പാർത്ഥൻ കണ്ട പരലോകം

മലയാള ചലച്ചിത്രം

ജയറാം, മുകേഷ്, ജഗതി ശ്രീകുമാർ, കലാഭവൻ മണി എന്നിവർ പ്രധാനവേഷങ്ങളിൽ അഭിനയിച്ച് 2008-ൽ പുറത്തിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ് പാർത്ഥൻ കണ്ട പരലോകം.

പാർത്ഥൻ കണ്ട പരലോകം
സംവിധാനംഅനിൽ
നിർമ്മാണംകെ.ബി. മധു
കഥകെ.ബി. രാജു
തിരക്കഥരാജൻ കിരിയത്ത്
അഭിനേതാക്കൾജയറാം
മുകേഷ്
ജഗതി ശ്രീകുമാർ
കലാഭവൻ മണി
സംഗീതംഎം. ജയചന്ദ്രൻ
ഗാനരചനകൈതപ്രം ദാമോദരൻ നമ്പൂതിരി
ഛായാഗ്രഹണംആനന്ദക്കുട്ടൻ
ചിത്രസംയോജനംപി.സി. മോഹനൻ
സ്റ്റുഡിയോസ്ക്രീൻ സിനി എന്റർടെയിൻമെന്റ്
വിതരണംസെലിബ്രേറ്റ് നിത്യ മൂവീസ്
റിലീസിങ് തീയതി2008 ഒക്ടോബർ 3
രാജ്യംഇന്ത്യ
ഭാഷമലയാളം

സ്ക്രീൻ എന്റർടൈന്മെന്റ് കമ്പനിയുടെ ബാനറിൽ കെ.ബി. മധു നിർമ്മിച്ച് അനിൽ സംവിധാനം ചെയ്തിരിക്കുന്ന ഈ ചിത്രം സെലിബ്രേറ്റ് നിത്യ മൂവീസ് ആണ് വിതരണം ചെയ്തത്. കെ.ബി. രാജു ആണ് ഈ ചിത്രത്തിന്റെ കഥയെഴുതിയത്. തിരക്കഥ, സംഭാഷണം എന്നിവ നിർവ്വഹിച്ചത് രാജൻ കിരിയത്ത് ആണ്.

കഥാതന്തു

തിരുത്തുക

കൃഷ്ണപുരം ഗ്രാമത്തിലെ സാമൂഹ്യപ്രവർത്തകരാണ് പാർത്ഥൻ എന്ന പാർത്ഥസാരധിയും (ജയറാം) ബാല്യകാല സുഹൃത്തുക്കളായ സുലൈമാനും (കോട്ടയം നസീർ), പൂങ്കൊടിയും (സോന). പാർത്ഥന്റെ പ്രധാന ശത്രു സ്വന്തം അമ്മാവനും അഴിമതിക്കാരനുമായ ഫൽഗുനൻ തമ്പിയാണ് (ജഗതി ശ്രീകുമാർ). സ്ഥലത്തെ ക്ഷേത്രത്തിലെ സ്വത്ത് കൈക്കലാക്കനുള്ള തമ്പിയുടെ നീക്കം പാർത്ഥൻ നിയമമാർഗ്ഗത്തിലൂടെ തടഞ്ഞതിനാൽ ദീർഘകാലമായി ക്ഷേത്രം അടച്ചിട്ട നിലയിലാണ്. നിയമ ബിരുദ പരീക്ഷ റാങ്കോടെ പാസ്സായി ഗ്രാമത്തിൽ തിരിച്ചെത്തിയ ഫൽഗുനൻ തമ്പിയുടെ മകൾ സത്യഭാമ (ശ്രീദേവിക) സ്നേഹം നടിച്ച് പാർത്ഥനോടൊപ്പം നിന്ന് അമ്പലം കേസ് കോടതിയിലെത്തുമ്പോൾ പാർത്ഥനെ ചതിച്ച് അമ്പലത്തിന്റെ നിയന്ത്രണം തമ്പിക്ക് നേടിക്കൊടുക്കുന്നു. ഒരുമാസം തടവ് ശിക്ഷ വിധിക്കപ്പെട്ട് പാർത്ഥൻ ജയിലിലായ അവസരത്തിൽ തമ്പി സ്ഥലം എം.എൽ.എ ദാസാപ്പനുമായി (രാജേന്ദ്രൻ) ചേർന്ന് സാമുദായിക സംഘർഷം സൃഷ്ടിക്കുകയും കുറെ ആളുകൾ കൊല്ലപ്പെടുകയും ചെയ്യുന്നു. ജയിൽ വാസം കഴിഞ്ഞ് തിരിച്ചെത്തിയ പാർത്ഥൻ ഒരു കല്യാണാഘോഷത്തിന്റെ ഭാഗമായി വിഷ മദ്യം കഴിച്ച് ആശുപത്രിയിലാകുന്നു. കൂടെ മദ്യപിച്ചവരെല്ലാം മരിച്ചെങ്കിലും പരലോകത്തിന്റെ പടിയോളമെത്തിയ പാർത്ഥൻ മാത്രം രക്ഷപ്പെടുന്നു. ഈ അവസരത്തിലാണ് ഉത്തരേന്ത്യയിൽ പണ്ട് പാർത്ഥന്റെ സഹപാഠിയും അടുത്ത സുഹൃത്തുമായിരുന്നു എന്ന് അവകാശപ്പെട്ട് ഗ്വാളിയോറിൽ നിന്ന് മാധവൻ (മുകേഷ്) രംഗപ്രവേശം ചെയ്യുന്നത്. പാർത്ഥന് മാധവനെ ഓർത്തെടുക്കാനാകുന്നില്ലെങ്കിലും പണ്ടത്തെ കാര്യങ്ങളെല്ലാം കൃത്യമായി പറഞ്ഞ് മാധവൻ പാർത്ഥനെ അൽഭുതപ്പെടുത്തുന്നു. പിന്നീട് പാർത്ഥന്റെ എല്ലാ കാര്യങ്ങളിലും വഴികാട്ടിയും സഹായിമായി മാധവൻ നിൽക്കുന്നു. യധാർത്ഥത്തിൽ മാധവൻ ആരാണ്, എന്താണ് മാധവന്റെ ഉദ്ദേശ്യം?

