ഇദ്‌രീസ്

(ഇദ്‌രീസ് നബി എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഇദ്‌രീസ്(Arabic: إدريس‎) ഖുർആനിൽ പരാമർശിക്കപ്പെട്ടിട്ടുള്ള ഒരു പ്രവാചകനാണ്. ബൈബിളിൽ ഇദ്ദേഹം ഹെനോക്ക്(ആംഗലേയം:Enoch Hebrew: חֲנוֹךְ, Modern Ḥanokh) എന്നറിയപ്പെടുന്നു.

ഖുർആനിൽ

തിരുത്തുക
(56) വേദഗ്രന്ഥത്തിൽ ഇദ്‌രീസിനെപ്പറ്റിയുള്ള വിവരം നീ പറഞ്ഞുകൊടുക്കുക. തീർച്ചയായും അദ്ദേഹം സത്യവാനും പ്രവാചകനുമായിരുന്നു.(57) അദ്ദേഹത്തെ നാം ഉന്നതമായ സ്ഥാനത്തേക്ക്‌ ഉയർത്തുകയും ചെയ്തിരിക്കുന്നു.(ഖുർആൻ 19:56-57[1])
(85) ഇസ്മാഈലിനെയും, ഇദ്‌രീസിനെയും, ദുൽകിഫ്ലിനെയും ( ഓർക്കുക ) അവരെല്ലാം ക്ഷമാശീലരുടെ കൂട്ടത്തിലാകുന്നു.(86) അവരെ നാം നമ്മുടെ കാരുണ്യത്തിൽ ഉൾപെടുത്തുകയും ചെയ്തിരിക്കുന്നു. തീർച്ചയായും അവർ സദ്‌വൃത്തരുടെ കൂട്ടത്തിലാകുന്നു.(ഖുർആൻ 21:85-86[2])

പ്രവാചകൻ മുഹമ്മദ് തെന്റെ ആകാശാരോഹണ സമയത്ത് ഇദ്രീസിനെ കണ്ടതായി വിവരിക്കുന്നു:

അബ്ബാസിബ്നു മാലികിൽ നിന്ന് നിവേദനം: ....കവാടങ്ങൾ തുറക്കപ്പെട്ടു. അങ്ങനെ ഞാൻ നാലാം ആകാശത്തേയ്ക്ക് കടന്നപ്പോൾ ഇദ്രീസിനെ കണ്ടു. അപ്പോൾ ജിബ്‌രീൽ(ഗബ്രിയേൽ) എന്നോട് പറഞ്ഞു ഇദ്ദേഹമാണ് ഇദ്‌രീസ്, ഇദ്ദേഹത്തെ അഭിവാദ്യം ചെയ്താലും. ഞാൻ അദ്ദേഹത്തെ അഭിവാദ്യ ചെയ്തു, പ്രത്യഭിവാദ്യം ചെയ്തുകൊണ്ട് അദ്ദേഹം പറഞ്ഞു ഹേ, പരിശുദ്ധനായ സഹോദരാ, പരിശുദ്ധനായ പ്രവാചകാ താങ്കൾക്കു സ്വാഗതം.സ്വഹീഹുൽ ബുഖാരി 5:58:227[3]

ഇദ്‌രീസ് നബി ഒരു തയ്യൽകാരനായിരുന്നു എന്ന് ഒരു ഹദീസിൽ കാണാം.

ഇബ്നു അബാസിൽ നിന്ന് നിവേദനം:"..ദാവൂദ് ഒരു കൊല്ലനും, ആദം ഒരു കർഷകനും, നോഹ ഒരു മരപ്പണിക്കാരനും, ഇദ്‌രീസ് ഒരു തയ്യൽക്കാരനും, മൂസ ഒരു ആട്ടിടയനുമായിരുന്നു."(അൽ-ഹാകിം)[4]

ഇസ്ലാമിക വീക്ഷണം

തിരുത്തുക

ഇദ്‌രീസ് നബി പ്രവാചകനായ നൂഹി(നോഹ)ന്റെ മുൻഗാമിയായിരുന്നു. പുരാതന മനുഷ്യരിൽ ആദ്യമായി എഴുത്ത്, ഗണിതം, ജ്യോതിശാസ്ത്രം തുടങ്ങിയവ ഇദ്‌രീസ് നബി സ്വായത്തമാക്കി എന്ന് വിശ്വസിക്കപ്പെടുന്നു.പ്രവാചകന്മാരായ ആദമിന്റേയും നൂഹിന്റേയും ഇടക്കണ്ണിയായിരുന്നു പ്രവാചകൻ ഇദ്‌രീസ്.

  1. http://www.quranmalayalam.com/quran/uni/u19.html
  2. http://www.quranmalayalam.com/quran/uni/u21.html
  3. "ആർക്കൈവ് പകർപ്പ്". Archived from the original on 2011-08-22. Retrieved 2009-10-01.
  4. http://www.witness-pioneer.org/vil/Books/Q_LP/ch2s4pre.htm
ഇസ്ലാമിലെ പ്രവാചകന്മാർ
ആദം ഇദ്‌രീസ് നൂഹ് ഹൂദ് സ്വാലിഹ് ഇബ്രാഹിം ലൂത്ത് ഇസ്മായിൽ ഇസ്ഹാഖ് യഅഖൂബ് യൂസുഫ് അയ്യൂബ് ശുഐബ്  
മൂസാ ഹാറൂൻ ദുൽ കിഫ്‌ൽ ദാവൂദ് സുലൈമാൻ ഇൽയാസ് അൽ യസഅ് യൂനുസ് സക്കരിയ യഹ്‌യ ഈസാ മുഹമ്മദ്
"https://ml.wikipedia.org/w/index.php?title=ഇദ്‌രീസ്&oldid=4073426" എന്ന താളിൽനിന്ന് ശേഖരിച്ചത്