ഭാഷാശാസ്ത്രജ്ഞൻ, ഭാഷാ-സാഹിത്യ ഗവേഷകൻ, അദ്ധ്യാപകൻ എന്നീ നിലകളിൽ പ്രശസ്തനായ വ്യക്തിയാണ്‌ ഡോ.കെ. എം. പ്രഭാകരവാരിയർ.(17 ഡിസംബർ 1933 - 10 ജനുവരി 2010).

കെ.എം. പ്രഭാകരവാരിയർ
കെ.എം. പ്രഭാകരവാരിയർ
ജനനം1933 ഡിസംബർ 17
മരണം2010 ജനുവരി 10
ദേശീയത ഇന്ത്യ
അറിയപ്പെടുന്നത്ഭാഷാശാസ്ത്രജ്ഞൻ, ഭാഷാ-സാഹിത്യ ഗവേഷകൻ, അദ്ധ്യാപകൻ

ജീവിതരേഖ

തിരുത്തുക

1933 ഡിസംബർ 17-ന് മലപ്പുറം ജില്ലയിലെ വട്ടംകുളത്ത് സി ശങ്കരവാരിയരുടെയും കെ എം ലക്ഷ്മിക്കുട്ടി വാരസ്യാരുടേയും മകനായി ജനിച്ചു [1]. മദ്രാസ് പ്രസിഡൻസി കോളേജിൽ നിന്ന് ബി എ ഓണേഴ്സ്(1955) പാസായി. മദ്രാസ് സർവകലാശാലയിൽനിന്ന് എം.ലിറ്റ്(1961), അണ്ണാമലൈ സർവകലാശാലയിൽനിന്ന് ഭാഷാശാസ്ത്രത്തിൽ ഡിപ്ലോമ(1969), പി.എച്ച്.ഡി (1979) ബിരുദങ്ങൾ നേടി . ‘വ്യാക്ഷേപകങ്ങളെക്കുറിച്ചൊരു പഠനം - മലയാളത്തെ മുൻനിർത്തി‘ എന്ന വിഷയത്തിലായിരുന്നു ഗവേഷണം. എഡിൻബറോ സർവകലാശാലയിൽനിന്നാണ്‌ ഭാഷാശാസ്ത്രത്തിൽ ബിരുദാനന്തരപഠനം(1972-73) നടത്തിയത്. അണ്ണാമല സർവകലാശാലാ ഭാഷാശാസ്ത്രവിഭാഗത്തിൽ ലക്ചറർ(1961-76) മദ്രാസ് സർവകലാശാല മലയാളവിഭാഗത്തിൽ റീഡർ (1976-79),പ്രൊഫസർ,വകുപ്പ് മേധാവി (1979-94)എന്നീ നിലകളിൽ പ്രവർത്തിച്ചു. വിവിധ സർവകലാശാലകളുടെ വിദഗ്ദ്ധസമിതികളിലും യു.ജി.സി., യു.പി.എസ്.സി.എന്നീ അഖിലേന്ത്യാ സമിതികളിലും അംഗമായി പ്രവർത്തിച്ചിട്ടുണ്ട്. അവസാനകാലത്ത് മദ്രാസ് സർ‌വ്വകലാശാലയിൽ വിസിറ്റിങ് പ്രൊഫസറായിരുന്നു. രാമു കാര്യാട്ടിന്റെ 'മുടിയനായ പുത്രൻ‍‘ എന്ന ചിത്രത്തിൽ സഹ സംവിധായകനായി പ്രവർത്തിച്ച അദ്ദേഹം എട്ടു വർഷത്തോളം മദ്രാസ് ഫിലിം സെൻസർ ബോർഡ് ഉപദേശക സമിതിയിൽ അംഗമായിരുന്നു[1]. ഭാര്യ: കെ. ഇന്ദിര;മക്കൾ: ബാബുരാജ്, ജയകാന്ത്.

76-ആം വയസ്സിൽ 2010 ജനുവരി 10-ന്‌ വാർദ്ധക്യസഹജമായ അസുഖത്തെത്തുടർന്ന് ചെന്നൈയിലെ തിരുവാണ്മിയൂർ തിരുവള്ളൂർ നഗറിലെ സ്വവസതിക്കു സമീപമുള്ള ആശുപത്രിയിൽവെച്ച് അന്തരിച്ചു[2].

