കേരളത്തിലെ തൃശൂർ ജില്ലയിലെ വനപ്രദേശങ്ങളിൽ വസിക്കുന്ന ഒരു ആദിവാസിവിഭാഗമാണ് മലനായാടി. നായാട്ടും, തേൻ, ചൂരൽ, പച്ചമരുന്നുകൾ തുടങ്ങിയ വനവിഭവങ്ങൾ ശേഖരിക്കുന്നതുമാണ് ഇവരുടെ മുഖ്യ ഉപജീവനമാർഗ്ഗം.[1] അപൂർവ്വമായി കൃഷിയിലും ഏർപ്പെടുന്ന ഇവർക്ക് വെറ്റിലമുറുക്ക് പ്രധാനമാണ്.[1]

മലനായാടി
Regions with significant populations
തൃശ്ശൂർ ജില്ല, കേരളം,
Languages
മലയാളം

മലനായാടി വിഭാഗത്തിൻ്റെ മൂപ്പൻ ഏലുമൂപ്പൻ എന്നാണ് അറിയപ്പെടുന്നത്.[1]

പരേതാരാധനയും മല ദൈവങ്ങളുടെ ആരാധനയും ഇവർക്കുണ്ട്. കവരികളി, ചോടുകളി, പോലികളി, മുടിയാട്ടം, പാമ്പുകളി, കുമ്മികളി എന്നിവ മലനായാടികളുടെ കലകളാണ്.[1] ബാധയകറ്റുവാനും രോഗശാന്തിയ്ക്കും വേണ്ടി മലനായാടി വിഭാഗക്കാർ ഒരു അനുഷ്ഠാനമാണ് മുറംകിലുക്കിപ്പാട്ട്.[1]

പതിനെട്ടില്ലക്കാരായ മലനാനായാടികളിലെ കന്യകമാർ ആർത്തവ ദിവസം മുതൽ ഏഴുദിവസം ആശൗചം ആചരിച്ച് പ്രത്യേക പുരയിൽ താമസിക്കുന്നു.[1] മരിച്ചാൽ 15 ദിവസമാണ് ഇവർക്ക് ആശൗചം. പരേതന്റെ ആത്മാവിനെ പൂർവികരോട് ചേർക്കുന്ന എലപ്പാട്ടം കർമ്മത്തിൽ അഞ്ചിലകളിൽ ചോറും കറിയും വിളമ്പുന്ന ചടങ്ങ് ഉണ്ട്.[1] മലനായാടികൾക്ക് സ്വന്തമായി പാട്ടുകളുമുണ്ട്.

  1. 1.0 1.1 1.2 1.3 1.4 1.5 1.6 admin (2017-10-14). "മലനായാടി". Retrieved 2023-04-14.


കേരളത്തിലെ ആദിവാസികൾ

അടിയർഅരണാടർആളാർഎരവള്ളർഇരുളർകാടർകനലാടികാണിക്കാർകരവഴികരിംപാലൻകാട്ടുനായ്ക്കർകൊച്ചുവേലൻകൊറഗർകുണ്ടുവടിയർകുറിച്യർകുറുമർചിങ്ങത്താൻചെറവർ‌മലയരയൻമലക്കാരൻമലകുറവൻമലമലസർമലപ്പണ്ടാരംമലപണിക്കർമലപ്പുലയർമലസർമലവേടർമലവേട്ടുവർമലയടിയർമലയാളർമലയർമണ്ണാൻമറാട്ടിമാവിലർമുഡുഗർമുള്ളക്കുറുമർമുള്ളുവക്കുറുമൻമുതുവാൻനായാടിപളിയർപണിയർപതിയർഉരിഡവർഊരാളിക്കുറുമർഉള്ളാടർതച്ചനാടൻ മൂപ്പൻവിഴവർചോലനായ്ക്കർ

"https://ml.wikipedia.org/w/index.php?title=മലനായാടി&oldid=3913255" എന്ന താളിൽനിന്ന് ശേഖരിച്ചത്