നാൽ രണ്ടാംതവണയും വ്യാസൻ വന്നപ്പോൾ അംബിക തന്റെ തോഴിയെയാണ് അദ്ദേഹത്തിന്റെ മുന്നിലേക്ക് പറഞ്ഞുവിട്ടത്. ആ തോഴിക്ക് പിറന്ന പുത്രനാണ് വിദുരർ.

അർജ്ജുനന്റെ ആറാം വയസ്സിലാണ് പാണ്ഡു മരിക്കുന്നത്. തന്റെ കൊച്ചു മകന്റെ അകാല നിര്യാണത്തിൽ മനം നൊന്ത് രാജമാതാവായിരുന്ന സത്യവതി അന്തഃപുര ജീവിതം കൂടുതൽ ആഗ്രഹിക്കാതെ മകനായ വ്യാസനെ വരുത്തുകയും, അദ്ദേഹത്തിന്റെ ഉപദേശത്താൽ വാനപ്രസ്ഥം സ്വീകരിക്കാൻ തീരുമാനിച്ചു. സത്യവതി വനവാസത്തിനു പോകുവാൻ തയ്യാറായപ്പോൾ വിചിത്രവീര്യന്റെ ഭാര്യമാരായ അംബികയും അംബാലികയും കൂടെ കാട്ടിൽ പോകുവാൻ തയ്യാറായി. മൂന്നു രാജമാതാക്കളും വ്യാസനൊപ്പം കാട് പ്രാപിക്കുകയും അവർ കുറേകാലം തപസ്വിനികളെ പോലെ ജീവിച്ച് പരലോകപ്രാപ്തരായി. [1]

  1. മഹാഭാരതം -- മലയാള വിവർത്തനം, സംഭവ പർവ്വം -- വിദ്യാരംഭം പബ്ലീഷേഴ്സ് -- ഡോ. പി.എസ്.വാര്യർ
"https://ml.wikipedia.org/w/index.php?title=അംബിക&oldid=3746018" എന്ന താളിൽനിന്ന് ശേഖരിച്ചത്