ഇസ്ലാമിലെ പ്രവാചകന്മാർ

(നബി എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

}}

ഇസ്‌ലാം മതം

വിശ്വാസങ്ങൾ

അല്ലാഹു - ദൈവത്തിന്റെ ഏകത്വം
മുഹമ്മദ് നബിയുടെ പ്രവാചകത്വം
പ്രവാചകന്മാർഅന്ത്യനാൾ

അനുഷ്ഠാനങ്ങൾ

വിശ്വാസംപ്രാർഥന
വ്രതംസകാത്ത്തീർത്ഥാടനം

ചരിത്രവും നേതാക്കളും

മുഹമ്മദ്‌ ബിൻ അബ്ദുല്ല
അബൂബക്ർ സിദ്ദീഖ്‌
‌ഉമർ ബിൻ ഖതാബ്‌
‌ഉസ്‌മാൻ ബിൻ അഫ്ഫാൻ
‌അലി ബിൻ അബീത്വാലിബ്‌‌
‌സ്വഹാബികൾസലഫ്
‌‌പ്രവാചകന്മാർ
അഹ്‌ലുൽ ബൈത്ത്

ഗ്രന്ഥങ്ങളും നിയമങ്ങളും

ഖുർആൻനബിചര്യഹദീഥ്
ഫിഖ്‌ഹ്ശരീഅത്ത്‌

മദ്ഹബുകൾ

ഹനഫിമാലികി
ശാഫിഹംബലി

പ്രധാന ശാഖകൾ

സുന്നിശിയ
സൂഫിസലഫി പ്രസ്ഥാനം

പ്രധാന മസ്ജിദുകൾ

മസ്ജിദുൽ ഹറംമസ്ജിദുന്നബവി
മസ്ജിദുൽ അഖ്സ

സംസ്കാരം

കലതത്വചിന്ത
വാസ്തുവിദ്യമുസ്‌ലിം പള്ളികൾ
ഹിജ്‌റ വർഷംആഘോഷങ്ങൾ

ഇതുംകൂടികാണുക

ഇസ്ലാമും വിമർശനങ്ങളും

ഇസ്ലാം കവാടം

പ്രവാചകൻ എന്ന വാക്കാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട്. അവയെക്കുറിച്ചറിയാൻ പ്രവാചകൻ (വിവക്ഷകൾ) എന്ന താൾ കാണുക. പ്രവാചകൻ (വിവക്ഷകൾ)

ഇസ്ലാമിക വിശ്വാസപ്രകാരം ദൈവത്തിന്റെ അഥവാ അല്ലാഹുവിൻറെ ദൂതന്മാരാണ് പ്രവാചകർ. അവർക്ക് ദൈവത്തിൽ നിന്നും സന്ദേശങ്ങൾ ജിബ്‌രീൽ എന്ന മലക്ക്(മാലാഖ)വഴി എത്തിക്കപ്പെട്ടിട്ടുണ്ട്. കാലാകാലങ്ങളിലായി ഭൂമിയിൽ ജീവിച്ചു പോന്ന മനുഷ്യ സമുദായങ്ങളിൽ തിന്മകൾ അധികരിക്കുമ്പോഴാണ് ആ സമുദായങ്ങളിലേക്ക് ഓരോ പ്രവാചകന്മാരും അയക്കപ്പെട്ടിരുന്നത്.

ഉന്നത സ്വഭാവ മഹിമകൾക്കുടമയും, സംസ്കാര സമ്പന്നരും, പക്വമതികളുമായ മനുഷ്യരാണ് പ്രവാചകന്മാർ എന്ന് മുസ്ലിങ്ങൾ വിശ്വസിക്കുന്നു. പ്രവാചകത്വം വെളിവാകാനായി ചില അത്ഭുത ദൃഷ്ടാന്തങ്ങൾ /കഴിവുകൾ പ്രത്യേക സാഹചര്യങ്ങളിൽ അവർക്ക് സൃഷ്ടാവ്മ നൽകിയിട്ടുണ്ട്.ഉദാഹരണം മൂസ / മോശയുടെ വടി, അത് കൊണ്ട്, തന്നേ പിന്തുടർന്ന് വന്ന ഫിർഔന്ന്/ഫറോവയ്ക്ക്ണെ മുൻപിൽ കടൽ എത്തിയപ്പോൾ സൃഷ്ടാവായ അല്ലാഹുവിനോട്ന്നും പ്രാർത്ഥിക്കുകയും സൃഷ്ടാവിന്റെ ആജ്ഞ പ്രകാരം കടലിൽ അടിച്ചപ്പോൾ കടൽ വഴി മാറി മൂസയും അനുയായികളും നടന്നു പോയതും, പിറകിൽ വന്ന ഫിർഔനെന്ന ഫറോവയും, അനുയായികളും മുങ്ങിപ്പോയതും,ഈസ നബി /ജീസസ് പ്രസവിച്ച ഉടനെ തന്റെ മാതാവിന്റെ പാതിവൃത്യം ചോദ്യം ചെയ്തവരോട് സംസാരിച്ചതുമായവയെല്ലാം ഇത്തരം സവിശേഷ കഴിവുകളായിരുന്നു. എന്നാൽ ഇവയൊന്നും സ്ഥിരമായി ഈ പ്രവാചകന്മാർക്ക് ലഭിച്ചിരുന്നില്ല. സവിശേഷ സാഹചര്യങ്ങളിൽ അല്ലാഹുവിന്റെ തീരുമാനപ്രകാരം നല്കപ്പെട്ടവയായിരുന്നു.സ്രഷ്ടാവായ ദൈവത്തിൻറെ അധികാരത്തിൽ ഒരുതരത്തിലുള്ള പങ്കാളിത്തവും പ്രവാചകന്മാർക്കില്ലെന്നും സർവ്വ അധികാരവും ഏകനായ ദൈവത്തിൽ മാത്രം നിക്ഷിപ്തമാണെന്നും ഇസ്‌ലാം പഠിപ്പിക്കുന്നു.

