ദാവൂദ്

(ദാവൂദ് നബി എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ദാവൂദ് നബി ഖുർആനിൽ പേര് പരാമർശിച്ചിട്ടുള്ള 25 പ്രവാചകന്മാരിലൊരാളാണ്. ഹീബ്രു ഭാഷയിലുള്ള സബൂർ എന്ന വേദഗ്രന്ഥം ഇദ്ദേഹത്തിന് ലഭിച്ചതായും പരാമർശിക്കപ്പെടുന്നു. പടയങ്കിയും, ഇരുമ്പ് കവചവും നിർമ്മിക്കുവാൻ വശമുള്ള പ്രവാചകനായിരുന്നു ദാവൂദ് നബിയെന്നും ആദ്യമായി അങ്കി നിർമിച്ചത് ഇദ്ദേഹമാണെന്നുമാണ് വിശ്വാസങ്ങൾ. ഇസ്രായേലിലെ ജാലൂത്ത് എന്ന അക്രമിയായ ഒരു ഭരണാധികാരിക്കെതിരെ യുദ്ധത്തിൽ വിജയിച്ച് ഭരണാധികാരിയായ ദാവൂദ് ഒരേ സമയം രാജത്വവും പ്രവാചകത്വവും ഒരുമിച്ചു നിർവ്വഹിച്ച പ്രവാചകനാണ്.

ദാവൂദ് നബി ഹദീസിൽ

തിരുത്തുക

അബ്ദുല്ലാഹിബ്നു അംറ്(റ) നിവേദനം: നിശ്ചയം നബി(സ) അരുളി: അല്ലാഹുവിന് ഏറ്റവും ഇഷ്ടപ്പെട്ട നമസ്കാരം ദാവൂദ് നബി(സ)യുടെ നമസ്കാരമാണ്. അല്ലാഹുവിന് ഏറ്റവും ഇഷ്ടപ്പെട്ട നോമ്പും ദാവൂദ് നബി(സ)യുടെ നോമ്പാണ്. രാവിന്റെ പകുതി ഭാഗം ഉറങ്ങുകയും മൂന്നിൽ ഒരു ഭാഗം നിന്ന് നമസ്കരിക്കുകയും വീണ്ടും ആറിലൊരു ഭാഗം ഉറങ്ങുകയും ചെയ്യുകയായിരുന്നു അദ്ദേഹത്തിന്റെ പതിവ്. അദ്ദേഹം ഒരു ദിവസം നോമ്പനുഷ്ഠിച്ചാൽ അടുത്ത ദിവസം നോമ്പുപേക്ഷിക്കും. (ബുഖാരി. 2.21.231)

ഇസ്ലാമിലെ പ്രവാചകന്മാർ
ആദം ഇദ്‌രീസ് നൂഹ് ഹൂദ് സ്വാലിഹ് ഇബ്രാഹിം ലൂത്ത് ഇസ്മായിൽ ഇസ്ഹാഖ് യഅഖൂബ് യൂസുഫ് അയ്യൂബ് ശുഐബ്  
മൂസാ ഹാറൂൻ ദുൽ കിഫ്‌ൽ ദാവൂദ് സുലൈമാൻ ഇൽയാസ് അൽ യസഅ് യൂനുസ് സക്കരിയ യഹ്‌യ ഈസാ മുഹമ്മദ്
"https://ml.wikipedia.org/w/index.php?title=ദാവൂദ്&oldid=3988633" എന്ന താളിൽനിന്ന് ശേഖരിച്ചത്