ഡോ. പ്രഭാകരവാരിയരുടെ മുഖ്യകൃതികൾ:([1])

  • ആധുനികഭാഷാശാസ്തം (1972)
  • കവിതയിലെ ഭാഷ (1976)
  • ശൈലീശില്പം (1978)
  • ഭാഷയും മനശാസ്ത്രവും (1978)
  • Studies in Malayalam Grammar (1979)
  • സ്വനിമവിജ്ഞാനം (1980)
  • ഗവേഷണപദ്ധതി (1982)
  • പൂർവ്വകേരളഭാഷ (1982)
  • Introduction to Research Theory (1982)
  • ഫക്കീർ മോഹൻ സേനാപതി (വിവ.1985)
  • ഞാനും നിങ്ങളും (വിവ. 1985)
  • തെളിവും വെളിവും (1988)
  • മൊഴിയും പൊരുളും (1988)
  • മലയാളവ്യാകരണസമീക്ഷ (1998)
  • ഭാഷാവലോകനം (1999)
  • ഭാഷാശാസ്ത്രവിവേകം (2002)
  • മലയാളം മാറ്റവും വളർച്ചയും (2004)
  • മൊഴിവഴികൾ (2006)
  • ഭാഷ സാഹിത്യം വിമർശനം (2007)

പുരസ്കാരങ്ങൾ

തിരുത്തുക
  • കുപ്പം ദ്രവീഡിയൻ സർവകലാശാലയുടെ 'മികച്ച ഗവേഷകനുള്ള അവാർഡ്‌ - മലയാളം - മാറ്റവും വളർച്ചയും എന്ന ഗ്രന്ഥത്തിനു്.[1]
  • 1989 - വ്യാകരണം-ഭാഷാശാസ്ത്രം ഇവയ്ക്കുള്ള കേരള സാഹിത്യ അക്കാദമിയുടെ ഐ.സി.ചാക്കോ എൻഡോവ്‌മെന്റ്‌ അവാർഡ്‌ (മൊഴിയും പൊരുളും)[1][3]
  • 1998 - 'തെളിവും വെളിവും' എന്ന ഗ്രന്ഥത്തിനു് ഉപന്യാസങ്ങൾക്കുള്ള കേരള സാഹിത്യ അക്കാദമിയുടെ സി.ബി. കുമാർ എൻഡോവ്മെന്റ് അവാർഡ്[1]
  • മലയാളം സ്‌കോളർ അവാർഡ്‌
  1. 1.0 1.1 1.2 1.3 1.4 1.5 ഡോ. ജോളി സഖറിയ (2009). ഡോ. പി.കെ. പോക്കർ (ed.). ഡോ. കെ.എം. പ്രഭാകരവാരിയർ - ഭാഷാഗവേഷണം ജീവിതം. കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്. p. 213. ISBN 81-7638-743-6. {{cite book}}: |access-date= requires |url= (help); Check date values in: |accessdate= (help); Unknown parameter |month= ignored (help)
  2. "ഡോ.കെ.എം. പ്രഭാകരവാര്യർ അന്തരിച്ചു". മാതൃഭൂമി ഓൺലൈൻ. 10 ജനുവരി 2010. Retrieved 13 ജനുവരി 2010.[പ്രവർത്തിക്കാത്ത കണ്ണി]
  3. "ഐ.സി. ചാക്കോ അവാർഡ്". കേ.സാ.അ.
  • ജീവചരിത്രക്കുറിപ്പ്:മലയാളം മാറ്റവും വളർച്ചയും(2004), ഡോ.കെ. എം. പ്രഭാകരവാര്യർ . വള്ളത്തോൾ വിദ്യാപീഠം ,ശുകപുരം-679 576 എടപ്പാൾ



"https://ml.wikipedia.org/w/index.php?title=കെ.എം._പ്രഭാകരവാരിയർ&oldid=3866374" എന്ന താളിൽനിന്ന് ശേഖരിച്ചത്