ഭാഷാകൗടലീയം

(ഭാഷാകൌടിലീയം എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ലഭിച്ചിട്ടുള്ള മലയാളഗദ്യഗ്രന്ഥങ്ങളിൽ ഏറ്റവും പഴക്കമുള്ള കൃതിയാണ്‌ ഭാഷാകൗടലീയം. കൗടല്യന്റെ അർത്ഥശാസ്ത്രത്തിന്റെ വ്യാഖ്യാനരൂപത്തിലുള്ള ഭാഷാന്തരമാണ്‌ ഇത്. അർത്ഥശാസ്ത്രത്തിന്റെ 15 അധികരണങ്ങളിൽ 7 എണ്ണത്തിന്റെ ആഖ്യാനം മാത്രമേ കണ്ടുകിട്ടിയിട്ടുള്ളൂ.

പ്രാചീനമലയാളസാഹിത്യം
മണിപ്രവാളസാഹിത്യം

ചമ്പുക്കൾ :

ഉണ്ണിയച്ചീചരിതംഉണ്ണിച്ചിരുതേവീചരിതംഉണ്ണിയാടീചരിതം

സന്ദേശകാവ്യങ്ങൾ :

ഉണ്ണുനീലിസന്ദേശംകോകസന്ദേശംകാകസന്ദേശം

സ്തോത്രകൃതികൾ :

ചെല്ലൂർനാഥസ്തവംവാസുദേവസ്തവം
ഭദ്രകാളീസ്തവംരാമായണകീർത്തനം
അവതരണദശകംദശാവതാരചരിതം

മറ്റുള്ളവ :

വൈശികതന്ത്രംലഘുകാവ്യങ്ങൾഅനന്തപുരവർണ്ണനം
ആലത്തൂർ മണിപ്രവാളംതാമരനല്ലൂർ ഭാഷചന്ദ്രോത്സവം

പാട്ട്

രാമചരിതംതിരുനിഴൽമാല
ഭാഷാഭഗവദ്ഗീതഭാരതമാല
കണ്ണശ്ശരാമായണംകണ്ണശ്ശഭാരതം
കണ്ണശ്ശഭാഗവതംശിവരാത്രിമാഹാത്മ്യം
രാമകഥപ്പാട്ട്
കൃഷ്ണഗാഥഭാരതഗാഥ

പ്രാചീനഗദ്യം

ഭാഷാകൗടലീയംആട്ടപ്രകാരംക്രമദീപിക
ദൂതവാക്യംബ്രഹ്മാണ്ഡപുരാണം
ഹോരാഫലരത്നാവലിഅംബരീഷോപാഖ്യാനംനളോപാഖ്യാനംരാമായണം തമിഴ്ഉത്തരരാമായണസംഗ്രഹംഭാഗവതസംഗ്രഹംപുരാണസംഹിതദേവീമാഹാത്മ്യം

തിരുത്തുക

രചയിതാവ്, കാലം

തിരുത്തുക

ഭാഷയുടെ പഴക്കംകൊണ്ട് ചേരരാജാക്കന്മാർക്ക് പ്രാബല്യമുണ്ടായിരുന്ന ക്രി.പി.9-ആം ശതകത്തിലോ 10 -ആം ശതകത്തിലോ ആയിരിക്കണം ഭാഷാകൗടലീയത്തിന്റെ നിർമ്മിതി എന്ന് ഉള്ളൂർ അനുമാനിക്കുന്നു. അവരിൽ ഏതോ ഒരു രാജാവിന്റെ ആജ്ഞയനുസരിച്ചായിരിക്കണം പ്രസ്തുത ഗ്രന്ഥത്തിന്റെ രചന എന്നും.[1] 11-ആം ശതകത്തിന്റെ ഉത്തരാർദ്ധമോ 12-ആം ശതകത്തിന്റെ പൂർവ്വാർദ്ധമോ ആയിരിക്കാനാണ്‌ ഇടയുള്ളത് എന്നാണ്‌ എൻ. കൃഷ്ണപിള്ളയുടെ പക്ഷം.[2] എന്നാൽ ഡോ.കെ.എം. പ്രഭാകരവാരിയർ 13-ആം നൂറ്റാണ്ടിന്റെ ആദ്യമാണ്‌ ഇതിന്റെ കാലമെന്ന് പ്രസ്താവിക്കുന്നു.[3]

  1. ഉള്ളൂർ, കേരളസാഹിത്യചരിത്രം
  2. എൻ. കൃഷ്ണപിള്ള- കൈരളിയുടെ കഥ
  3. കെ.എം. പ്രഭാകരവാരിയർ, മലയാളം - മാറ്റവും വളർച്ചയും, വള്ളത്തോൾ വിദ്യാപീഠം,2007
"https://ml.wikipedia.org/w/index.php?title=ഭാഷാകൗടലീയം&oldid=2198910" എന്ന താളിൽനിന്ന് ശേഖരിച്ചത്