മെമ്മറീസ്
മലയാള ചലച്ചിത്രം
മൈ ബോസിനു ശേഷം ജിത്തു ജോസഫ് സംവിധാനം ചെയ്ത സസ്പെൻസ് ത്രില്ലർ ചിത്രമാണ് മെമ്മറീസ്. പൃഥ്വിരാജ്, മേഘ്ന രാജ്, നെടുമുടി വേണു, മിയ, വിജയരാഘവൻ, സുരേഷ് കൃഷ്ണ, മധുപാൽ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. പൃഥ്വിരാജ് ഒരു പോലീസ് വേഷത്തിലാണ് എത്തുന്നത്. അനന്ത വിഷന്റെ ബാനറിൽ പി.കെ.മുരളീധരൻ, ശാന്ത മുരളി എന്നിവരാണ് ചിത്രം നിർമ്മിച്ചത്. സെജോ ജോൺ സംഗീതവും സുജിത്ത് വാസുദേവ് ഛായാഗ്രഹണവും നിർവഹിച്ചു. കൊറിയൻ ചിത്രമായ മെമ്മറീസ് ഓഫ് മർഡേഴ്സ് എന്ന കൊറിയൻ ചലച്ചിത്രത്തിലെ ചില ആശയങ്ങൾ ഈ ചിത്രത്തിൽ ഉപയോഗിച്ചിട്ടുണ്ട്.
മെമ്മറീസ് | |
---|---|
സംവിധാനം | ജിത്തു ജോസഫ് |
നിർമ്മാണം | പി.കെ.മുരളീധരൻ ശാന്ത മുരളി |
തിരക്കഥ | ജീത്തു ജോസഫ് |
അഭിനേതാക്കൾ | |
സംഗീതം | സെജോ ജോൺ പശ്ചാത്തലസംഗീതം: അനിൽ ജോൺസൺ |
ഛായാഗ്രഹണം | സുജിത്ത് വാസുദേവ് |
ചിത്രസംയോജനം | ജോൺ കുട്ടി |
സ്റ്റുഡിയോ | അനന്ത വിഷൻ |
വിതരണം | മുരളി ഫിലിംസ് |
റിലീസിങ് തീയതി | 9 ആഗസ്റ്റ് 2013 |
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
സമയദൈർഘ്യം | 132 മിനിറ്റ് |
അഭിനേതാക്കൾ
തിരുത്തുക- പൃഥ്വിരാജ് .. സാം അലെക്സ്
- മേഘന രാജ് .. റ്റീന
- രാഹുൽ മാധവ് .. സഞ്ജു
- മിയ ജോർജ്ജ് .. വർഷ
- വിജയരാഘവൻ .. അരവിന്ദാക്ഷമേനോൻ
- സുരേഷ് കൃഷ്ണ .. എസ്.പി വിനോദ് കൃഷ്ണ
- ശ്രീജിത്ത് രവി.. ആന്റണി
- ശ്രീകുമാർ .. പീറ്റർ/ആനന്ദ്
- ബൈജു വി.കെ .. സുരേഷ
- ബാലാജി .. സോമശേഖരൻ
- നെടുമുടി വേണു.. ഫാദർ ജോൺ
- ഇർഷാദ് .. ഐസക്ക്
- പ്രവീണ .. പാർവതി
- കോഴിക്കോട് നാരായണൻ നായർ .. കൃഷ്ണപിള്ള
- മധുപാൽ .. ഡോക്ടർ സുകുമാരൻ നായർ
- ജിജോയ് .. ഡോക്ടർ
- വനിത കൃഷ്ണചന്ദ്രൻ .. സാമിന്റെ അമ്മ മേരികുട്ടി
- ദീപ .. ലക്ഷ്മി
അവലംബം
തിരുത്തുക- ↑ http://filmsfocus.com/memories/[പ്രവർത്തിക്കാത്ത കണ്ണി] FilmFocus_Memories