അഭിനേതാക്കൾ

തിരുത്തുക
അഭിനേതാക്കൾ കഥാപാത്രം
ജയറാം പാർത്ഥൻ
മുകേഷ് മാധവൻ
ജഗതി ശ്രീകുമാർ പറക്കോട്ട് ഫൽഗുനൻ തമ്പി
കലാഭവൻ മണി വീരഭദ്രൻ/മുസാഫിർ
കോട്ടയം നസീർ സുലൈമാൻ
സലീം കുമാർ കരുണൻ
നാരായണൻ നായർ പൂവന്തോട്ടത്ത് ചന്ദ്രൻ
രാജേന്ദ്രൻ എം.എൽ.എ ദാസപ്പൻ
ശ്രീദേവിക സത്യഭാമ
സോന പൂങ്കൊടി
ശോഭ മോഹൻ പാർത്ഥന്റെ അമ്മ

കൈതപ്രം ദാമോദരൻ നമ്പൂതിരി എഴുതിയ ഗാനങ്ങളുടെ സംഗീതസംവിധാനം നിർവ്വഹിച്ചത് എം. ജയചന്ദ്രൻ ആണ്. പശ്ചാത്തലസംഗീതം ഒരുക്കിയിരിക്കു്നനത് രാജാമണി. ഗാനങ്ങൾ വിപണനം ചെയ്തത് സത്യം ഓഡിയോസ്.

ഗാനങ്ങൾ
  1. വെണ്ണിലാ – ഉണ്ണിമേനോൻ, ഗംഗ
  2. ഗോഗുല പാല – ജാസി ഗിഫ്റ്റ്
  3. പടവാളിന് – പ്രദീപ് പള്ളുരുത്തി, ദീപക്, യതീന്ദ്രദാസ്

അണിയറ പ്രവർത്തകർ

തിരുത്തുക
ഛായാഗ്രഹണം ആനന്ദക്കുട്ടൻ
ചിത്രസം‌യോജനം പി.സി. മോഹനൻ
കല ബാബു ആലപ്പുഴ
ചമയം ജയചന്ദ്രൻ
പരസ്യകല ഗായത്രി
പ്രോസസിങ്ങ് ജെമിനി കളർ ലാബ്
ഡി.ടി.എസ്. മിക്സിങ്ങ് എം.ആർ. രാജാകൃഷ്ണൻ.
നിർമ്മാണ നിർവ്വഹണം അഫ്‌സൽ
സംഘട്ടനം റൺ രവി

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക


"https://ml.wikipedia.org/w/index.php?title=പാർത്ഥൻ_കണ്ട_പരലോകം&oldid=3983004" എന്ന താളിൽനിന്ന് ശേഖരിച്ചത്