ബലരാമന്റെയും രേവതിയുടെയും പുത്രിയാണ് വത്സല, ശശിരേഖ എന്നും പേരുണ്ട്[1]. ദക്ഷിണേന്ത്യൻ മഹാഭാരതപ്രകാരം അഭിമന്യുവിന്റെ ആദ്യ പത്നിയാണ്. ദുര്യോധനപുത്രനായ ലക്ഷ്മണനുമായ് ബലരാമൻ വിവാഹം നിശ്ചയിച്ച വത്സല, അഭിമന്യുവുമായി പ്രണയത്തിലായിരുന്നു. തുടർന്ന് കൃഷ്ണന്റെ സഹായത്താൽ ഇരുവരും വിവാഹതരായി. അന്തരിച്ച ഭർത്താവിന്റെ മൃതദേഹം കെട്ടിപ്പിടിച്ചതിലൂടെ വത്സലയ്ക്ക് ലഭിച്ച പുത്രന്മാരാണ് സാല്വർ (ഇവർ മൂന്നു പേരാണ്).

അവലംബം തിരുത്തുക

  1. https://web.archive.org/web/20120217055941/http://www.epicindia.com/magazine/Culture/a-study-in-folk-mahabharata-how-balarama-became-abhimanyus-father-in-law
"https://ml.wikipedia.org/w/index.php?title=ശശിരേഖ/വത്സല&oldid=3746329" എന്ന താളിൽനിന്ന് ശേഖരിച്ചത്