പ്രവാചകന്മാർ നിയുക്തരാകാത്ത ഒരു സമൂഹവും കടന്നു പോയിട്ടില്ലെന്നും,സർവ്വ ദേശങ്ങളിലും കാലഘട്ടങ്ങളിലും പ്രവാചകന്മാർ നിയോഗിക്കപ്പെട്ടിട്ടുണ്ടെന്നാണ് ഖുർആൻ പഠിപ്പിക്കുന്നത്. ഇപ്രകാരം നിയോഗിക്കപ്പെട്ട ഒരു ലക്ഷത്തി ഇരുപത്തിനായിരത്തിലേറെ വരുന്ന പ്രവാചകന്മാരിൽ 25 പ്രവാചകൻമാരുടെ പേരുകൾ ഖുർആനിൽ പരാമർശിച്ചിട്ടുണ്ട്.

ആദം നബി,ഇബ്രാഹിം നബി, ഇസ്മായിൽ, ഇസ്ഹാഖ്,യഅകൂബ്,യൂസഫ്,ദാവൂദ്, സുലൈമാൻ, അയ്യുബ്, ഹാറൂൺ, യഹിയ, സ്വാലിഹ്,ഇല്യാസ്,അൽ യസഅ, നൂഹ്, ലൂഥ്,ഹൂദ്,ഷുഹൈബ്,ഇദരീസ്,ദുൽകിഫ്‌ലി, ഈസ, മുഹമ്മദ്‌ നബി...

ഖുർആനിൽ പരാമർശിക്കപ്പെട്ട ഇരുപത്തിയഞ്ച് പ്രവാചകന്മാർ

തിരുത്തുക
  1. ആദം നബി
  2. ഇദ്‌രീസ് നബി
  3. നൂഹ് നബി
  4. ഹൂദ് നബി
  5. സ്വാലിഹ് നബി
  6. ഇബ്രാഹിം നബി
  7. ലൂത്ത് നബി
  8. ഇസ്മായീൽ നബി
  9. ഇസ്ഹാഖ് നബി
  10. യഅ്ഖൂബ് നബി
  11. യൂസുഫ് നബി
  12. അയ്യൂബ് നബി
  13. ശുഐബ് നബി
  14. മൂസാ നബി
  15. ഹാറൂൺ നബി
  16. ദുൽ കിഫ്‌ലി നബി
  17. ദാവൂദ് നബി
  18. സുലൈമാൻ നബി
  19. ഇല്യാസ് നബി
  20. അൽ യസഹ് നബി
  21. യൂനുസ് നബി
  22. സക്കരിയ നബി
  23. യഹ്‌യ നബി
  24. ഈസാ നബി
  25. മുഹമ്മദ് നബി

കുറിപ്പ്

തിരുത്തുക

പ്രവാചകന്മാരുടെ പേരുകൾ കേൾക്കുകയോ എഴുതുകയോ പറയുകയോ ചെയ്യുമ്പോൾ മുസ്ലിംകൾ അവരുടെ മേൽ ദൈവത്തിന്റെ രക്ഷയുണ്ടാവട്ടെ എന്ന് പറയാറുണ്ട്,‘അലൈഹി സ്സലാം’,‘സ്വല്ലള്ളാഹു അലൈഹി വ സല്ലം’എന്നിങ്ങനെ അതാണ് പല ലേഖനങ്ങളിലും ബ്രാകറ്റിൽ (സ),(അ) എന്ന ചുരുക്ക രൂപത്തിൽ എഴുതി കാണുന്നത്,ഇംഗ്ലീഷിൽ Peace be upon him എന്നതിനെ ചുരുക്കി (pbuh)എന്ന് എഴുത്തുകളിൽ കാണാം. മുകളിൽ പറഞ്ഞ എല്ലാം പ്രവാചകന്മാരുടെ പേര് കേട്ടാലും മുസ്ലിംകൾ ഇങ്ങനെ പ്രാർത്ഥിക്കാറുണ്ട്. അവർ മുഴുവൻ പ്രവാചകന്മാരാണെന്ന് വിശ്വസിക്കൽ ഓരോ മുസ്ലിമിനും നിർബന്ധമാണ്.

ഇവകാണുക

തിരുത്തുക
ഇസ്ലാമിലെ പ്രവാചകന്മാർ
ആദം ഇദ്‌രീസ് നൂഹ് ഹൂദ് സ്വാലിഹ് ഇബ്രാഹിം ലൂത്ത് ഇസ്മായിൽ ഇസ്ഹാഖ് യഅഖൂബ് യൂസുഫ് അയ്യൂബ് ശുഐബ്  
മൂസാ ഹാറൂൻ ദുൽ കിഫ്‌ൽ ദാവൂദ് സുലൈമാൻ ഇൽയാസ് അൽ യസഅ് യൂനുസ് സക്കരിയ യഹ്‌യ ഈസാ മുഹമ്മദ്