ദുര്യോധനന്റെ ഭാര്യയാണ് ഭാനുമതി.[1] കലിംഗരാജാവായ ചിത്രാംഗദന്റെ പുത്രിയാണ് ഭാനുമതി. ഭാനുമതിക്കും ദുര്യോധനനും രണ്ടു മക്കളാണ്. മകൻ ലക്ഷ്മണനും മകൾ ലക്ഷ്മണയും. ലക്ഷ്മണൻ മഹാഭാരത യുദ്ധത്തിൽ അഭിമന്യുവിനാൽ കൊല്ലപ്പെടുകയാണ് ഉണ്ടായത്. ലക്ഷ്മണയെ സ്വയംവരത്തിൽ കൃഷ്ണപുത്രൻ സാംബൻ അപഹരിച്ച് വിവാഹം ചെയ്തു.

  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2015-04-23. Retrieved 2015-04-22.
"https://ml.wikipedia.org/w/index.php?title=ഭാനുമതി&oldid=3745969" എന്ന താളിൽനിന്ന് ശേഖരിച്ചത്