ഭർത്താവുദ്യോഗം
മലയാള ചലച്ചിത്രം
സുരേഷ് വിനുവിന്റെ സംവിധാനത്തിൽ ജഗദീഷ്, സിദ്ദിഖ്, കൊച്ചിൻ ഹനീഫ, ആതിര എന്നിവർ പ്രധാനവേഷങ്ങളിൽ അഭിനയിച്ച് 2001-ൽ പുറത്തിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ് ഭർത്താവുദ്യോഗം. പ്രതീക്ഷ എന്റർടൈൻമെന്റ്സിന്റെ ബാനറിൽ കെ.കെ. ഇസ്മയിൽ വാഴക്കാല നിർമ്മിച്ച ഈ ചിത്രം പ്രതീക്ഷ വിതരണം ചെയ്തിരിക്കുന്നു. കഥ, തിരക്കഥ, സംഭാഷണം എന്നിവയെല്ലാം നിർവ്വഹിച്ചത് പി. സുരേഷ് കുമാർ ആണ്.
ഭർത്താവുദ്യോഗം | |
---|---|
സംവിധാനം | സുരേഷ് വിനു |
നിർമ്മാണം | കെ.കെ. ഇസ്മയിൽ വാഴക്കാല |
രചന | പി. സുരേഷ് കുമാർ |
അഭിനേതാക്കൾ | ജഗദീഷ് സിദ്ദിഖ് കൊച്ചിൻ ഹനീഫ ആതിര |
സംഗീതം | എം. ജയചന്ദ്രൻ |
ഗാനരചന | എസ്. രമേശൻ നായർ |
ഛായാഗ്രഹണം | അനിൽ നായർ |
ചിത്രസംയോജനം | ജി. മുരളി |
സ്റ്റുഡിയോ | പ്രതീക്ഷ എന്റർടെയിൻമെന്റ്സ് |
വിതരണം | പ്രതീക്ഷ |
റിലീസിങ് തീയതി | 2001 ഒക്ടോബർ |
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
അഭിനേതാക്കൾ
തിരുത്തുകഅഭിനേതാവ് | കഥാപാത്രം |
---|---|
ജഗദീഷ് | ഉണ്ണികൃഷ്ണൻ |
സിദ്ദിഖ് | റെജി മേനോൻ |
ജഗതി ശ്രീകുമാർ | മാത്തൻ |
കൊച്ചിൻ ഹനീഫ | മിന്നൽ പ്രതാപൻ |
സലീം കുമാർ | പുഷ്പൻ |
കലാഭവൻ മണി | ബി.ബി.സി. റാംജി |
ഇന്ദ്രൻസ് | മാധവൻ |
പറവൂർ ഭരതൻ | കൈമൾ |
മച്ചാൻ വർഗീസ് | വർക്കി |
നാരായണൻ നായർ | |
എം.എസ്. തൃപ്പുണിത്തറ | മേനോൻ |
ആതിര | ഉമാദേവി |
ബിന്ദു പണിക്കർ | മോഹിനി |
പൊന്നമ്മ ബാബു | സുലോചന |
സുമ ജയറാം | സ്റ്റെല്ല |
ദേവി ചന്ദന |
സംഗീതം
തിരുത്തുകഎസ്. രമേശൻ നായർ എഴുതിയ ഗാനങ്ങൾക്ക് സംഗീതസംവിധാനം നിർവ്വഹിച്ചത് എം. ജയചന്ദ്രൻ ആണ്. പശ്ചാത്തലസംഗീതം ചെയ്തിരിക്കുന്നത് രാജാമണി.
- ഗാനങ്ങൾ
- പൂമകളേ – ജി. വേണുഗോപാൽ
- കണികാണും – എം.ജി. ശ്രീകുമാർ, സുജാത മോഹൻ
അണിയറ പ്രവർത്തകർ
തിരുത്തുകഅണിയറപ്രവർത്തനം | നിർവ്വഹിച്ചത് |
---|---|
ഛായാഗ്രഹണം | അനിൽ നായർ |
ചിത്രസംയോജനം | ജി. മുരളി |
കല | കൈലാസ് റാവു |
സംഘട്ടനം | മാഫിയ ശശി |
നിർമ്മാണ നിയന്ത്രണം | രാജൻ ഫിലിപ്പ് |
നിർമ്മാണ നിർവ്വഹണം | ക്ലിന്റൺ പെരേര |
അസോസിയേറ്റ് ഡയറൿടർ | ജോർജ്ജ് |
ലെയ്‌സൻ | പൊടിമോൻ കൊട്ടാരക്കര |
എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ | കെ.കെ. മുഹമ്മദാലി |
പുറത്തേക്കുള്ള കണ്ണികൾ
തിരുത്തുക- ഭർത്താവുദ്യോഗം ഇന്റർനെറ്റ് മൂവി ഡാറ്റാബേസിൽ
- ഭർത്താവുദ്യോഗം – മലയാളസംഗീതം.ഇൻഫോ