ശകുന്തള
ഒരു പുരാണ കഥാപാത്രമാണ് ശകുന്തള. വിശ്വാമിത്ര മഹർഷിക്ക് മേനകയിലാണ് ശകുന്തള ജനിച്ചത്. ഒരിക്കൽ വിശ്വാമിത്രൻ മാലിനീ നദിക്കരയിൽ തപസ്സ് അനുഷ്ഠിക്കവേ ഇന്ദ്രൻ മേനകയെ തപസ്സ് മുടക്കാനായി നിയോഗിക്കുകയും മേനകയുടെ സൗന്ദര്യത്തിൽ വിശ്വാമിത്രൻ ആകൃഷ്ടനാകുകയും അനുരാഗം തോന്നുകയും ചെയ്തു. മേനക മുനിയിൽ നിന്നും ഗർഭം ധരിച്ച് ഒരു കുഞ്ഞിനെ പ്രസവിക്കുകയും എന്നാൽ കുഞ്ഞിനെ മേനകയ്ക്ക് ദേവലോകത്തേക്കു ഒപ്പം കൊണ്ടുപോകാൻ സാധിക്കാതെ വന്നതിനാൽ മാലിനീ നദിക്കരയിൽ ഉപേക്ഷിച്ചു യാത്രയായി. പിന്നീട് അതുവഴി വന്ന കണ്വമുനി,രക്ഷിതാക്കൾ ഉപേക്ഷിച്ച കുഞ്ഞിനെ ശകുന്തങ്ങൾ ലാളിക്കുന്നത് കാണുകയും അദ്ദേഹം കുഞ്ഞിനെ ആശ്രമത്തിലേക്കു കൊണ്ടുപോകുകയും ചെയ്തു. ശകുന്തങ്ങൾ (പക്ഷി എന്നർത്ഥം) ലാളിച്ചതിനാൽ കുഞ്ഞിനു ശകുന്തള എന്നു പേരു നൽകി. അനസൂയ, പ്രിയംവദ എന്നീ രണ്ടു തോഴിമാരും ശകുന്തളയ്ക്കുണ്ടായിരുന്നു.
Shakuntala എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.