വൃഷാലി
ഈ ലേഖനം ഏതെങ്കിലും സ്രോതസ്സുകളിൽ നിന്നുള്ള വേണ്ടത്ര തെളിവുകൾ ഉൾക്കൊള്ളുന്നില്ല. (2022 ജൂലൈ) ദയവായി യോഗ്യങ്ങളായ സ്രോതസ്സുകളിൽ നിന്നുമുള്ള അവലംബങ്ങൾ ചേർത്ത് ലേഖനം മെച്ചപ്പെടുത്തുക. അവലംബമില്ലാത്ത വസ്തുതകൾ ചോദ്യം ചെയ്യപ്പെടുകയും നീക്കപ്പെടുകയും ചെയ്തേക്കാം. |
അംഗരാജാവ് കർണന്റെ പത്നിയും ദുര്യോധനന്റെ തെരാളിയായ സത്യസേനന്റെ സഹോദരിയുമാണ് വൃഷാലി. പത്മാവതി എന്നാണ് യഥാർത്ഥ നാമം. വൃഷന്റെ (കർണൻ) പത്നിയായതിനാലാണ് വൃഷാലി എന്ന് അറിയപ്പെടുന്നത്. അംഗറാണിയാണ് പത്മാവതി. വൃഷസേനൻ മുതൽ വൃഷകേതു വരെ ഒൻപത് പുത്രന്മാരാണ് കർണനും പത്മാവതിക്കും ഉള്ളത്. കർണന്റെ ഉറ്റമിത്രമായ ദുര്യോധനന്റെ പത്നി ഭാനുമതിയും വൃഷാലിയും നല്ല സുഹത്തുക്കളായിരുന്നു. ഒരു ജ്യേഷ്ഠത്തിയെ എന്നപോലെയാണ് ദുര്യോധനനും വൃഷാലിയെ കണ്ടിരുന്നത്. കുരുക്ഷേത്രയുദ്ധത്തിൽ കനിഷ്ടപുത്രനായ വൃഷകേതു ഒഴികെയുള്ള എല്ലാ പുത്രന്മാരും പതിയായ കർണ്ണനും വധിക്കപ്പെട്ടു. വളരെ ചെറുപ്പമായിരുന്നതിമാൽ വൃഷകേതു യുദ്ധത്തിൽ പങ്കെടുത്തിരന്നില്ല. യുദ്ധാനന്തരം വൃഷകേതു ആയിരുന്നു അംഗദേശത്തെ രാജാവ്.